ഇലക്ടറല്‍ ബോണ്ട് ഭരണഘടനാവിരുദ്ധം; ഹര്‍ജി തള്ളി സുപ്രീംകോടതി,  'പുനഃപരിശോധിക്കേണ്ട കേസില്ല'

ഇലക്ടറല്‍ ബോണ്ട് ഭരണഘടനാവിരുദ്ധം; ഹര്‍ജി തള്ളി സുപ്രീംകോടതി, 'പുനഃപരിശോധിക്കേണ്ട കേസില്ല'

ഫെബ്രുവരി 15നാണ് ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്
Published on

ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിന്‌റെ വിധി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജെ ബി പരിദ്വാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയും മറ്റൊരാളും സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി തള്ളിയത്.

'പുനഃപരിശോധന ഹര്‍ജികള്‍ പരിശോധിച്ചതില്‍ രേഖയില്‍ ഒരു തെറ്റും വ്യക്തമല്ല. സുപ്രീംകോടതി ചട്ടങ്ങള്‍ 2013ലെ XLVII റൂള്‍1 പ്രകാരം പുനഃപരിശോധിക്കേണ്ട കേസില്ല. അതിനാല്‍ പുനഃപരിശോധന ഹര്‍ജികള്‍ തള്ളുന്നു'- കോടതി നിരീക്ഷിച്ചു.

ഫെബ്രുവരി 15നാണ് ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്.

ഇലക്ടറല്‍ ബോണ്ടുകള്‍ വിവരാവകാശ നിയമത്തിന്റെയും ഭരണഘടനയുടെ 19(1) (എ) അനുച്ഛേദത്തിന്റെയും ലംഘനമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കി. കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ടെന്നും കോടതി പറഞ്ഞിരുന്നു.

ഇലക്ടറല്‍ ബോണ്ട് ഭരണഘടനാവിരുദ്ധം; ഹര്‍ജി തള്ളി സുപ്രീംകോടതി,  'പുനഃപരിശോധിക്കേണ്ട കേസില്ല'
പിഎഫ് കുടിശിക 65 കോടിയിലധികം; സ്‌പൈസ് ജെറ്റ് എംഡിക്കെതിരെ കേസ്

തുടര്‍ന്ന് ബോണ്ടുകള്‍ വാങ്ങുന്നവരുടെയും സ്വീകര്‍ത്താക്കളുടെയും വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് കോടതി നിര്‍ദേശിച്ചു. ഇതിനു പിന്നാലേ 2019 ഏപ്രിലിനും 2024 ഫെബ്രുവരി 15നും ഇടയില്‍ വാങ്ങിയത് 22,217 ബോണ്ടുകളാണെന്നും അതില്‍ 22,030 എണ്ണം രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയതായും എസ്ബിഐ സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in