നിങ്ങളുടെ പാർട്ടി ഭരിക്കുന്ന സർക്കാരുകൾക്കെതിരെ എന്തുകൊണ്ട്  നടപടിയെടുക്കുന്നില്ല?;  കേന്ദ്രത്തെ വിമർശിച്ച് സുപ്രീംകോടതി

നിങ്ങളുടെ പാർട്ടി ഭരിക്കുന്ന സർക്കാരുകൾക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല?; കേന്ദ്രത്തെ വിമർശിച്ച് സുപ്രീംകോടതി

ബിജെപി ഭരിക്കുന്ന മണിപ്പൂരിലെ അക്രമസംഭവങ്ങളെക്കുറിച്ചും വാദം കേൾക്കുന്നതിനിടെ കോടതി പരാമർശിച്ചു
Updated on
1 min read

ബിജെപി സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വീഴ്ചകൾക്കുനേരെ കണ്ണടയ്ക്കുന്ന കേന്ദ്രർക്കാർ നിലപാടിനെ രൂക്ഷഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. നാഗാലാൻഡിൽ സ്ത്രീകൾക്ക് സംവരണം നൽകുന്നതിൽ സ‌‍ർക്കാ‍ർ പരാജയപ്പെട്ടുവെന്ന് പറഞ്ഞ കോടതി, ബിജെപി ഭരിക്കുന്ന മണിപ്പൂരിലെ അക്രമസംഭവങ്ങളെക്കുറിച്ചും വാദം കേൾക്കുന്നതിനിടെ പരാമർശിച്ചു.

നാഗാലാൻഡിൽ സ്ത്രീകൾക്ക് സംവരണം നൽകുന്നതിൽ പരാജയപ്പെട്ടതിനെക്കുറിച്ച് നിരീക്ഷണങ്ങൾ നടത്തവെയാണ് സുപ്രീംകോടതി കേന്ദ്രസർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്.

"നിങ്ങളുടെ പാർട്ടി നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരുകൾക്കെതിരെ എന്തുകൊണ്ട് നിങ്ങൾ നടപടിയെടുക്കുന്നില്ല? മറ്റ് സംസ്ഥാന സർക്കാരുകൾക്കെതിരെ നിങ്ങൾ തീവ്ര നിലപാടുകൾ സ്വീകരിക്കുന്നു, എന്നാൽ നിങ്ങളുടെ പാർട്ടിയുടെ സർക്കാരുകളുള്ള സംസ്ഥാനങ്ങളാണെങ്കിൽ ഒന്നും ചെയ്യുന്നില്ല," കോടതി നിരീക്ഷിച്ചു.

നിങ്ങളുടെ പാർട്ടി ഭരിക്കുന്ന സർക്കാരുകൾക്കെതിരെ എന്തുകൊണ്ട്  നടപടിയെടുക്കുന്നില്ല?;  കേന്ദ്രത്തെ വിമർശിച്ച് സുപ്രീംകോടതി
അവയവദാനം: ആസ്റ്റർ മെഡിസിറ്റിക്കെതിരായ കേസുകളിലെ നടപടികൾ ഹൈക്കോടതി റദ്ദാക്കി

നാഗാലാൻഡിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകണമെന്ന് നാഗാലാൻഡ് സർക്കാരിനോടും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഈ ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപിച്ച് നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.

logo
The Fourth
www.thefourthnews.in