അവിഹിതബന്ധം ആരോപിച്ച് വിവാഹമോചനം; പങ്കാളിയുടെ സ്വകാര്യവിവരങ്ങള്‍ പരിശോധിക്കുന്നതില്‍ സുപ്രീംകോടതി നോട്ടീസ്

അവിഹിതബന്ധം ആരോപിച്ച് വിവാഹമോചനം; പങ്കാളിയുടെ സ്വകാര്യവിവരങ്ങള്‍ പരിശോധിക്കുന്നതില്‍ സുപ്രീംകോടതി നോട്ടീസ്

കോള്‍ ലിസ്റ്റ് അടക്കമുള്ള സ്വകാര്യരേഖകൾ ഹാജരാക്കാനുള്ള ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്
Updated on
1 min read

വിവാഹമോചനക്കേസില്‍ ഉന്നയിക്കപ്പെട്ട അവിഹിത ബന്ധം എന്ന ആരോപണത്തില്‍, സ്വകാര്യ രേഖകൾ പരിശോധിക്കാനുള്ള വിധിക്കെതിരെ സുപ്രീംകോടതി നോട്ടീസ്. തന്റെ സ്വകാര്യ രേഖകള്‍ പരിശോധിക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ സമർപ്പിച്ച പ്രത്യേക അവധിക്കാല ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഹർജിക്കാരന്റെ ഫോൺ രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്ന ഭാര്യയുടെ ആവശ്യത്തില്‍, രേഖകൾ സമർപ്പിക്കാനുള്ള കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

ഹർജിക്കാരന് സുഹൃത്തുമായി അവിഹിത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ജയ്‌പൂരിലെ ഹോട്ടൽ രേഖകളും ഫോൺ രേഖകളും പരിശോധിക്കണമെന്ന ഭാര്യയുടെ ആവശ്യം അംഗീകരിച്ച കുടുംബ കോടതി, മേൽപ്പറഞ്ഞ രേഖകൾ സമർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. ഇത് ഡൽഹി ഹൈക്കോടതിയും ശരിവച്ചു

വ്യഭിചാര ആരോപണത്തിലുള്ള കുടുംബ കോടതിയുടെ ഉത്തരവ് തന്റെ സ്വകാര്യതയ്ക്കുള്ള അവകാശ ലംഘനം മാത്രമല്ല. അത് തന്റെയും തന്റെ സുഹൃത്തായ യുവതിയുടെയും സ്വഭാവത്തെ ചോദ്യം ചെയ്യുന്നതാണെന്നും പ്രശസ്തിയെയും സാമൂഹിക ജീവിതത്തെയും ഇത് മോശമായി ബാധിക്കുമെന്നും ഹർജിക്കാരൻ വാദിച്ചു. വിവാഹമോചന നടപടിക്കിടെ, ഹോട്ടലിൽ വച്ച് പരിചയപ്പെട്ട യുവതിയുമായി ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന് ഭാര്യ ആരോപിച്ചിരുന്നു. ഇത് തെളിയിക്കുന്ന ജയ്‌പൂരിലെ ഹോട്ടൽ രേഖകളും ഫോൺ രേഖകളും പരിശോധിക്കണമെന്ന ഭാര്യയുടെ ആവശ്യം അംഗീകരിച്ച കുടുംബ കോടതി, മേൽപ്പറഞ്ഞ രേഖകൾ സമർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. ഇത് ഡൽഹി ഹൈക്കോടതിയും ശരിവച്ചു. പിന്നാലെയാണ് ഇത് തന്റെ സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ സുപ്രീംകോടതിയില്‍ പ്രത്യേക അവധിക്കാല ഹർജി നൽകിയത്.

അവിഹിതബന്ധം ആരോപിച്ച് വിവാഹമോചനം; പങ്കാളിയുടെ സ്വകാര്യവിവരങ്ങള്‍ പരിശോധിക്കുന്നതില്‍ സുപ്രീംകോടതി നോട്ടീസ്
'ആശ്വാസം പകരാൻ ഇന്ത്യക്കാരനാകണമെന്നില്ല'; മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാൻ സഹായ വാഗ്ദാനവുമായി അമേരിക്ക

വിവാഹിതനായ ഒരു വ്യക്തിക്ക് വിവാഹത്തിന് പുറത്ത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പുലർത്താനുള്ള സ്വാതന്ത്ര്യം മൗലികാവകാശത്തിന്റെ പരിധിയിൽ പെടുന്നില്ലെന്ന കോടതിയുടെ നിരീക്ഷണം ഉചിതമല്ലെന്ന് ഹർജിയിൽ പറയുന്നു. വ്യഭിചാരം കുടുംബത്തിൽ ധാർമ്മികമല്ലെങ്കിലും ഇത് സമൂഹത്തിന് ഹാനികരമല്ലാത്തതിനാൽ ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കാൻ ആവില്ലെന്ന് അടുത്തിടെ ജസ്റ്റിസ് ഇന്ദു മൽഹോത്ര നടത്തിയ പരാമർശവും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതിൽ കോടതി മിതത്വം പാലിക്കേണ്ടതുണ്ടെന്നും ഇന്ദു മൽഹോത്രയെ ഉദ്ധരിച്ച് പരാതിക്കാരന്‍ ഉന്നയിച്ചു.

logo
The Fourth
www.thefourthnews.in