ബില്ലുകൾ തടഞ്ഞുവെയ്ക്കൽ: കേന്ദ്രത്തിനും രാജ്‌ഭവനും സുപ്രീംകോടതി നോട്ടിസ്

ബില്ലുകൾ തടഞ്ഞുവെയ്ക്കൽ: കേന്ദ്രത്തിനും രാജ്‌ഭവനും സുപ്രീംകോടതി നോട്ടിസ്

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർഥിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സെക്രട്ടറിമാർക്കും കേര, ബംഗാൾ ഗവർണർമാർക്കും നോട്ടിസ് അയച്ചത്
Updated on
2 min read

നിയസമഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെയ്ക്കുന്നത് ചോദ്യം ചെയ്ത് കേരളവും പശ്ചിമബംഗാളും സമർപ്പിച്ച ഹർജികളിൽ കേന്ദ്രസർക്കാരിനും ഇരു രാജ്ഭവനുകൾക്കും നോട്ടിസ് പുറപ്പെടുവിച്ച് സുപ്രീംകോടതി. കേരള ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിക്കും ബംഗാൾ ഗവർണറുടെ സെക്രട്ടറിക്കുമാണ് നോട്ടിസ് അയച്ചത്.

നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടിയും അവയ്ക്ക് അനുമതി നൽകാത്ത രാഷ്ട്രപതിയുടെ നടപടിയുമാണു കേരളം റിട്ട് ഹർജിയിലൂടെ ചോദ്യം ചെയ്തത്. ബില്ലുകൾ ഗവർണർ തടഞ്ഞുവെച്ചതിനെതിരെയാണ് ബംഗാൾ സർക്കാരിന്റെ ഹർജി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർഥിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇരു രാജ്ഭവനുകൾക്കും നോട്ടിസ് അയച്ചത്.

ഗവർണർമാർ ബില്ലുകൾ എപ്പോൾ മടക്കണം, രാഷ്ട്രപതിക്ക് നിർദേശിക്കണം എന്നതു സംബന്ധിച്ച് കോടതി മാർഗനിർദേശം പുറപ്പെടുവിക്കേണ്ടതുണ്ടെന്ന് കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും ഇന്ത്യയുടെ മുൻ അറ്റോർണി ജനറലുമായ കെ കെ വേണുഗോപാൽ ആവശ്യപ്പെട്ടു. സഭ പാസാക്കിയ ബില്ലുകൾ ഏകദേശം ഏഴുമുതൽ 24 മാസം വരെ ഗവർണർ ഈ ബില്ലുകൾ തീർപ്പാകാതെ കൈവശംവെച്ചതായും ഹർജിയിൽ കേരളം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം സമർപ്പിച്ച റിട്ട് ഹർജിയിലാണ് ഗവർണറിന്റെ നടപടികളെ സംസ്ഥാന സർക്കാർ ചോദ്യം ചെയ്തത്.

നിയമസഭാ പാസാക്കിയ ഏഴ് ബില്ലുകളായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് അയച്ചത്. അതിൽ നാല് ബില്ലുകൾ രാഷ്ട്രപത്രി ദ്രൗപതി മുർമു തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. സംസ്ഥാന സർവകലാശാലകളും സഹകരണ സംഘങ്ങളും സംബന്ധിച്ച നിയമങ്ങളിലെ ഭേദഗതികളുമായി ബന്ധപ്പെട്ടതായിരുന്നു രാഷ്‌ട്രപതി തടഞ്ഞുവച്ച ബില്ലുകൾ. യൂണിവേഴ്സിറ്റി നിയമങ്ങൾ (ഭേദഗതി) (നമ്പർ 2) ബിൽ, 2021-22) കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ഭേദഗതി) ബിൽ, 2022- 23) യൂണിവേഴ്സിറ്റി നിയമങ്ങൾ (ഭേദഗതി) ബിൽ, 2022 യൂണിവേഴ്സിറ്റി നിയമങ്ങൾ ( ഭേദഗതി) (നമ്പർ 3) ബിൽ, 2022 എന്നിവയാണ് രാഷ്‌ട്രപതി പിടിച്ചുവച്ചിരിക്കുന്നത്.

ബില്ലുകൾ തടഞ്ഞുവെയ്ക്കൽ: കേന്ദ്രത്തിനും രാജ്‌ഭവനും സുപ്രീംകോടതി നോട്ടിസ്
ധാതു ഖനനം: സംസ്ഥാനങ്ങള്‍ക്ക് നികുതിയും ഈടാക്കാം, റോയല്‍റ്റി നികുതിയല്ല; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ഇത്തരമൊരു നിരാകരണത്തിന് ഒരു കാരണവും നൽകിയിട്ടില്ലെന്ന് കേരളം വാദിച്ചു. 11-24 മാസങ്ങൾക്ക് മുമ്പ് സംസ്ഥാന നിയമസഭ പാസാക്കിയതും പൂർണമായും സംസ്ഥാന സർക്കാരിൻ്റെ അധീനതയിലുള്ളതുമായ ബില്ലുകളുടെ അംഗീകാരം തടഞ്ഞുവയ്ക്കാൻ രാഷ്ട്രപതിയെ ഉപദേശിച്ച കേന്ദ്രസർക്കാരിൻ്റെ നടപടികൾ ഫെഡറൽ ഘടനയെ അട്ടിമറിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്നും സംസ്ഥാനങ്ങൾ വാദിച്ചു.

നേരത്തെ, ഗവർണറുടെ നിഷ്‌ക്രിയത്വത്തെ ചോദ്യം ചെയ്ത് സംസ്ഥാനം സുപ്രീംകോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു. ഹർജിയിൽ കഴിഞ്ഞ വർഷം നവംബർ 20ന് സുപ്രീംകോടതി നോട്ടീസും അയച്ചിരുന്നു. പിന്നലെയാണ് ഗവർണർ ഏഴു്ബില്ലുകൾ രാഷ്ടപതിക്ക് അയയ്ക്കുന്നത്.

സർവകലാശാല നിയമങ്ങളുമായി ബന്ധപ്പെട്ട എട്ട് ബില്ലുകളുടെ അംഗീകാരം തടഞ്ഞുവെച്ചതിനെതിരായാണ് ബംഗാളിന്റെ ഹർജി. ഒരു കാരണവും പറയാതെ ഗവർണർ ബില്ലുകൾക്ക് അനുമതി നൽകാത്തത് ഭരണഘടനയുടെ 200-ാം അനുച്ഛേദത്തിനു വിരുദ്ധമാണെന്ന് അനുച്ഛേദം 32 പ്രകാരം സമർപ്പിച്ച റിട്ട് ഹർജിയിൽ ബംഗാൾ വാദിക്കുന്നു.

logo
The Fourth
www.thefourthnews.in