INDIA
പൗരത്വ ഭേദഗതിയ്ക്കെതിരായ ഹർജികള്‍ മാറ്റി; തിങ്കളാഴ്ച പരിഗണിക്കും
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളാണ് സുപ്രിം കോടതിയെ സമീപിച്ചത്
പൗരത്വ ഭേദഗതിക്കെതിരെയുള്ള ഹർജി സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു കൊണ്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളാണ് സുപ്രിം കോടതിയെ സമീപിച്ചത്. രാജ്യത്തുടനീളം വ്യാപക പ്രതിഷേധത്തിന് കാരണമായ സിഎഎയെ വെല്ലുവിളിക്കുന്ന ഹർജികള്‍ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ഭരണഘടന ബെഞ്ചാണ് പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട് 2020 ജനുവരിയിൽ തന്നെ സുപ്രിം കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ കാരണം വിഷയത്തിൽ വിശദമായ വാദം കേൾക്കാൻ സാധിച്ചിരുന്നില്ല.