ചാര സോഫ്റ്റ് വെയര്‍ കണ്ടെത്തി; പെഗാസസ് എന്നതിന് തെളിവില്ല, അന്വേഷണത്തില്‍ കേന്ദ്രം സഹകരിച്ചില്ല: സുപ്രീംകോടതി സമിതി
പെഗാസസ് കേസുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. 29 ഫോണുകളാണ് സമിതി പരിശോധിച്ചത്. ഇതില്‍ അഞ്ചെണ്ണത്തില്‍ ചാര സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയെന്നാണ് സമിതിയുടെ റിപ്പോര്‍ട്ട്. എന്നിരുന്നാലും, അത് പെഗാസസ് തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അന്വേഷണത്തോട് കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചില്ലെന്നും സമിതി കുറ്റപ്പെടുത്തി. ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ ഉപയോഗിച്ചിരുന്നുവോ എന്ന് അന്വേഷിച്ച് കണ്ടെത്തുന്നതിനായാണ് സുപ്രീം കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചത്. ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ സുര്യകാന്ത്, ഹിമ കോഹ്‌ലി ഉള്‍പ്പെടുന്ന ബെഞ്ചാണ് റിപ്പോര്‍ട്ട് പരിഗണിച്ചത്.
അതേസമയം, സര്‍ക്കാരിന്റെ നിസഹകരണത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ മറുപടി. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാട് തന്നെ അന്വേഷത്തിലും സ്വീകരിച്ചെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. സമിതി റിപ്പോര്‍ട്ട് പൂര്‍ണമായും പരസ്യപ്പെടുത്തില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഏതെല്ലാം ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. അന്വേഷണത്തിന് മേല്‍നോട്ടം നല്‍കിയ റിട്ട. ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ നല്‍കിയ മേല്‍നോട്ട റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനും സുപ്രീം കോടതി തീരുമാനിച്ചു. മൂന്ന് ഭാഗങ്ങളായാണ് സമിതി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അതേസമയം, റിപ്പോര്‍ട്ട് പൂര്‍ണമായി പ്രസിദ്ധീകരിക്കരുതെന്ന് കമ്മിറ്റി തന്നെ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമിതി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറും. റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാം. കേസ് നാലാഴ്ചത്തേക്ക് മാറ്റിവച്ചു.
അന്വേഷണത്തിന് മേല്‍നോട്ടം നല്‍കിയ റിട്ട. ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ നല്‍കിയ മേല്‍നോട്ട റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനും സുപ്രീം കോടതി തീരുമാനിച്ചു.
ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളിലെ മന്ത്രിമാരും മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍, ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗപ്പെടുത്തിയതായുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് വിവാദമായത്. ദ വയര്‍, വാഷിങ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെ 16 രാജ്യാന്തര മാധ്യമങ്ങളുടെ സംഘമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയില്‍ മൂന്നുറോളം പേരുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ചോര്‍ത്താന്‍ ശ്രമിച്ചിരുന്നെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പിന്നാലെ, 2017ലെ രണ്ട് ബില്ല്യണ്‍ ഡോളറിന്റെ ആയുധ കരാറിന്റെ ഭാഗമായി ഇന്ത്യ ഇസ്രായേലില്‍ നിന്ന് പെഗാസസ് വാങ്ങിച്ചിരുന്നതായി ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ പിടിച്ചുകുലുക്കിയ റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. എന്നാല്‍ ആരോപണങ്ങളെല്ലാം നരേന്ദ്ര മോദി സര്‍ക്കാര്‍ തള്ളി. രാജ്യസുരക്ഷയെന്ന കാരണം പറഞ്ഞാണ് കേന്ദ്രത്തിന്റെ നടപടി. വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സര്‍ക്കാര്‍ തള്ളിയത് പാര്‍ലമെന്റ് സമ്മേളനങ്ങളെപ്പോലും ബാധിച്ചു.
ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയില്‍ മൂന്നുറോളം പേരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചിരുന്നെന്നായിരുന്നു റിപ്പോര്‍ട്ട്
ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളിലെ മന്ത്രിമാരും മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍, ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗപ്പെടുത്തിയതായി ദ വയര്‍, വാഷിങ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെ 16 രാജ്യാന്തര മാധ്യമങ്ങളുടെ സംഘമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയില്‍ മൂന്നുറോളം പേരുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ചോര്‍ത്താന്‍ ശ്രമിച്ചിരുന്നെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പിന്നാലെ, ഇന്ത്യ ഇസ്രായേലില്‍ നിന്ന് പെഗാസസ് വാങ്ങിച്ചിരുന്നതായി ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ പിടിച്ചുകുലുക്കിയ റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. എന്നാല്‍ ആരോപണങ്ങളെല്ലാം നരേന്ദ്ര മോദി സര്‍ക്കാര്‍ തള്ളി. വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സര്‍ക്കാര്‍ തള്ളിയത് പാര്‍ലമെന്റ് സമ്മേളനങ്ങളെപ്പോലും ബാധിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നിഷേധ സമീപനം തുടര്‍ന്നതോടെയാണ്, റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റും ഉള്‍പ്പെടെ സുപ്രീംകോടതിയെ സമീപിച്ചത്. രാജ്യത്തെ പൗരന്മാരെ നിരീക്ഷിക്കാന്‍, കേന്ദ്ര സര്‍ക്കാര്‍ പെഗാസസ് ഉപയോഗപ്പെടുത്തിയിരുന്നോയെന്ന ചോദ്യത്തിന് ഉത്തരം വേണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. രാജ്യസുരക്ഷയെക്കുറിച്ചുള്ള വാദങ്ങള്‍ ആവര്‍ത്തിച്ച കേന്ദ്ര സര്‍ക്കാര്‍, ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചിരുന്നോയെന്ന് വ്യക്തമായി പറഞ്ഞതുമില്ല. തുടര്‍ന്നാണ് പൊതു താല്‍പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍, 2021 ഒക്ടോബര്‍ 27ന് സുപ്രീം കോടതി സ്വതന്ത്ര അന്വേഷണത്തിന് വിദഗ്ധ സമിതിയെ രൂപീകരിച്ചത്. സുപ്രീം കോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ നേതൃത്വത്തിലാണ് സാങ്കേതികവിദഗ്ധരുടെ സമിതി രൂപീകരിച്ചത്. എന്നാല്‍, സമിതി റിപ്പോര്‍ട്ട് പലകാരണങ്ങളാല്‍ വൈകി. അന്വേഷണത്തോട് കേന്ദ്ര സര്‍ക്കാരും സഹകരിച്ചില്ല. ഒടുവില്‍, ഈമാസം 12നാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.