ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി ആസ്ഥാന മന്ദിരം ഒഴിയണം; ജൂണ്‍ 15 വരെ സമയം അനുവദിച്ച് സുപ്രീം കോടതി

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി ആസ്ഥാന മന്ദിരം ഒഴിയണം; ജൂണ്‍ 15 വരെ സമയം അനുവദിച്ച് സുപ്രീം കോടതി

ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ആം ആദ്മി പാര്‍ട്ടി വലിയ തിരിച്ചടിയാണ് ഹൈക്കോടതി വിധി ശരിവച്ച സുപ്രീം കോടതി ഉത്തരവ്
Updated on
1 min read

ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹി ആസ്ഥാന മന്ദിരം ഒഴിയാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കൂടി പരിഗണിച്ച് ജൂണ്‍ 15വരെ പാര്‍ട്ടിക്ക് സമയം അനുവദിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ ഹെഡ് ഓഫീസ് റൂസ് അവന്യൂ കോടതിക്ക് അനുവദിച്ച സ്ഥലത്ത് ആണ് നിര്‍മിച്ചതെന്ന പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച പരാതിയില്‍ എഎപി ഓഫീസ് ഒഴിയാന്‍ ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ആം ആദ്മി പാര്‍ട്ടി വലിയ തിരിച്ചടിയാണ് ഹൈക്കോടതി വിധി ശരിവച്ച സുപ്രീം കോടതി ഉത്തരവ്.

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി ആസ്ഥാന മന്ദിരം ഒഴിയണം; ജൂണ്‍ 15 വരെ സമയം അനുവദിച്ച് സുപ്രീം കോടതി
'മോദിക്ക് സ്വന്തമായി കുടുംബം ഇല്ലെങ്കിൽ നമ്മൾ എന്ത്ചെയ്യും', ലാലുവിന് മറുപടിയായി 'മോദി കാ പരിവാർ' ക്യാമ്പയിനുമായി ബിജെപി

ഓഫീസ് ഒഴിയാന്‍ നിര്‍ദ്ദേശിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച്, ഓഫീസുകള്‍ക്കായി സ്ഥലം അനുവദിക്കുന്നതിന് ലാന്‍ഡ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസിനെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചു. എഎപിയുടെ അപേക്ഷയില്‍ നടപടിയെടുക്കാനും നാലാഴ്ചയ്ക്കകം തീരുമാനം അറിയിക്കാനും ലാന്‍ഡ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

ആം ആദ്മി പാര്‍ട്ടിയുടെ അപേക്ഷയില്‍ വേഗത്തില്‍ നടപടി കൈക്കൊള്ളാനും അതിന്റെ തീരുമാനം നാലാഴ്ചയ്ക്കുള്ളില്‍ അറിയിക്കാനും കോടതി എല്‍ ആന്‍ഡ് ഡിഒയോട് അഭ്യര്‍ത്ഥിക്കുമെന്നും ബെഞ്ച് പറഞ്ഞു. നിലവില്‍ റോസ് അവന്യൂ ഭൂമിയില്‍ തുടരാന്‍ എഎപിക്ക് നിയമപരമായ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി ആസ്ഥാന മന്ദിരം ഒഴിയണം; ജൂണ്‍ 15 വരെ സമയം അനുവദിച്ച് സുപ്രീം കോടതി
വിവാഹമോചിതയല്ലാത്ത മുസ്ലിം സ്ത്രീ മറ്റൊരു പുരുഷനോടൊപ്പം താമസിക്കുന്നത് 'ഹറാം'; അലഹബാദ് ഹൈക്കോടതി

റൂസ് അവന്യൂവില്‍ ഹൈക്കോടതിക്ക് അനുവദിച്ച ഭൂമിയിലെ എഎപിയുടെ കയ്യേറ്റം നീക്കാന്‍ യോഗം ചേരാന്‍ ഡല്‍ഹി സര്‍ക്കാരിനോടും ഡല്‍ഹി ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോടും സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് നടന്ന വാദത്തിനൊടുവിലാണ് ജൂണ്‍ 15 വരെ സമയം അനുവദിച്ചതും എഎപി ഓഫീസ് റൂസ് അവന്യൂ കോടതിയുടെ സ്ഥലത്താണെന്ന പരാതി ശരിവയ്ക്കുകയും ചെയ്തത്.

logo
The Fourth
www.thefourthnews.in