പശ്ചിമഘട്ടം
പശ്ചിമഘട്ടം

പശ്ചിമഘട്ട സംരക്ഷണം: കരട് വിജ്ഞാപനത്തിനെതിരായ ഹര്‍ജി തള്ളി; അന്തിമ വിജ്ഞാപനം വരട്ടെയെന്ന് സുപ്രിം കോടതി

കേരളത്തില്‍ നിന്നുള്ള കര്‍ഷക ശബ്ദം എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്.
Updated on
1 min read

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരട് വിജ്ഞാപനത്തിനെതിരായ ഹര്‍ജി സുപ്രിം കോടതി തള്ളി. പരാതിയുണ്ടെങ്കില്‍ അന്തിമ വിജ്ഞാപനം വന്നതിന് ശേഷം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരെ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള കര്‍ഷക ശബ്ദം എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്.

കേരളത്തിലും കര്‍ണാടകത്തിലും മാത്രമാണ് പരാതികള്‍ അവശേഷിക്കുന്നതെന്ന് വനം പരിസ്ഥിതി മന്ത്രാലയം

2018 ഒക്ടോബറിലെ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്രെ കരട് വിജ്ഞാപനത്തിനെതിരായ ഹര്‍ജിയാണ് സുപ്രിം കോടതി പരിഗണിച്ചത്. പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലയായി 56,825 ചതുരശ്ര കിലോമീറ്റര്‍ അതിര്‍ത്തി നിര്‍ണയിക്കുന്നത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.

ശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലയായി 56,825 ചതുരശ്ര കിലോമീറ്റര്‍ അതിര്‍ത്തി നിര്‍ണയിക്കുന്നത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി

കരട് വിജ്ഞാപന പ്രകാരം ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 50,000 ചതുരശ്ര കിലോമീറ്റർ പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലയായി നിശ്ചയിച്ചിയിച്ചിരിക്കുന്നെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ ഭരണഘടനാ സാധുതയെ ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരുന്നു. പ്രകൃതിയെ ആശ്രയിച്ച് ഉപജീവനമാർഗം നടത്തുന്നവരെ പ്രതിസന്ധിയിലാക്കുന്നതാണ് കരട് വിജ്ഞാപനം. കര്‍ഷകരെയും സാധാരണക്കാരേയും പ്രതിസന്ധിയിലാക്കുന്നതാണ് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഗാഡ്ഗിൽ കമ്മിറ്റി ശുപാർശകൾ നടപ്പാക്കരുതെന്ന് കേരള സർക്കാരിനോട് നിർദേശിക്കണമെന്ന ആവശ്യവും ഹര്‍ജിക്കാര്‍ മുന്നോട്ടുവച്ചിരുന്നു.

അന്തിമ വിജ്ഞാപനം ആറുമാസത്തിനകം പുറത്തിറക്കുമെന്ന് കേന്ദ്രം

അതിനിടെ, പശ്ചിമഘട്ട സംരക്ഷണത്തിനുള്ള അന്തിമ വിജ്ഞാപനം ആറുമാസത്തിനകം പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിലും കര്‍ണാടകത്തിലും മാത്രമാണ് പരാതികള്‍ അവശേഷിക്കുന്നതെന്നും വനം പരിസ്ഥിതി മന്ത്രാലയം നിലപാടെടുത്തിരുന്നു. ഗോവയിലും മഹാരാഷ്ട്രയിലും ഉയര്‍ന്ന പരാതികളെല്ലാം പരിഹരിച്ചതായും കേന്ദ്രം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in