സുപ്രീം കോടതി
സുപ്രീം കോടതി

നീറ്റ്-പിജി 2023: കട്ട് ഓഫ് ശതമാനം പൂജ്യമായി തുടരും, തീരുമാനത്തിനെതിരായ ഹര്‍ജി തള്ളി

കട്ട് ഓഫ് മെഡിക്കല്‍ സേവനത്തിന്റെ നിലവാരത്തെ ബാധിക്കുമെന്ന് ചൂണ്ടികാട്ടി ഒരു അഭിഭാഷകനാണ് പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്
Updated on
1 min read

മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ്-പിജി 2023 എന്‍ട്രന്‍സ്‌ പരീക്ഷയുടെ കട്ട് ഓഫ് ശതമാനം പൂജ്യം ആക്കിയത് തുടരും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഈ തീരുമാനത്തെ ചോദ്യം ചെയ്ത സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കട്ട് ഓഫ് ശതമാനം കുറയ്ക്കുന്നത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കേസ് പരിഗണിച്ച ബെഞ്ച് ഹര്‍ജിക്കാരനെ വിമര്‍ശിക്കുകയും ചെയ്തു. നീറ്റ് പിജിയുടെ കട്ട് ഓഫിനെക്കുറിച്ച് ഒരു അഭിഭാഷകന് എന്തറിയാമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. ഒരു ഉദ്യോഗാര്‍ത്ഥി പോലുമല്ലാത്തപ്പോള്‍ ഈ തീരുമാനം അദ്ദേഹത്തെ എങ്ങനെ ബാധിക്കുമെന്നും വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ആരാഞ്ഞു.

സുപ്രീം കോടതി
നീറ്റ് പിജി: കട്ട് ഓഫ് ഒഴിവാക്കി; റാങ്ക് ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാം

ആരോഗ്യ പരിരക്ഷാ സേവനങ്ങളെ കുറിച്ച് ആശങ്കയുണ്ടാക്കുന്ന ഒന്നായതിനാല്‍ ഹര്‍ജിക്കാരനെ ഒഴിവാക്കി വിഷയം പരിഗണിക്കണമെന്ന് അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിക്കുകയും, തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാരന് അവകാശമില്ലാത്തതിനാല്‍ ബെഞ്ച് ഹര്‍ജി തള്ളുകയുമായിരുന്നു.

രാജ്യത്ത് മെഡിക്കല്‍ ബുരുദാനന്തര പഠനത്തിന് 2000 സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യത്തില്‍ നീറ്റ്-പിജി കട്ട് ഓഫ് 50 ശതമാനത്തില്‍ നിന്ന് പൂജ്യം ശകതമാനമായി കുറയ്ക്കാന്‍ സെപ്റ്റംബര്‍ 22ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. എന്നാൽ കേന്ദ്രത്തിൻ്റെ തീരുമാനത്തിനെതിരെ മെഡിക്കൽ വിദഗ്ധരും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ളവരും രൂക്ഷവിമർശനവുമായി രംഗത്തെത്തി.

സുപ്രീം കോടതി
ഇന്ന് ലോക ശ്വാസകോശ ദിനം; അറിയാം പ്രത്യേകതകളും നിര്‍ദേശങ്ങളും

മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം ഇല്ലാതാക്കുന്നതാണു തീരുമാനമെന്നായിരുന്നു ആരോപണം. അതേസമയം ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനും (എഫ്ഒആർഡിഎ) തീരുമാനത്തെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. ഇത്തവണത്തേക്ക് മാത്രമാണ് ഇളവെന്നു ദേശീയ മെഡിക്കൽ കമ്മിഷനും (എൻഎംസി) വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in