ഹൈക്കോടതി ജഡ്ജിമാരുടെ നിയമനങ്ങളിലും ട്രാന്‍സ്ഫറിലും സർക്കാർ കാലതാമസം വരുത്തിയെന്ന് സുപ്രീം കോടതി

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനങ്ങളിലും ട്രാന്‍സ്ഫറിലും സർക്കാർ കാലതാമസം വരുത്തിയെന്ന് സുപ്രീം കോടതി

2022 നവംബർ 11 മുതൽ സുപ്രീം കോടതി കൊളീജിയം നൽകിയ 70 ശിപാർശകൾ നിലവിൽ സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ബെഞ്ച് പറഞ്ഞു.
Updated on
1 min read

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം വൈകുന്നതിലും സ്ഥലംമാറ്റത്തിനുള്ള കൊളീജിയം ശിപാര്‍ശകളില്‍ സര്‍ക്കാര്‍ തീര്‍പ്പ് കല്‍പിക്കാത്തതിലും ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. കൊളീജിയം ആവര്‍ത്തിച്ച്‌ ശിപാര്‍ശ ചെയ്ത 70 പേരുടെ ട്രാന്‍സ്ഫര്‍ കേന്ദ്ര സർക്കാർ ഇതുവരെ നടപ്പിലാക്കിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ രണ്ടം​ഗ ബെഞ്ചാണ് ഇക്കാര്യത്തില്‍ രൂക്ഷവിമര്‍ശനമുന്നയിച്ചത്.

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനങ്ങളിലും ട്രാന്‍സ്ഫറിലും സർക്കാർ കാലതാമസം വരുത്തിയെന്ന് സുപ്രീം കോടതി
ഹൈക്കോടതി ജഡ്ജി നിയമനം: കൊളീജിയവുമായി തുറന്ന പോരിന് കേന്ദ്രം, ആവര്‍ത്തിച്ച് നല്‍കിയ 10 ശുപാര്‍ശകള്‍ മടക്കി

ജഡ്ജിമാരുടെ നിയമന വിഷയത്തിൽ സർക്കാർ കാലതാമസം വരുത്തിയെന്നാരോപിച്ച് ബംഗളൂരു അഡ്വക്കേറ്റ്സ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. 2022 നവംബർ 11 മുതൽ സുപ്രീം കോടതി കൊളീജിയം നൽകിയ 70 ശിപാർശകൾ നിലവിൽ സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിപറഞ്ഞു. ഹൈക്കോടതി ജഡ്ജിമാരുടെ നിയമന വിഷയത്തിൽ നാല് ദിവസം മുന്നെ വരെ തീർപ്പുകൽപ്പിക്കാത്ത ഫയലുകളുടെ എണ്ണം 80 ആയിരുന്നു. എന്നാൽ, ഇതിൽ പത്തു പേരുടെ നിയമനം സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നും എജി കോടതിയെ അറിയിച്ചു.

രാജ്യത്ത് വംശീയ കലാപത്തിന്റെ തീ ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത മണിപ്പൂർ അടക്കമുളള സംസ്ഥാനങ്ങളുടെ വിഷയങ്ങളും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ ഇനിയും തീർപ്പുകൽപ്പിക്കാത്ത ഫയലുകളിലൊന്നാണ് സെൻസിറ്റീവ് ആയിട്ടുളള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. 2023 ജൂലൈ 5ന്, സുപ്രീം കോടതി കൊളീജിയം ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിദ്ധാർത്ഥ് മൃദുലിനെ മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ ശുപാർശ ചെയ്തതില്‍ നടപടിയില്ലാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. മണിപ്പൂർ അടക്കമുളള ഹൈക്കോടതികളുടെ കാര്യത്തിൽ ഉടൻ പരിഹാരം ഉണ്ടാകുമെന്നും ഇതിനായി ഒരാഴ്ചത്തെ സമയം കോടതിയോട് എജി ആവശ്യപ്പെടുകയും ചെയ്തു.

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനങ്ങളിലും ട്രാന്‍സ്ഫറിലും സർക്കാർ കാലതാമസം വരുത്തിയെന്ന് സുപ്രീം കോടതി
ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം; നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

വിഷയത്തിൽ കക്ഷിയായ എൻജിഒ കോമൺ കോസിന് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ സബ്മിഷനുകൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് ഒരുപാട് കാര്യങ്ങൾ പറയാൻ ആ​ഗ്രഹിച്ചുരുന്നെങ്കിലും എജി ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടതിനാൽ കൂടുതൽ പറയാൻ ആ​ഗ്രഹിക്കുന്നില്ലെന്നും ജസ്റ്റിസ് കൗൾ പറഞ്ഞു.

logo
The Fourth
www.thefourthnews.in