പതഞ്ജലിക്ക് കോടതിയലക്ഷ്യ നോട്ടീസ്; പരസ്യം നൽകുന്നതിനും വിലക്ക്, കേന്ദ്രസർക്കാർ കണ്ണടയ്ക്കുകയാണോയെന്നും സുപ്രീം കോടതി

പതഞ്ജലിക്ക് കോടതിയലക്ഷ്യ നോട്ടീസ്; പരസ്യം നൽകുന്നതിനും വിലക്ക്, കേന്ദ്രസർക്കാർ കണ്ണടയ്ക്കുകയാണോയെന്നും സുപ്രീം കോടതി

കേസിൽ കേന്ദ്രസർക്കാരിനും പതഞ്ജലിക്കും രൂക്ഷ വിമർശനമാണ് സുപ്രീംകോടതി നടത്തിയത്
Updated on
1 min read

ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലിക്ക് കോടതിയലക്ഷ്യ നോട്ടീസ്. കോടതി മുന്നറിയിപ്പ് നൽകിയിട്ടും പരസ്യം നൽകുന്നത് തുടർന്നതിനാണ് പതഞ്‌ലിക്കും ആചാര്യ ബാലകൃഷ്ണനും സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചത്. നോട്ടീസിന് മറുപടി നൽകാൻ ഇവർക്ക് മൂന്നാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ഇതിന് പുറമെ രോഗങ്ങളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ സംബന്ധിച്ച ഏതെങ്കിലും ഉൽപ്പന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് കമ്പനിക്ക് സുപ്രീംകോടതി പൂർണ്ണ വിലക്ക് ഏർപ്പെടുത്തി.

കേസിൽ കേന്ദ്രസർക്കാരിനും പതഞ്ജലിക്കും രൂക്ഷ വിമർശനമാണ് സുപ്രീംകോടതി നടത്തിയത്. കോടതി മുന്നറിയിപ്പ് നൽകിയിട്ടും പരസ്യം നൽകുന്നത് തുടരുകയാണ് പതഞ്ജലിയെന്നും കേന്ദ്രസർക്കാർ കണ്ണടച്ച് ഇരിക്കുകയാണെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ അഹ്സനുദ്ദീൻ അമാനുള്ള, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പതഞ്ജലിക്ക് കോടതിയലക്ഷ്യ നോട്ടീസ്; പരസ്യം നൽകുന്നതിനും വിലക്ക്, കേന്ദ്രസർക്കാർ കണ്ണടയ്ക്കുകയാണോയെന്നും സുപ്രീം കോടതി
ടി പി വധക്കേസ്: പ്രതികള്‍ക്ക് വധശിക്ഷയില്ല, ആറുപേർക്ക് ഒരു ജീവപര്യന്തം കൂടി, 20 വര്‍ഷം കഴിയാതെ ശിക്ഷയിളവുമില്ല

അലോപ്പതിക്കെതിരായി നിരന്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആയിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ നവംബറിൽ കേസ് പരിഗണിച്ച സുപ്രീംകോടതി പതഞ്ജലി ആയുർവേദിന്റെ മരുന്നുകളെക്കുറിച്ചുള്ള പരസ്യങ്ങളിൽ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.

കോടതി മുന്നറിയിപ്പ് നൽകിയിട്ടും പതഞ്ജലി പരസ്യം തുടർന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. അലോപ്പതിക്ക് എതിരായി പരസ്യം ചെയ്യുന്നതിനൊപ്പം ഭേദമാക്കാനാവാത്ത രോഗങ്ങൾക്കുള്ള മരുന്ന് ഉണ്ടെന്നുള്ള അവകാശവാദങ്ങളും പതഞ്ജലി നടത്തിയിരുന്നു.

പതഞ്ജലിക്ക് കോടതിയലക്ഷ്യ നോട്ടീസ്; പരസ്യം നൽകുന്നതിനും വിലക്ക്, കേന്ദ്രസർക്കാർ കണ്ണടയ്ക്കുകയാണോയെന്നും സുപ്രീം കോടതി
രാജ്യസഭാ തിരഞ്ഞെടുപ്പ്: കർണാടകയിൽ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്ത് ബിജെപി എംഎൽഎ

കേസ് പരിഗണിച്ചിരുന്ന സുപ്രീം കോടതി ഇത്തരം വ്യാജ പരസ്യങ്ങൾ നിയന്ത്രിക്കാൻ പദ്ധതി തയ്യാറാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ 4 മാസമായി പതഞ്ജലി ഇത്തരം പരസ്യങ്ങൾ തുടരുകയായിരുന്നു. ഇതാണ് സുപ്രീംകോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്.

കോടതി ഉത്തരവ് ലംഘിച്ച് തെറ്റായ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ എങ്ങനെ ധൈര്യമുണ്ടായെന്ന് കോടതി പതഞ്ജലിക്ക് വേണ്ടി ഹാജരായ അഭിഭാഷകരോട് ചോദിച്ചു. പതഞ്ജലിക്കെതിരെ കർശനമായ ഉത്തരവ് പുറപ്പെടുവിക്കാൻ പോകുകയാണെന്നും കോടതി വ്യക്തിമാക്കി.

logo
The Fourth
www.thefourthnews.in