ആർ ജി കാർ ബലാത്സംഗ കൊലപാതകം: പ്രതിഷേധക്കാരെ കസ്റ്റഡിയിൽ പീഡിപ്പിച്ചതിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
പശ്ചിമ ബംഗാളിലെ ആർ ജി കാർ മെഡിക്കൽ കോളേജിലെ ബലാത്സംഗ കൊലപാതകത്തിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ രണ്ട് സ്ത്രീകളെ പോലിസ് കസ്റ്റഡിയിൽ പീഡിപ്പിച്ചെന്ന ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.
ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിൽ കോടതി നോട്ടിസയച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
പ്രതിഷേധക്കാർ തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയുടെ പ്രായപൂർത്തിയാകാത്ത മകൾക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം. ഡയമണ്ട് ഹാർബർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയും ഭാരതീയ ന്യായ സൻഹിത, പോക്‌സോ ആക്ട്, ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ വെച്ച് മർദ്ദിച്ചെന്നാണ് ആരോപണം.
ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അപ്പീലിൽ, ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് ശരിവച്ചു, മെഡിക്കൽ റിപ്പോർട്ടുകൾ കസ്റ്റഡി പീഡനത്തെ സൂചിപ്പിക്കുന്നുവെന്ന് കണ്ടെത്തിയായാരുന്നു കോടതി ഉത്തരവ്. . സംഭവത്തിൻ്റെ സ്വഭാവം കണക്കിലെടുത്ത് ഇതേക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന പോലീസിന്ർറ അന്വേഷണം പര്യാപതമല്ലെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. തുടർന്നാണ് . ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവിനെതിരെ പശ്ചിമ ബംഗാൾ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത്.