'കണ്ടെത്തിയ കാരണം ശരിയായില്ല'; വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപിയുടെ ശിക്ഷ മരവിപ്പിച്ച വിധി റദ്ദാക്കി സുപ്രീംകോടതി

'കണ്ടെത്തിയ കാരണം ശരിയായില്ല'; വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപിയുടെ ശിക്ഷ മരവിപ്പിച്ച വിധി റദ്ദാക്കി സുപ്രീംകോടതി

ആറാഴ്ചയ്ക്കകം ഹൈക്കോടതി വീണ്ടും വിഷയം പരിഗണിക്കണമെന്ന് സുപ്രീംകോടതി
Updated on
1 min read

വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷാവിധി മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കവരത്തി സെഷൻസ് കോടതി വിധിച്ച പത്ത് വർഷത്തെ തടവുശിക്ഷയും പിഴയുമാണ് ഹൈക്കോടതി മരവിപ്പിച്ചിരുന്നത്. ഹൈക്കോടതിയോട് ആറാഴ്ചയ്ക്കകം വിഷയം വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.

2024ൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുറഞ്ഞ കാലയളവിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ഭീമമായ ചെലവിന് വഴിയൊരുക്കുമെന്നും മറ്റ് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും വിലയിരുത്തിയാണ് മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനായി കണ്ടെത്തിയത് ഹൈക്കോടതി മരവിപ്പിച്ചത്. ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ ഹൈക്കോടതി കണ്ടെത്തിയ കാരണം ശരിയായില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

2024ൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുറഞ്ഞ കാലയളവിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ഭീമമായ ചെലവിന് വഴിയൊരുക്കുമെന്നും മറ്റ് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നുമായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്‍

ഹൈക്കോടതി ഉത്തരവിനെതിരെ ലക്ഷദ്വീപ് ഭരണകൂടം നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. ഹൈക്കോടതി അന്തിമ തീരുമാനം പറയുന്നത് വരെ എംപി സ്ഥാനത്ത് ഫൈസലിന് തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

2009 ഏപ്രിൽ 16 ന് മുൻ കേന്ദ്രമന്ത്രി പി എം സെയ്‌ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പത്തു വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച കവരത്തി സെഷൻസ് കോടതി ഉത്തരവിനെതിരെ ഫൈസലും സയിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നീ പ്രതികളും നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്.

'കണ്ടെത്തിയ കാരണം ശരിയായില്ല'; വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപിയുടെ ശിക്ഷ മരവിപ്പിച്ച വിധി റദ്ദാക്കി സുപ്രീംകോടതി
നൂഹ് വർഗീയ സംഘർഷം: പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വെടിയുതിർത്ത് പോലീസ്

പ്രതികൾ മുഹമ്മദ് സ്വാലിഹിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെ വടിവാൾ, ഇരുമ്പുകമ്പി, വെട്ടുകത്തി തുടങ്ങിയവ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. 37 പ്രതികളുള്ള കേസിൽ അഞ്ചാം പ്രതി വിചാരണക്കിടെ മരിച്ചു. ആറു മുതൽ 37 വരെ പ്രതികളെ വെറുതെ വിടുകയായിരുന്നു.

logo
The Fourth
www.thefourthnews.in