'കടുത്ത തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കരുത്'; ഹൈക്കോടതി ജഡ്ജി നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി

'കടുത്ത തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കരുത്'; ഹൈക്കോടതി ജഡ്ജി നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി

ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ് ഓക്ക എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് പരാമര്‍ശം
Updated on
1 min read

ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥാനക്കയറ്റം, സ്ഥലമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ കടുത്ത തീരുമാനങ്ങള്‍ കെെക്കൊള്ളാന്‍ പ്രേരിപ്പിക്കരുതെന്ന് സുപ്രീംകോടതി. ഒരുപക്ഷേ, കോടതിയെടുക്കുന്ന തീരുമാനം കേന്ദ്ര സര്‍ക്കാരിന് വിനയാകുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ് ഓക്ക എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് പരാമര്‍ശം.'' കേന്ദ്രം വിവേചനാധികാരം വേണ്ട രീതിയില്‍ വിനിയോഗിക്കണം. ജഡ്ജിമാരുടെ സ്ഥാനക്കയറ്റവും സ്ഥലമാറ്റവുമെല്ലാം വളരെ ഗൗരവമുള്ള വിഷയങ്ങളാണ്. അതിനാല്‍ തന്നെ കേന്ദ്രം അലംഭാവം കാണിക്കുന്നത് ഉചിതമായ കാര്യമല്ല. ഇത് നടപടിയെടുക്കാന്‍ സുപ്രീംകോടതിയെ നിര്‍ബന്ധിതമാക്കും'' - ബെഞ്ച് ചൂണ്ടിക്കാട്ടി.

ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥാനക്കയറ്റം, സ്ഥലമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ കടുത്ത തീരുമാനങ്ങള്‍ കെെക്കൊള്ളാന്‍ പ്രേരിപ്പിക്കരുതെന്ന് സുപ്രീംകോടതി

'കടുത്ത തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കരുത്'; ഹൈക്കോടതി ജഡ്ജി നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി
'സുപ്രീംകോടതി ഭരണഘടന അട്ടിമറിച്ചു'; കൊളീജിയത്തില്‍ പിടി വിടാതെ കിരൺ റിജിജു

ബെംഗളൂരു അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതി പരാമര്‍ശം. സ്ഥാനക്കയറ്റത്തിന് ഇനിയും കാലതാമസം ഉണ്ടായാല്‍ അത് കൂടുതല്‍ നിയമനടപടിയിലേക്ക് നയിച്ചേക്കുമെന്നും കോടതി വ്യക്തമാക്കി. ജഡ്ജിമാരുടെ സ്ഥാനക്കയറ്റത്തില്‍ കാലതാമസമുണ്ടായാല്‍ ജുഡീഷ്യല്‍ ജോലിയില്‍ കേന്ദ്രീകരിക്കുന്നതിന് തിരിച്ചടിയാകുമെന്ന് കോടതി വ്യക്തമാക്കി. ജഡ്ജിമാരുടെ നിയമനത്തില്‍ സര്‍ക്കാരിന് പരിമിതമായ റോള്‍ മാത്രമാണുള്ളതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ 10 ദിവസത്തിനകം വിശദീകരണം നല്‍കാനും കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

'കടുത്ത തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കരുത്'; ഹൈക്കോടതി ജഡ്ജി നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി
എന്താണ് കൊളീജിയം? കൊളീജിയവുമായി ബന്ധപ്പെട്ട വിവാദങ്ങളും കാരണങ്ങളും

സുപ്രീംകോടതിയില്‍ അഞ്ച് ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശയില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് അറ്റോര്‍ണി ജനറല്‍ വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. ഇതിനോടകം 14 ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടന്നതായും വെങ്കിട്ടരമണി വ്യക്തമാക്കി. ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിനായി കൊളീജിയം അയച്ച ശുപാര്‍ശകള്‍ കൈകാര്യം ചെയ്യുന്നതിലെ കാലതാമസം നീതിന്യായ ഭരണത്തെ ബാധിക്കുക മാത്രമല്ല, മൂന്നാം കക്ഷി സ്രോതസ്സുകള്‍ 'ഇടപെടുന്നു' എന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഫെബ്രുവരി 13 ന് കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാറ്റി.

'കടുത്ത തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കരുത്'; ഹൈക്കോടതി ജഡ്ജി നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി
ഹൈക്കോടതി ജഡ്ജി നിയമനം: കൊളീജിയവുമായി തുറന്ന പോരിന് കേന്ദ്രം, ആവര്‍ത്തിച്ച് നല്‍കിയ 10 ശുപാര്‍ശകള്‍ മടക്കി

അഞ്ച് ഹൈക്കോടതികളിലേക്ക് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരെ ജഡ്ജിമാരായി നിയമിക്കണമെന്ന് സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം സംവിധാനത്തെ വിമര്‍ശിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയതാണ് അഭിപ്രായ ഭിന്നതകളിലേക്ക് നയിച്ചത്.

logo
The Fourth
www.thefourthnews.in