അപകീർത്തിക്കേസ്: രാഹുൽ നൽകിയ ഹർജിയിൽ വിധി ഏപ്രിൽ 20 ന്

അപകീർത്തിക്കേസ്: രാഹുൽ നൽകിയ ഹർജിയിൽ വിധി ഏപ്രിൽ 20 ന്

ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി, വിധി പറയാൻ കേസ് മാറ്റുകയായിരുന്നു
Updated on
2 min read

മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന ജുഡീഷ്യൽ കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ സൂറത്ത് സെഷൻസ് കോടതി ഏപ്രില്‍ 20ന് വിധി പറയും. ഹർജിയിൽ വാദം കേൾക്കൽ ഇന്ന് പൂർത്തിയായി. രാഹുൽ ഗാന്ധിക്ക് പുറമെ പരാതിക്കാരനായ പൂർണേഷ് മോദിയുടെ ഭാഗവും കോടതി കേട്ടു. ഇതിന് ശേഷമാണ് കേസിൽ വിധി പറയാൻ അടുത്തയാഴ്ചത്തേക്ക് മാറ്റിയത്.

അപകീർത്തിക്കേസ്: രാഹുൽ നൽകിയ ഹർജിയിൽ വിധി ഏപ്രിൽ 20 ന്
അയോഗ്യനാക്കിയത് മോദിക്ക് തന്നെ ഭയമായതിനാലെന്ന് രാഹുൽ ഗാന്ധി; 'ജയിലിലടച്ചും ഭീഷണിപ്പെടുത്തിയും നിശബ്ദനാക്കാനാകില്ല'

സൂറത്ത് സിജെഎം കോടതി വിധി റദ്ദാക്കണമെന്നും ഹർജിയില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ കുറ്റം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് രാഹുൽ സെഷൻസ് കോടതിയെ സമീപിച്ചത്. നേരിട്ട് അപമാനിക്കപ്പെട്ട ഒരാൾക്ക് മാത്രമേ മാനനഷ്ടക്കേസില്‍ പരാതി നൽകാനാകൂ എന്ന് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആർ എസ് ചീമ വാദിച്ചു. അതിനാൽ, പൂർണേഷ് മോദിക്ക് പരാതി നൽകാനുള്ള അർഹതയുണ്ടോയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം വാദിച്ചു. പ്രസംഗത്തിലെ ഒരുഭാഗം അടർത്തിയെടുത്തി പരിശോധിക്കുമ്പോൾ മാത്രമാണ് പരാമർശം അപകീർത്തികരമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിനാണ് കേസെന്ന് വ്യക്തമെന്നും രാഹുലിന്റെ അഭിഭാഷകൻ പറഞ്ഞു.

കേസെടുക്കാൻ സൂറത്ത് ജുഡീഷ്യൽ മാജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്നതാണ് രാഹുൽ ഗാന്ധിയുടെ മറ്റൊരു വാദം. കർണാടകയിൽ നടത്തിയ പ്രസംഗം ഗുജറാത്തിലെ കോടതിയുടെ പരിധിയിൽ വരില്ലെന്ന് അഭിഭാഷകൻ വാദിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ''ഏപ്രില്‍ 13 നാണ് പ്രസംഗം നടക്കുന്നത്. 14 ന് പ്രാദേശിക മാധ്യമങ്ങള്‍ വാർത്ത റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 15 നാണ് കേസ് ഫയല്‍ ചെയ്യുന്നത്. തൊട്ടടുത്ത ദിവസം മൊഴി രേഖപ്പെടുത്തി. ഇതിന് ശേഷം ഒറ്റത്തെളിവ് പോലും ഹാജരാക്കിയില്ല.'' അഭിഭാഷകന്‍ പറഞ്ഞു.

ശിക്ഷാ കാലയളവില്‍ ഒരു ദിവസമെങ്കിലും കുറവു വന്നെങ്കില്‍ അയോഗ്യത ഒഴിവാകുമെന്ന് കോടതിക്ക് ബോധ്യമുണ്ടെന്നാണ് കരുതുന്നത്.
അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ വിധിച്ചതിനെതിരെ രാഹുൽ

അപകീര്‍ത്തിക്കേസിലെ പരമാവധി ശിക്ഷ നല്‍കിയ നടപടിയും രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തു. '' നിങ്ങളൊരു എംപിയാണെന്നും സമൂഹത്തിനുള്ള സന്ദേശമാണ് ഇതെന്നും പറഞ്ഞാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ കാലയളവില്‍ ഒരു ദിവസമെങ്കിലും കുറവു വന്നെങ്കില്‍ അയോഗ്യത ഒഴിവാകുമെന്ന് കോടതിക്ക് ബോധ്യമുണ്ടെന്നാണ് കരുതുന്നത്.'' അഭിഭാഷകൻ പറഞ്ഞു. എന്നാല്‍ സമൂഹത്തില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനവും അദ്ദേഹം ചെയ്ത കുറ്റത്തിന്‌റെ ഗുരുതര സ്വഭാവവും കണക്കിലെടുക്കണമെന്ന് പരാതിക്കാരന്‌റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

അപകീർത്തിക്കേസ്: രാഹുൽ നൽകിയ ഹർജിയിൽ വിധി ഏപ്രിൽ 20 ന്
രാഹുൽ ഗാന്ധിയെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കി; രാജ്യത്തുടനീളം പ്രതിഷേധം

2019ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശമാണ് കേസിനാധാരം. എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരെങ്ങനെ വന്നുവെന്ന പരാമര്‍ശം മോദി സമുദായത്തെ ആകെ അപമാനിക്കുന്നതാണെന്ന് കാട്ടി ഗുജറാത്തിലെ ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയിലാണ് രാഹുലിനെ കുറ്റാക്കാരനെന്ന് വിധിച്ചതും രണ്ട് വർഷം തടവിന് ശിക്ഷിച്ചതും. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായിരുന്ന രാഹുലിനെ കോടതിവിധിക്ക് പിന്നാലെ അയോഗ്യനാക്കി. കുറ്റം സ്റ്റേ ചെയ്തില്ലെങ്കിൽ എട്ട് വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുമുണ്ട്.

logo
The Fourth
www.thefourthnews.in