എലിഫന്റ് വിസ്‌പറേഴ്‌സിനെ 
കാണാന്‍ മുഖ്യമന്ത്രി; ബൊമ്മനെയും ബെല്ലിയെയും ആദരിച്ച് എം കെ സ്റ്റാലിൻ

എലിഫന്റ് വിസ്‌പറേഴ്‌സിനെ കാണാന്‍ മുഖ്യമന്ത്രി; ബൊമ്മനെയും ബെല്ലിയെയും ആദരിച്ച് എം കെ സ്റ്റാലിൻ

കാർത്തികി ഗോൺസാൽവസാണ് ചിത്രം സംവിധാനം ചെയ്തത്
Updated on
1 min read

ഓസ്കാർ പുരസ്‌കാരം നേടിയ ഡോക്യുമെന്ററി ചിത്രം ദ എലിഫന്റ് വിസ്പറേഴ്സിലെ മുഖ്യകഥാപാത്രങ്ങളായ ബൊമ്മനെയും ബെല്ലിയെയും ആദരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. 95-ാമത് അക്കാദമി അവാർഡുകളിൽ മികച്ച ഡോക്യുമെന്ററി ഫിലിമിനുള്ള അവാർഡ് നേടിയ ടീമിനെ അഭിനന്ദിച്ച് എം കെ സ്റ്റാലിൻ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെയാണ് നേരിട്ടെത്തി ആദരിച്ചത്.

നീണ്ട അഞ്ചു വർഷം കാട്ടുനായ്ക്കർ ഗോത്രത്തിൽപ്പെട്ട ഒരു കുടുംബത്തെ പിന്തുടർന്ന് പഠിച്ച ശേഷമാണ് കാർത്തികി ഡോക്യൂമെന്ററി ചിട്ടപ്പെടുത്തിയത്

കാർത്തികി ഗോൺസാൽവസും ഗുനീത് മോംഗയും ചേർന്നാണ് 'ദി എലിഫന്റ് വിസ്‌പറേഴ്‌സ്' ഡോക്യുമെന്ററി ഷോർട്ഫിലിം ഒരുക്കിയത്. രഘു എന്ന പേരുള്ള ആനക്കുട്ടിയെ പരിപാലിക്കുന്ന ദമ്പതികളായ ബൊമ്മന്‍റെയും ബെല്ലിയുടെയും ജീവിതകഥയാണ് ചിത്രം പറയുന്നത്. തമിഴ്‌നാട് മുതുമലൈ ദേശീയ പാർക്കിന്‍റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഡോക്യുമെന്‍ററിയില്‍ ഗോത്ര വർഗക്കാരും പ്രകൃതിയുമായുള്ള ബന്ധവും പ്രധാന വിഷയമാകുന്നു.

നീണ്ട അഞ്ചു വർഷം കാട്ടുനായ്ക്കർ ഗോത്രത്തിൽപ്പെട്ട ബൊമ്മന്റെയും ബെല്ലിയുടെയും ജീവിതം പിന്തുടർന്ന് പഠിച്ച ശേഷമാണ് കാർത്തികി ഡോക്യൂമെന്ററി തയ്യാറാക്കിയത്. കാർത്തികി ആദ്യമായി കാണുമ്പോൾ രഘുവിന് മൂന്ന് മാസം മാത്രമായിരുന്നു പ്രായം.

കാർത്തികി ഗോൺസാൽവസിന്റെ സംവിധാനത്തിലൊരുങ്ങിയ ആദ്യ ചിത്രമാണിത്. 2022 ഡിസംബർ 8ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസായത്. കാർത്തികി അറിയപ്പെടുന്ന വന്യജീവി ഫോട്ടോഗ്രാഫറും ഡോക്യുമെന്ററി സംവിധായികയുമാണ്.

ഓസ്കർ ലഭിച്ചപ്പോൾ ദി എലിഫന്റ് വിസ്‌പറേഴ്‌സ്' ടീമിനെ അഭിനന്ദിച്ച് എം കെ സ്റ്റാലിൻ ട്വീറ്റ് ചെയ്തിരുന്നു. " ഓസ്കാർ പുരസ്‌കാരം നേടിയ കാർത്തികി ഗോൺസാൽവസിനും ഗുനീത് മോംഗക്കും അഭിനന്ദനങ്ങൾ. ഒരു ഇന്ത്യൻ പ്രൊഡക്ഷന് ലഭിക്കുന്ന ആദ്യ ഓസ്കാർ രണ്ട് സ്ത്രീകൾ കൊണ്ടുവരുന്നതിനേക്കാൾ മികച്ച വാർത്തയെന്താണ്? ഹൃദയസ്പർശിയായ കഥ പറയുന്ന 'എലിഫന്റ് വിസ്‌പറേഴ്‌സ്' അതിന് ലഭിക്കുന്ന എല്ലാ പ്രശംസകൾക്കും അംഗീകാരങ്ങൾക്കും തികച്ചും അർഹമാണ് " സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

logo
The Fourth
www.thefourthnews.in