ആര്‍ എൻ രവി
ആര്‍ എൻ രവി

'നേതാജി ഇല്ലായിരുന്നെങ്കില്‍ സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നു', ഗാന്ധിജിയെ ഇകഴ്ത്തി തമിഴ്‌നാട് ഗവര്‍ണര്‍

അണ്ണാ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രതികരണം.
Updated on
1 min read

സ്വാതന്ത്ര്യസമരത്തില്‍ മഹാത്മാഗാന്ധിയുടെ പല ഇടപെടലുകളും ഫലം കണ്ടിരുന്നില്ലെന്ന് വിമര്‍ശനവുമായി തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. നേതാജി സുഭാഷ് ചന്ദ്രബോസ് അനുസ്മരണ സമ്മേളനത്തിലായിരുന്നു ആര്‍ എന്‍ രവിയുടെ വിവാദ പരാമര്‍ശങ്ങള്‍. അണ്ണാ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രതികരണം.

അണ്ണാ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രതികരണം.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കാന്‍ സുഭാഷ് ചന്ദ്രബോസിന്റെ പ്രവര്‍ത്തങ്ങള്‍ വലിയ ഗുണം ചെയ്തിട്ടുണ്ട് എന്ന് സമര്‍ഥിക്കാനായിരുന്നു ആര്‍ എന്‍ രവി മഹാത്മാ ഗാന്ധിയെ ഇകഴ്ത്തി സംസാരിച്ചത്. 1942-ന് ശേഷം ഗാന്ധിജിയുടെ പല സമരങ്ങളും നിഷ്ഫലമായിരുന്നു. നേതാജി ഇല്ലായിരുന്നെങ്കില്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നുവെന്നും ആര്‍എന്‍ രവി അവകാശപ്പെട്ടു.

ആര്‍ എൻ രവി
ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരിച്ചുവിളിക്കണം; രാഷ്ട്രപതിയോട് ഡിഎംകെ

നിലപാടുകളുടെ പേരില്‍ തമിഴ്‌നാട് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നിരന്തരം പോര് തുടരുന്നതിനിടെ ആണ് ആര്‍ എന്‍ രവി പുതിയ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗാന്ധിജിക്കെതിരായ ആര്‍എന്‍ രവിയുടെ നിലപാടിന് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിവിധ ദളിത് സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in