വിജയ്‍യുടെ പാർട്ടി തമിഴക വെട്രി കഴകത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം; സംസ്ഥാന സമ്മേളനം ഉടൻ

വിജയ്‍യുടെ പാർട്ടി തമിഴക വെട്രി കഴകത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം; സംസ്ഥാന സമ്മേളനം ഉടൻ

പോലീസ് അനുമതി വൈകുന്നതാണ് ടി വി കെയുടെ സംസ്ഥാന സമ്മേളനം നീളുന്നതിന് പിന്നിൽ
Updated on
1 min read

തമിഴ് നടൻ വിജയ്‍യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള ടി വി കെയുടെ ആദ്യ ചുവടുവെയ്‌പ്പാണിതെന്ന് വിജയ് പ്രതികരിച്ചു. പാർട്ടിയുടെ സംസ്ഥാന സമ്മേളനം ഉടനുണ്ടാകുമെന്നും ഞായറാഴ്ച പുറത്തിറക്കിയ വാർത്താകുറിപ്പില്‍ പാർട്ടി ചെയർമാൻ വിജയ് വ്യക്തമാക്കി.

പോലീസ് അനുമതി വൈകുന്നതാണ് ടി വി കെയുടെ സംസ്ഥാന സമ്മേളനം നീളുന്നതിന് പിന്നിൽ. അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും പോലീസ് പലവിധ ചോദ്യങ്ങൾ ഉന്നയിച്ച് തീരുമാനം താമസിപ്പിക്കുന്നുവെന്നും പത്രക്കുറിപ്പിൽ വിജയ് പറയുന്നു. അതേസമയം, ഡിഎംകെ സഖ്യകക്ഷിയും പ്രമുഖ ദളിത് പാർട്ടിയുമായ വിടുതലൈ ചിരുത്തൈകൾ കച്ചി നേതാവ് തിരുമാളവൻ ടി വി കെയ്ക്ക് ആശംസയറിയിച്ച് രംഗത്തെത്തി.

വിജയ്‍യുടെ പാർട്ടി തമിഴക വെട്രി കഴകത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം; സംസ്ഥാന സമ്മേളനം ഉടൻ
തിരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച വെനസ്വേലൻ പ്രതിപക്ഷ നേതാവ് സ്പെയിനിൽ രാഷ്ട്രീയ അഭയം തേടി; രാജ്യം വിട്ടത് അറസ്റ്റ് ഭയന്ന്

എല്ലാ വേലിക്കെട്ടുകളും ഭേദിച്ച്, കൊടികൾ ഉയർത്തി, നയത്തിൻ്റെ ദീപശിഖയുമേന്തി, തമിഴ് ജനതയുടെ മുന്നണിപ്പോരാളിയാകാമെന്ന ആഹ്വാനവും വിജയ് നടത്തി. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാർട്ടി പ്രഖ്യാപിച്ചത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സംസ്ഥാനത്തെ ജനങ്ങൾ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റം കൊണ്ടുവരുമെന്നും രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു പിന്നാലെ വിജയ് പ്രസ്താവനയിറക്കിയിരുന്നു.

logo
The Fourth
www.thefourthnews.in