'സംഗീതത്തില്‍ സങ്കുചിത രാഷ്ട്രീയം കലര്‍ത്തരുത്'; ടി എം കൃഷ്ണയ്ക്ക് പിന്തുണയുമായി എം കെ സ്റ്റാലിന്‍

'സംഗീതത്തില്‍ സങ്കുചിത രാഷ്ട്രീയം കലര്‍ത്തരുത്'; ടി എം കൃഷ്ണയ്ക്ക് പിന്തുണയുമായി എം കെ സ്റ്റാലിന്‍

മദ്രാസ് മൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം ടി എം കൃഷ്ണയ്ക്ക് ലഭിച്ചതിന് പിന്നാലെ അവാര്‍ഡ് നിര്‍ണയത്തില്‍ ഒരു വിഭാഗം കര്‍ണാടക സംഗീതജ്ഞര്‍ പ്രതിഷേധമുയർത്തുകയായിരുന്നു
Updated on
1 min read

മദ്രാസ് മ്യൂസിക് അക്കാദമി അവാര്‍ഡുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ടി എം കൃഷ്ണയ്ക്ക് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. അനിഷേധ്യനായ കലാകാരനാണ് ടി എം കൃഷ്ണ. അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരത്തിന്റെ പേരില്‍ രാഷ്ട്രീയവിവാദം ആവശ്യമില്ല. രാഷ്ട്രീയത്തില്‍ മതവിശ്വാസങ്ങളെ കലര്‍ത്തുന്നതുപോലെ സംഗീതത്തില്‍ സങ്കുചിത രാഷ്ട്രീയം കലര്‍ത്തരുതെന്നും സ്റ്റാലിന്‍ പ്രതികരിച്ചു.

മദ്രാസ് മൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരമാണ് പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ടി എം കൃഷ്ണയ്ക്ക് ലഭിച്ചത്. ഇതിനു പിന്നാലെ അവാര്‍ഡ് നിര്‍ണയത്തില്‍ പ്രതിഷേധവുമായി ഒരു വിഭാഗം കര്‍ണാടക സംഗീതജ്ഞര്‍ പ്രതിഷേധമുയർത്തുകയായിരുന്നു.

പെരിയാറെ പോലെയുള്ള വ്യക്തികളെ മഹത്വവത്കരിക്കുന്ന വ്യക്തിയാണ് ടി എം കൃഷ്ണയെന്നും കര്‍ണാടക സംഗീതത്തിനും സംഗീതജ്ഞര്‍ക്കും വലിയ പരുക്ക് ഇദ്ദേഹത്തിന്റെ നിലപാടുകള്‍ മൂലം ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു വിമര്‍ശകരുടെ ആക്ഷേപം. രഞ്ജനി-ഗായത്രി സഹോദരിമാരാണ് എതിര്‍പ്പുമായി ആദ്യം രംഗത്തെത്തിയത്.

എന്നാല്‍, കൃത്യമായ ആലോചനകളിലൂടെ സംഗീതരംഗത്തെ മികവ് മാത്രം കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നതെന്നാണ് ഇതിനോട് അക്കാദമി പ്രസിഡന്‌റ് എന്‍ മുരളി പ്രതികരിച്ചത്.

'സംഗീതത്തില്‍ സങ്കുചിത രാഷ്ട്രീയം കലര്‍ത്തരുത്'; ടി എം കൃഷ്ണയ്ക്ക് പിന്തുണയുമായി എം കെ സ്റ്റാലിന്‍
മദ്രാസ് മ്യൂസിക് അക്കാദമിയുടെ 'നൃത്യ കലാനിധി' പുരസ്കാരം ഡോ. നീന പ്രസാദിന്; ടി എം കൃഷ്ണയ്ക്ക് 'സംഗീത കലാനിധി'

ടിഎം കൃഷ്ണ വിമര്‍ശകരെ പിന്തുണച്ച് തമിഴ്‌നാട് ബിജെപി രംഗത്തെത്തിയതോടെയാണ് വിഷയം രാഷ്ട്രീയ വിവാദത്തിലേക്ക് തിരിഞ്ഞത്. കൃഷ്ണയ്ക്ക് പുരസ്‌കാരം നല്‍കിയത് മ്യൂസിക് അക്കാദമിയുടെ പവിത്രത തകര്‍ക്കാനുള്ള ശ്രമമാണെന്നായിരുന്നു ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ പ്രതികരണം. കര്‍ണാടക സംഗീതത്തില്‍ വെറുപ്പിനും വിഭജനത്തിനും ഇടംനല്‍കാന്‍ അനുവദിക്കില്ലെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in