'ഈ കോളുകള്‍ ടെലികോം വകുപ്പില്‍ നിന്നല്ല;' തട്ടിപ്പ് കോളുകളില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

'ഈ കോളുകള്‍ ടെലികോം വകുപ്പില്‍ നിന്നല്ല;' തട്ടിപ്പ് കോളുകളില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ടെലികോം വകുപ്പിൻ്റെ പേരിലുള്ള ഫോണ്‍കോളുകളിൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്
Updated on
1 min read

തട്ടിപ്പ് ഫോണ്‍കോളുകളില്‍ മുന്നറിയിപ്പുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ടിആര്‍എഐ). ഫോണ്‍ കോളുകളിലൂടെ തട്ടിപ്പ് നടത്തുന്നവര്‍ ഉപഭോക്താക്കളെ വിളിച്ച് ഫോണ്‍ നമ്പര്‍ വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് ടിആര്‍എഐ മുന്നറിയിപ്പ് നല്‍കിയത്. ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍ വിച്ഛേദിക്കുന്നതില്‍ ടെലികോം അതോറിറ്റിക്ക് ഉത്തരവാദിത്തമില്ലെന്ന് അറിയിച്ചു.

''ടെലികോം വകുപ്പിന്റെ പേരില്‍ മൊബൈല്‍ നമ്പര്‍ വിച്ഛേദിക്കുമെന്ന ഭീഷണി കോളുകളെ ഒഴിവാക്കുക. ഞങ്ങള്‍ ഇത്തരം കോളുകള്‍ നടത്തുന്നില്ല. ഇത്തരത്തിലുള്ള കോളുകള്‍ 'സഞ്ചാര്‍ സാഥി' വെബ്‌സൈറ്റിലെ ചക്ഷുവില്‍ റിപ്പോര്‍ട്ട് ചെയ്യുക,'' ടെലികോം വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

'ഈ കോളുകള്‍ ടെലികോം വകുപ്പില്‍ നിന്നല്ല;' തട്ടിപ്പ് കോളുകളില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
പുകവലിയില്‍ നിന്നും മോചനം നേടാം, സഹായിക്കും ഈ ആപ്പുകൾ

'സഞ്ചാര്‍ സാഥി' വെബ്‌സൈറ്റിലെ 'നിങ്ങളുടെ മൊബൈല്‍ കണക്ഷന്‍ അറിയാം' എന്ന ഫീച്ചറില്‍ കയറി നമ്മുടെ പേരിലുള്ള മൊബൈല്‍ നമ്പറുകള്‍ ഏതൊക്കെയെന്ന് പരിശോധിക്കണമെന്നും ടെലികോം വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നമ്മുടേതല്ലാത്ത നമ്പറുകള്‍ അതില്‍ കാണുകയാണെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാനും അറിയിച്ചിട്ടുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളിലും സാമ്പത്തിക തട്ടിപ്പുകളിലും ഇരകളാകുന്നവര്‍ക്ക് സൈബര്‍ കുറ്റകൃത്യ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 1920-ലോ സൈബര്‍ കുറ്റകൃത്യ വെബ്‌സൈറ്റിലോ റിപ്പോര്‍ട്ട് ചെയ്യാം.

നമ്പറുകള്‍ കൃത്രിമമായി നിര്‍മിക്കാന്‍ സാധിക്കുന്നതിനാല്‍ തന്നെ കോളര്‍ ഐഡിയില്‍ കാണിക്കുന്ന പേരുകള്‍ സത്യമാണെന്ന് വിശ്വസിക്കാന്‍ പാടില്ല. മാത്രവുമല്ല, തട്ടിപ്പിന് വേണ്ടി വിളിക്കുന്നവര്‍ കാര്യങ്ങള്‍ പെട്ടെന്ന് ചെയ്ത് തീര്‍ക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതായിരിക്കും. ആയതിനാല്‍ ഇത്തരം സമ്മര്‍ദങ്ങളില്‍ വീഴാതിരിക്കുക. സോഷ്യല്‍ സുരക്ഷാ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ്‌വേഡുകള്‍ തുടങ്ങിയ വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവയ്‌ക്കാന്‍ പാടില്ല തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ പല തട്ടിപ്പ് കോളുകളില്‍ നിന്നും രക്ഷ നേടാം.

logo
The Fourth
www.thefourthnews.in