കശ്മീരില്‍ വീണ്ടും ഭീകരാക്രമണം, നാല് സൈനികര്‍ കൊല്ലപ്പെട്ടു, ആറ് പേര്‍ക്ക് പരുക്ക്
ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരാക്രമണം. നാല് സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ പട്രോളിങ് വാഹന വ്യൂഹത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. കത്വയിലെ മച്ചേഡിയിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ആറ് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
വാഹന വ്യൂഹത്തിന് ഗ്രനേഡ് എറിഞ്ഞ ശേഷം ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ വനത്തില്‍ മറഞ്ഞു. ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം വ്യക്തമാക്കി. മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
രണ്ട് ദിവസത്തിനിടെ ജമ്മുവില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലുകളില്‍ രണ്ട് സൈനികര്‍ മരിച്ചിരുന്നു. 48 മണിക്കൂറിനിടെ 6 ഭീകരരെ സൈന്യം വധിച്ചു. രജൗരി, കുല്‍ഗാം മേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഭീകരാക്രമണം നടന്നത്.