മണിപ്പൂർ കലാപം: കുകി സ്ത്രീകളെ നഗ്നരാക്കി നടത്തിയതില്‍ അന്വേഷണം സിബിഐയ്ക്ക് വിടും; ശുപാർശ ചെയ്ത് കേന്ദ്രം

മണിപ്പൂർ കലാപം: കുകി സ്ത്രീകളെ നഗ്നരാക്കി നടത്തിയതില്‍ അന്വേഷണം സിബിഐയ്ക്ക് വിടും; ശുപാർശ ചെയ്ത് കേന്ദ്രം

സ്ത്രീകളുടെ നഗ്ന വീഡിയോയെടുത്ത മൊബൈല്‍ ഫോണ്‍ കണ്ടെടുത്തെന്നും ചിത്രീകരിച്ചയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതെന്നുമാണ് സർക്കാർ വൃത്തങ്ങളില്‍ നിന്ന് ലഭ്യമാകുന്ന വിവരം
Updated on
1 min read

മണിപ്പൂരില്‍ രണ്ട് കുകി സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയതിലും കൂട്ട ബലാത്സംഗം ചെയ്തതിലും അന്വേഷണം സിബിഐക്ക് കൈമാറാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്ത് നടത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമർപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

മണിപ്പൂര്‍ കലാപത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് നാളെ വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേസ് സിബിഐയ്ക്ക് കൈമാറാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ അച്ഛനെയും സഹോദരനെയും ആള്‍ക്കൂട്ടം കൊലപ്പെടുത്തിയെന്ന് എഫ്‌ഐആറിലുണ്ട്

സ്ത്രീകളുടെ നഗ്ന വീഡിയോയെടുത്ത മൊബൈല്‍ ഫോണ്‍ കണ്ടെടുത്തെന്നും ചിത്രീകരിച്ചയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതെന്നുമാണ് സർക്കാർ വൃത്തങ്ങളില്‍ നിന്ന് ലഭ്യമാകുന്ന വിവരം. സ്ത്രീകളെ ആക്രമിച്ചതിന്റെ വീഡിയോ, സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പുറത്തുവന്നത്. കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ അച്ഛനെയും സഹോദരനെയും ആള്‍ക്കൂട്ടം കൊലപ്പെടുത്തിയെന്ന് എഫ്‌ഐആറിലുണ്ട്. വീഡിയോ പുറത്തുവന്ന ശേഷം രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയർന്നുവന്നിരുന്നു.

മണിപ്പൂർ കലാപം: കുകി സ്ത്രീകളെ നഗ്നരാക്കി നടത്തിയതില്‍ അന്വേഷണം സിബിഐയ്ക്ക് വിടും; ശുപാർശ ചെയ്ത് കേന്ദ്രം
രണ്ട് കുക്കി സ്ത്രീകളെ നഗ്നരായി നടത്തിച്ചു, കൂട്ട ബലാത്സംഗം ചെയ്തു; മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം

അതേ സമയം മെയ്തികളും കുകികളും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രാലയം ഇരുസമുദായത്തിലെ നേതാക്കളുമായും ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്കായി ഇരു വിഭാഗത്തെയും ഒരുമിച്ചിരുത്താനാണ് കേന്ദ്രത്തിന്റെ ശ്രമം. എന്നാല്‍ ഇരുസമുദായങ്ങള്‍ക്കിടയിലും അനുരഞ്ജനത്തെക്കുറിച്ച് അഭിപ്രായ ഭിന്നതയുണ്ടെന്നും അതില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

logo
The Fourth
www.thefourthnews.in