ഭാര്യയുടെ വിവാഹേതര ബന്ധം മൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്യുന്നതിന് ഭാര്യ ഉത്തരവാദിയല്ലെന്ന് കോടതി

ഭാര്യയുടെ വിവാഹേതര ബന്ധം മൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്യുന്നതിന് ഭാര്യ ഉത്തരവാദിയല്ലെന്ന് കോടതി

സംഭവത്തിന് ഏതാനും ദിവസം മുന്‍പ് ഭാര്യയും സുഹ്യത്തും ഭര്‍ത്താവിനോട് മരിച്ചുകൂടെയെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍
Updated on
1 min read

ഭാര്യയുടെ വിവാഹേതര ബന്ധം മൂലം ഭര്‍ത്താവ് ആത്മഹത്യത ചെയ്യുന്നതിന് ഭാര്യ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി. ഭര്‍ത്താവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് ഭാര്യയും സുഹ്യത്തുമാണെന്ന് ചൂണ്ടികാട്ടി ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നു. കേസില്‍ വിചാരണ കോടതി ഇരുവരെയും ശിക്ഷിച്ചു. ഇതിനെതിരെ സമര്‍പിച്ച ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം. ഭാര്യയെയും സുഹൃത്തേനെയും ശിക്ഷിച്ചുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭാര്യയ്ക്ക് വിവാഹേതരബന്ധമുള്ളതിനാല്‍ ഭര്‍ത്താവിന് അത് ആത്മഹത്യ ചെയ്യാന്‍ പ്രേരണയായെന്നായിരുന്നു കേസ്.

സംഭവത്തിന് ഏതാനും ദിവസം മുന്‍പ് ഭാര്യയും സുഹ്യത്തും ഭര്‍ത്താവിനോട് മരിച്ചുകൂടെയെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇത്തരം വാക്കുകള്‍ ആത്മഹത്യാ പ്രേരണയ്ക്ക് കാരണമാകില്ലെന്നാണ് ജസ്റ്റിസ് ശിവശങ്കര്‍ അമരന്നവര്‍ അഭിപ്രായപ്പെട്ടു.അതിനാല്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെഷന്‍ 306 പ്രകാരമുള്ള ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

പ്രതികളാക്കിയ ഭാര്യയും സുഹൃത്തും മരിച്ചയാള്‍ ആത്മഹത്യ ചെയ്യണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. കുറ്റാരോപിതരായ വ്യക്തികള്‍ മരിച്ചയാളോട് പോയി മരിക്കൂ എന്ന് പറഞ്ഞതിന്റെ പേരില്‍ ആത്മഹത്യ ചെയ്തുവെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. മരണപ്പെട്ടയാള്‍ ദുര്‍ബല മനസ്‌ക്‌നായിരുന്നുവെന്നും അതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും തോന്നുന്നതായി കോടതി സൂചിപ്പിച്ചു. എന്നാല്‍ പ്രതിയാക്കപ്പെട്ടവരുടെ പ്രേരണമൂലം മരിച്ചുവെന്നത് പറയാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. തുടര്‍ന്നാണ് വിചാരണ കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കിയത്.

logo
The Fourth
www.thefourthnews.in