മികച്ച ഡോക്യുമെന്ററിക്കുള്ള ലാഡ്‌ലി മീഡിയ പുരസ്കാരം ആതിര മാധവിന്‌

മികച്ച ഡോക്യുമെന്ററിക്കുള്ള ലാഡ്‌ലി മീഡിയ പുരസ്കാരം ആതിര മാധവിന്‌

'പെൺതോൽപ്പാവകൂത്ത്' എന്ന ഡോക്യുമെന്ററിക്കാണ് അംഗീകാരം
Updated on
1 min read

വെബ് വിഭാഗത്തിലെ മികച്ച ഡോക്യുമെന്ററിക്കുള്ള ലാഡ്‌ലി മീഡിയ പുരസ്കാരം ദ ഫോർത്ത് ടിവിയിലെ സീനിയർ പ്രൊഡ്യൂസർ ആതിര മാധവിന്‌. മാധ്യമപ്രവർത്തകയായ സൂസൻ ജോ ഫിലിപ്പിനോടൊപ്പം ചേർന്ന് സംവിധാനം ചെയ്ത 'പെൺതോൽപ്പാവകൂത്ത്' എന്ന ഡോക്യുമെന്ററിക്കാണ് അംഗീകാരം.

തോൽപ്പാവക്കൂത്തിനെ ആദ്യമായി ക്ഷേത്ര മതിൽകെട്ടിന് പുറത്തെത്തിച്ച്, സാമൂഹിക വിഷയങ്ങളും അവതരിപ്പിച്ച്, ചരിത്രം കുറിച്ച രജിത രാമചന്ദ്ര പുലവരെയും അവരുടെ ശിഷ്യരെയും കുറിച്ചാണ് ഡോക്യുമെന്ററി.

മികച്ച ഡോക്യുമെന്ററിക്കുള്ള ലാഡ്‌ലി മീഡിയ പുരസ്കാരം ആതിര മാധവിന്‌
ഷബ്ന സിയാദിന് ലാഡ്ലി മീഡിയ അവാർഡ്

ഐക്യരാഷ്ട്ര സഭയുടെ പങ്കാളിത്തത്തോടെ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടും മുംബൈ ആസ്ഥാനമായ പോപുലേഷൻ ഫസ്റ്റ് എന്ന സംഘടനയും സംയുക്തമായാണ് പുരസ്കാരം നല്‍കുന്നത്. രാജസ്ഥാൻ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു.

ഓൺമനോരമക്കായി ചെയ്ത ഈ ഡോക്യുമെന്ററിക്ക് മികച്ച ഷോർട്ട് ഡോക്യൂമെന്ററിക്കുള്ള സെവൻത് ആർട്ട് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in