തലയോട്ടി തകര്‍ന്നു,  വാരിയെല്ലുകള്‍ പുറത്ത് വന്നു; അഞ്ജലിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ പുറത്ത്

തലയോട്ടി തകര്‍ന്നു, വാരിയെല്ലുകള്‍ പുറത്ത് വന്നു; അഞ്ജലിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ പുറത്ത്

അപകടത്തില്‍ അഞ്ജലിയുടെ ശരീരത്തിൽ 40 ഇടങ്ങളിൽ മാരകമായ രീതിയിൽ പരുക്കേറ്റതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Updated on
1 min read

പുതുവത്സര ദിനത്തില്‍ ഡല്‍ഹിയില്‍ കാറിനടില്‍ കുടുങ്ങി അഞ്ജലി സിംഗ് എന്ന യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കൂടുതല്‍ വിവരങ്ങൾ പുറത്ത്. അപകടത്തില്‍ അഞ്ജലിയുടെ ശരീരത്തിൽ 40 ഇടങ്ങളിൽ മാരകമായ രീതിയിൽ പരുക്കേറ്റതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തലയോട്ടി തകര്‍ന്നിരുന്നു. തലച്ചോറിന്റെ ഭാഗങ്ങള്‍ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മൗലാന അബ്ദുള്‍ കലാം ആസാദ് മെഡിക്കല്‍ കോളേജിലെ വിദഗ്ധരാണ് അഞ്ജലിയുടെ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ഡല്‍ഹി പോലീസിന് കൈമാറി. 

കിലോമീറ്ററുകളോളം റോഡിൽ ഉരഞ്ഞ് തലച്ചോർ മൃതദേഹത്തിൽ നിന്നും വേർപെട്ട് കാണാതായി.  തലയോട്ടി പൂര്‍ണ്ണമായി തുറന്ന അവസ്ഥയിലായിരുന്നു. വാരിയെല്ലുകള്‍ നെഞ്ചിന് പിന്‍ഭാഗത്ത് നിന്നാണ് ലഭിച്ചത്. അരക്കെട്ടിന് പൊട്ടലുണ്ട്. റോഡിൽ ഉരഞ്ഞ് പെൺകുട്ടിയുടെ ശരീരത്തിന്റെ പുറകുവശത്തെ തൊലി പൂർണമായി ഉരഞ്ഞ് അടർന്നു. ഇരു കാലുകൾക്കും മാരകമായി പരുക്കേറ്റിട്ടുണ്ട്. ചെളിയും മറ്റും നിറഞ്ഞ അവസ്ഥയിലായിരുന്നു ശരീരമെന്നും എട്ട് പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്കും നട്ടെല്ലിനും ഇടത് തുടയെല്ലിനും സമീപം രക്തസ്രാവം ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

പുതുവത്സര ദിനത്തിലാണ് അഞ്ജലി സഞ്ചരിച്ച സ്‌കൂട്ടര്‍ കാറുമായി ഇടിച്ച് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ അഞ്ജലി കാറിന്റെ മുന്‍വശത്തേക്ക് തെറിച്ച് വീഴുകയും, കാറിനടിയില്‍ കുടുങ്ങുകയുമായിരുന്നു. സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തിയിട്ടും യുവാക്കള്‍ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. കുറച്ചധികം ദൂരം അഞ്ജലിയെ കാറിനടിയില്‍ വലിച്ചിഴയ്ക്കുകയും ചെയ്തു. ഏകദേശം ഒരു കിലോമീറ്ററോളം അഞ്ജലിയെയും കൊണ്ട് കാര്‍ ഓടിയതായാണ് പോലീസ് റിപ്പോര്‍ട്ട്. ഒടുവില്‍ വിവസ്ത്രയായ നിലയില്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്നാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്.

മരണത്തിന് പിന്നാലെ ലൈകിംകാതിക്രമം നടന്നിട്ടുണ്ടെന്ന ആരോപണവുമായി അഞ്ജലിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിംകാതിക്രമം നടന്നിട്ടില്ലെന്ന് കണ്ടെത്തി. സ്വകാര്യ ഭാഗങ്ങളില്‍ പരുക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. കിലോമീറ്ററുകള്‍ വലിച്ചിഴക്കപ്പെട്ടതിനെ തുടര്‍ന്ന് ശരീരത്തിന്റെ പല ഭാഗങ്ങളിലായുണ്ടായ ആഴത്തിലുള്ള മുറിവും രക്തസ്രാവവുമാണ് അഞ്ജലിയുടെ മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

തലയോട്ടി തകര്‍ന്നു,  വാരിയെല്ലുകള്‍ പുറത്ത് വന്നു; അഞ്ജലിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ പുറത്ത്
'അവർ മനഃപൂർവം ചെയ്തതാണ്'; അഞ്ജലി കാറിനടിയിൽ കുടുങ്ങിയെന്നറിഞ്ഞിട്ടും വാഹനം നിർത്തിയില്ല, വെളിപ്പെടുത്തലുമായി സുഹൃത്ത്

എന്നാല്‍, അഞ്ജലി കാറിനടിയില്‍ കുടുങ്ങയ കാര്യം അറിഞ്ഞിരുന്നില്ലെന്നും, അറിയാതെയാണ് യാത്ര തുടർന്നതെന്നും പ്രതികൾ പറഞ്ഞു. അപകടസമയത്ത് തങ്ങൾ മദ്യപിച്ചിരുന്നു. കാറിനുളളിൽ ഉച്ചത്തിൽ പാട്ട് വെച്ചിട്ടുണ്ടായിരുന്നു. കാറിന്റെ ​ഗ്ലാസുകൾ അടച്ചിട്ടിരുന്നുവെന്നും പ്രതികൾ പോലീസിനോട് പറഞ്ഞിരുന്നു.  ജോണ്ടി ഗ്രാമത്തില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെതെന്നാണ് ഇവരുടെ അവകാശവാദം. കാർ യൂടേൺ എടുക്കുമ്പോഴാണ് കാറിനടിയിൽ യുവതിയുടെ കൈകൾ കണ്ടെതെന്നും പ്രതികളിലൊരൊളായ മിഥുൻ അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് നൽകിയ മൊഴി നല്‍കിയിരുന്നു. പിന്നീട് കാര്‍ നിര്‍ത്തി മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നും പ്രതികൾ പറഞ്ഞു.

logo
The Fourth
www.thefourthnews.in