ടെലഗ്രാഫ് പത്രാധിപ സ്ഥാനത്തുനിന്ന് ആർ രാജഗോപാലിനെ നീക്കി, ഇനി 'എഡിറ്റർ അറ്റ് ലാർജ്'

ടെലഗ്രാഫ് പത്രാധിപ സ്ഥാനത്തുനിന്ന് ആർ രാജഗോപാലിനെ നീക്കി, ഇനി 'എഡിറ്റർ അറ്റ് ലാർജ്'

സംഘർഷൻ താക്കൂറാണ് പുതിയ പത്രാധിപർ
Updated on
2 min read

പ്രമുഖ പത്രപ്രവര്‍ത്തകന്‍ ആര്‍ രാജഗോപാലിനെ ടെലഗ്രാഫ് പത്രത്തിൻ്റെ എഡിറ്റര്‍ സ്ഥാനത്തുനിന്ന് മാറ്റി, കൊല്‍ക്കത്തയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ടെലഗ്രാഫിൻ്റെ പുതിയ പത്രാധിപർ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സംഘർഷൻ താക്കുറാണ് . എഡിറ്റര്‍ അറ്റ് ലാര്‍ജ്ജ് എന്ന താരതമ്യേന അപ്രധാനമായ പദവിയിലേക്കാണ് ആര്‍ രാജഗോപാലിനെ മാറ്റിയിരിക്കുന്നത്.

മോദി സര്‍ക്കാരിനെതിരെ സ്വീകരിച്ച ശക്തമായ നിലപാടു കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട പത്രമാണ് ദ ടെലഗ്രാഫ്. ആര്‍ രാജഗോപാല്‍ പത്രാധിപരായതിന് ശേഷം പത്രത്തിന്റെ തലക്കെട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിപ്പൂരില്‍ സംഘര്‍ഷം വ്യാപിപ്പിച്ചപ്പോള്‍ പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രി ഒടുവില്‍ 79 ദിവസത്തിന് ശേഷം മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ മുതലക്കണ്ണീര്‍ എന്ന സൂചന തലക്കെട്ടും, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലെ സ്വാമി മാരുടെ സാന്നിധ്യത്തെ വിമര്‍ശിച്ച് 2023 ബിസി എന്ന തലക്കെട്ടിട്ടതുമായിരുന്നു ഈയിടെ പ്രസിദ്ധീരിച്ച, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തലക്കെട്ടുകള്‍.

ടെലഗ്രാഫിലെ തലക്കെട്ടുകൾ
ടെലഗ്രാഫിലെ തലക്കെട്ടുകൾ

തീവ്ര വലതുപക്ഷത്തിനും ഹിന്ദുത്വത്തിനും മോദി സർക്കാറിൻ്റെ നിലപാടുകൾക്കുമെതിരെ പരസ്യമായി നിലപാട് സ്വീകരിക്കുന്ന വ്യക്തി കൂടിയാണ് ആർ രാജഗോപാൽ.

തിരുവനന്തപുരം സ്വദേശിയായ ആര്‍ രാജഗോപാല്‍ കഴിഞ്ഞ ആറു വര്‍ഷത്തോളമായി ടെലഗ്രാഫിന്റെ പത്രാധിപരാണ്. അദ്ദേഹത്തെ എന്തുകൊണ്ടാണ് പത്രാധിപ സ്ഥാനത്തുനിന്ന് നീക്കിയതെന്ന് മാനേജ്‌മെന്റ് ഇതുവരെ വിശദീകരിച്ചിട്ടില്ല. എഡിറ്റര്‍ അറ്റ് ലാര്‍ജ് എന്ന സാധാരണ ഗതിയില്‍ എഡിറ്റോറിയല്‍ നിലപാടുകളെ സ്വാധീനിക്കാന്‍ കഴിയാത്ത പദവിയിലേക്കാണ് ആര്‍ രാജഗോപാലിനെ മാറ്റിയത്. മാറ്റത്തെക്കുറിച്ച് പ്രതികരിക്കാൻ ആർ രാജഗോപാൽ തയ്യാറായില്ല.

ടെലഗ്രാഫ് പത്രാധിപ സ്ഥാനത്തുനിന്ന് ആർ രാജഗോപാലിനെ നീക്കി, ഇനി 'എഡിറ്റർ അറ്റ് ലാർജ്'
'മറുനാടന്‍ ടൈപ്പ് മാധ്യമങ്ങള്‍ക്കെതിരെ നിഴല്‍ യുദ്ധമല്ല പരിഹാരം'- ദ ടെലഗ്രാഫ് എഡിറ്റര്‍ ആര്‍ രാജഗോപാല്‍ അഭിമുഖം
ടെലഗ്രാഫിലെ തലക്കെട്ടുകൾ
ടെലഗ്രാഫിലെ തലക്കെട്ടുകൾ

ആനന്ദബസാര്‍ ഗ്രൂപ്പിന്റെതാണ് പത്രം. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സംഘർഷൻ താക്കൂറാണ് പത്രത്തിന്റെ പുതിയ എഡിറ്റര്‍. പത്രത്തിന്റെ റോവിങ്ങ് എഡിറ്റായിരുന്നു നിലവില്‍. ബീഹാര്‍ സ്വദേശിയായ താക്കൂര്‍, ലാലു പ്രസാദ് യാദവിനെക്കുറിച്ചും നിതീഷ് കുമാറിനെക്കുറിച്ചുമുള്ള ജീവ ചരിത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.

ശങ്കര്‍ഷന്‍ താക്കുർ, പുതിയ പത്രാധിപർ
ശങ്കര്‍ഷന്‍ താക്കുർ, പുതിയ പത്രാധിപർ

ദി സബാല്‍ട്ടേണ്‍ സാഹേബ്- ബിഹാര്‍ ആന്റ് മേക്കിങ് ഓഫ് ലാലു യാദവ്, സിംങ്കിള്‍ മാന്‍- ലൈഫ് ആന്റ് ടൈംസ് ഓഫ് നിതിഷ് കൂമാര്‍ , എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത കൃതികള്‍. കാര്‍ഗില്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in