ഞങ്ങളെ ആരും വിശ്വസിച്ചിരുന്നില്ല, സത്യം പുറത്ത് വരാൻ ദൈവം വീഡിയോ വൈറലാക്കി: മണിപ്പൂരിലെ യുവതിയുടെ 
ഭര്‍ത്താവ്

ഞങ്ങളെ ആരും വിശ്വസിച്ചിരുന്നില്ല, സത്യം പുറത്ത് വരാൻ ദൈവം വീഡിയോ വൈറലാക്കി: മണിപ്പൂരിലെ യുവതിയുടെ ഭര്‍ത്താവ്

'സംഭവത്തില്‍ വളരെ നേരത്തെ തന്നെ നടപടികള്‍ എടുക്കേണ്ടതായിരുന്നു. പക്ഷേ വീഡിയോ പുറത്ത് വരുന്നതിന് മുന്‍പ് എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞപ്പോള്‍ ആരും ഞങ്ങളെ ശരിക്കും വിശ്വസിച്ചില്ല'
Updated on
1 min read

മണിപ്പൂരിന്റെ പേരില്‍ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം ശക്തമായി തുടരുകയാണ്. സുപ്രീംകോടതിയിലും പാര്‍ലമെന്റിനകത്തും വിഷയം ചര്‍ച്ചയാകുമ്പോഴും ക്രൂരമായ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാക്കപ്പെട്ട യുവതികളും കുടുംബവും ഇതുവരെ ആ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല. കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ടാം നാളാണ് അതിദാരുണമായ സംഭവം ഉണ്ടായത്. എന്നാൽ ആഴ്ചകൾക്ക് ശേഷം ദൃശ്യങ്ങൾ പുറത്തുവരുന്നതുവരെ തങ്ങളെ ആരും വിശ്വസിച്ചിട്ടില്ലെന്ന് പറയുകയാണ് ഇരയാക്കപ്പെട്ടവർ.

'വീഡിയോ പുറത്തു വരുന്നത് വരെ ഞങ്ങളെ ആരും വിശ്വസിച്ചിരുന്നില്ല. സത്യം പുറത്തുവരുമെന്ന് ഉറപ്പാക്കാന്‍ ദൈവം ആ വീഡിയോ വൈറലാക്കിയതാകണം' - മണിപ്പൂരില്‍ വിവസ്ത്രയായി നടത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ട യുവതിയുടെ ഭര്‍ത്താവായ മുന്‍ സൈനികൻ പറഞ്ഞു.

ഞങ്ങളെ ആരും വിശ്വസിച്ചിരുന്നില്ല, സത്യം പുറത്ത് വരാൻ ദൈവം വീഡിയോ വൈറലാക്കി: മണിപ്പൂരിലെ യുവതിയുടെ 
ഭര്‍ത്താവ്
'ഞാൻ രാജ്യത്തെ സംരക്ഷിച്ചു, ഭാര്യയെ സംരക്ഷിക്കാൻ കഴിഞ്ഞില്ല'; മണിപ്പൂരില്‍ ആക്രമണത്തിന് ഇരയായവരില്‍ സൈനികന്റെ ഭാര്യയും

കലാപം തുടങ്ങി തൊട്ടു പിന്നാലെ മെയ് നാലിനായിരുന്നു കുകി വിഭാഗത്തിലെ സ്ത്രീകള്‍ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായത്. എന്നാല്‍ സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷം വീഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ' അതുവരെ പോലീസില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ആരും ഞങ്ങളെ വിളിച്ചിട്ടില്ല,'- യുവതിയുടെ ഭര്‍ത്താവ് പറയുന്നു. സംഭവത്തിന് പിന്നാലെ പരാതി നല്‍കിയിരുന്നുവെങ്കിലും കേസ് എടുക്കാനോ എഫ്‌ഐആര്‍ രജസിറ്റര്‍ ചെയ്യാനോ പോലീസും തയ്യാറായിരുന്നില്ല.

ഞങ്ങളെ ആരും വിശ്വസിച്ചിരുന്നില്ല, സത്യം പുറത്ത് വരാൻ ദൈവം വീഡിയോ വൈറലാക്കി: മണിപ്പൂരിലെ യുവതിയുടെ 
ഭര്‍ത്താവ്
'പ്രധാനമന്ത്രിയോട് പാർലമെന്റില്‍ മറുപടി പറയാൻ ആവശ്യപ്പെടണം, മോദി മണിപ്പൂർ സന്ദർശിക്കണം'; രാഷ്ട്രപതിയോട് പ്രതിപക്ഷം

'സംഭവത്തില്‍ വളരെ നേരത്തെ തന്നെ നടപടികള്‍ എടുക്കേണ്ടതായിരുന്നു. പക്ഷേ വീഡിയോ പുറത്ത് വരുന്നതിന് മുന്‍പ് എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞപ്പോള്‍ ആരും ഞങ്ങളെ ശരിക്കും വിശ്വസിച്ചില്ല' അദ്ദേഹം പറഞ്ഞു. 30 വര്‍ഷമായി രാജ്യത്തിനായി സേവനമനുഷ്ഠിച്ച അദ്ദേഹം 2000ലാണ് സേനയില്‍ നിന്ന് വിരമിച്ചത്. സംഭവത്തിന് പിന്നാലെ 'രാജ്യത്തെ സംരക്ഷിച്ച തനിക്ക് ഭാര്യയേയും നാട്ടുകാരെയും സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന്' പറഞ്ഞ അദ്ദേഹത്തിന്റെ പ്രതികരണം ഏറെ ദുഃഖത്തോടെയാണ് രാജ്യം കേട്ടത്. സൈനിക സേവാ മെഡല്‍, ഒപ് വിജയ് മെഡല്‍, വിദേശ് സേവാ മെഡല്‍, പ്രത്യേക സേവന മെഡല്‍ എന്നിവയുള്‍പ്പെടെ നിരവധി മെഡലുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

ഞങ്ങളെ ആരും വിശ്വസിച്ചിരുന്നില്ല, സത്യം പുറത്ത് വരാൻ ദൈവം വീഡിയോ വൈറലാക്കി: മണിപ്പൂരിലെ യുവതിയുടെ 
ഭര്‍ത്താവ്
'പോലീസിനോട് സഹായം അഭ്യർത്ഥിച്ചു, അവർ ആൾക്കൂട്ടത്തിന് വിട്ടുകൊടുത്തു'; മണിപ്പൂരിലെ അതിജീവിതമാരുടെ മൊഴി പുറത്ത്

അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും മറുപടി പറയാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ നേതാക്കള്‍ മണിപ്പൂര്‍ സന്ദര്‍ശിക്കുകയും നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് രാഷ്ട്രപതിയോട് വിശദീകരിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയണമെന്നും മോദി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ പാര്‍ലമെന്റിനകത്തും പ്രതിഷേധം ശക്തമാണ്. ഓഗസ്റ്റ് എട്ടിന് ആരംഭിക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിലൂടെ മണിപ്പൂർ ലോക്സഭയിൽ ചർച്ചയാക്കാനും വിഷയത്തിൽ പ്രധാനമന്ത്രിയുടെ മറുപടി ലഭ്യമാക്കാനുമാണ് പ്രതിപക്ഷ നീക്കം.

logo
The Fourth
www.thefourthnews.in