ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷം; ഇരു രാജ്യങ്ങളും സംയമനം പാലിച്ചതിനെ പ്രശംസിച്ച് അമേരിക്ക

ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷം; ഇരു രാജ്യങ്ങളും സംയമനം പാലിച്ചതിനെ പ്രശംസിച്ച് അമേരിക്ക

ഉഭയകക്ഷി ചര്‍ച്ചകള്‍ കാര്യക്ഷമമാക്കാന്‍ ഇരുകൂട്ടരും തയ്യാറാകണമെന്ന് അമേരിക്ക
Updated on
1 min read

അരുണാചല്‍പ്രദേശ് നിയന്ത്രണരേഖയിലെ തവാങ്ങില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘര്‍ഷം വേഗത്തില്‍ അവസാനിച്ച ഇടപെടലുകളെ പ്രശംസിച്ച് അമേരിക്ക. ഇരുരാജ്യങ്ങളുടെയും ഭാഗത്ത് നിന്നുണ്ടായ മധ്യസ്ഥശ്രമവും ഇടപെടലുകളും പ്രശംസനീയമാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ചു വരികാണെന്ന് അമേരിക്ക പറയുന്നു. ഉഭയകക്ഷി ചര്‍ച്ചകള്‍ കാര്യക്ഷമമാക്കാന്‍ ഇരുകൂട്ടരും തയ്യാറാകണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി നിര്‍ദേശിച്ചു.

ഡിസംബര്‍ 9ന് അതിര്‍ത്തി പ്രദേശമായ തവാങില്‍ ഇന്ത്യ - ചൈന ഏറ്റുമുട്ടലില്‍ ഇരുഭാഗത്തേയും സൈനികര്‍ക്ക് പരുക്കേറ്റിരുന്നു . അതിര്‍ത്തി കടന്നുള്ള ചൈനീസ് പ്രകോപനത്തെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചെന്ന് ഇന്നലെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റിനെ അറിയിച്ചു. തല്‍സ്ഥിതി അട്ടിമറിക്കാന്‍ ശ്രമിച്ച ചൈനീസ് സേനയെ ഇന്ത്യന്‍ സൈന്യം ശക്തമായി നേരിട്ടെന്നും പ്രതിരോധമന്ത്രി ലോക്‌സഭയില്‍ അറിയിച്ചിരുന്നു.

നയതന്ത്ര മാര്‍ഗങ്ങളിലൂടെ ചൈനീസ് സേനയുടെ അതിര്‍ത്തി ലംഘനത്തെ കുറിച്ച് ചൈനയെ അറിയിച്ചതായും പ്രതിരോധമന്ത്രി വ്യക്തമാക്കി. നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണ്. അതിനെ വെല്ലുവിളിക്കാന്‍ നടത്തുന്ന ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്തും. സമയബന്ധിതമായും ദൃഢനിശ്ചയത്തോടെയുമുള്ള പോരാട്ടമായിരുന്നു ഇന്ത്യന്‍ സൈന്യം സ്വീകരിച്ചത്.'' - രാജ്‌നാഥ് സിങ് ലോക സഭയില്‍ വ്യക്തമാക്കി.

തവാങ് സെക്ടറില്‍ ചൈനീസ് സൈന്യം നിയന്ത്രണ രേഖ ലംഘിക്കുകയും ഇതിനെ ഇന്ത്യന്‍ സൈന്യം തടയുകയും ചെയ്തതാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ജൂണില്‍ കിഴക്കന്‍ ലഡാക്കില്‍ നടന്ന ഏറ്റുമുട്ടലിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ-ചൈന സംഘര്‍ഷം വീണ്ടും നടക്കുന്നത്.

logo
The Fourth
www.thefourthnews.in