ഭാരതീയ ന്യായ സംഹിത ചർച്ച ചെയ്യാതെ നടപ്പിലാക്കിയത്; സ്വാഗതം ചെയ്യേണ്ട മാറ്റങ്ങളൊന്നുമില്ലെന്ന് അമർത്യാ സെൻ

ഭാരതീയ ന്യായ സംഹിത ചർച്ച ചെയ്യാതെ നടപ്പിലാക്കിയത്; സ്വാഗതം ചെയ്യേണ്ട മാറ്റങ്ങളൊന്നുമില്ലെന്ന് അമർത്യാ സെൻ

മണിപ്പൂർപോലൊരു സംസ്ഥാനത്തിന്റെ പ്രശ്നമല്ല മധ്യപ്രദേശിന്റേത്, അതുകൊണ്ടു തന്നെ ദീർഘമായ ചർച്ചകൾ അത്യാവശ്യമാണെന്ന് അമർത്യാസെൻ
Updated on
1 min read

ഭാരതീയ ന്യായ സംഹിത വേണ്ടത്ത്ര ചർച്ച നടത്താതെ നടപ്പിലാക്കിയതാണെന്നും അത് ഒരു മാറ്റവും സൃഷ്ടിക്കാൻ പോകുന്നില്ലെന്നും ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അമർത്യാ സെൻ.

ഇന്ത്യൻ ശിക്ഷാ നിയമം മാറ്റി ന്യായ സംഹിത അവതരിപ്പിക്കുമ്പോൾ വലിയതോതിൽ ചർച്ചകൾ നടത്തേണ്ടതായിരുന്നു എന്നും അതിനു തയാറാകാതിരുന്നതുകൊണ്ടുതന്നെ കാര്യമായ മാറ്റങ്ങളൊന്നും ഈ നിയമത്തിലൂടെ കൊണ്ടുവരാൻ കഴിയില്ലെന്നാണ് കൊൽക്കത്തയിലെ ശാന്തിനികേതനിൽ അമർത്യാ സെൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

ഭാരതീയ ന്യായ സംഹിത ചർച്ച ചെയ്യാതെ നടപ്പിലാക്കിയത്; സ്വാഗതം ചെയ്യേണ്ട മാറ്റങ്ങളൊന്നുമില്ലെന്ന് അമർത്യാ സെൻ
ആള്‍ക്കൂട്ടക്കൊലപാതകം: പുതിയ നിയമത്തിന്റെ പതിപ്പില്‍ പിഴവ്; ഉടന്‍ തിരുത്താന്‍ ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് ഹൈക്കോടതി

സജീവമായ ചർച്ചകളിലൂടെയാണ് പുതിയ നിയമങ്ങളിൽ മാറ്റങ്ങൾ ഉൾക്കൊള്ളിക്കാൻ സാധിക്കുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഇത്തരം ഒരു നിയമം നടപ്പിലാക്കുന്നതിന് മുമ്പ് കാര്യമായ ചർച്ചകളെന്തെങ്കിലും നടന്നെന്നു വെളിവാക്കുന്ന തെളിവുകളൊന്നുമില്ല. മണിപ്പൂർ പോലൊരു സംസ്ഥാനത്തിന്റെ പ്രശ്നമല്ല മധ്യപ്രദേശിന്റേത് അതുകൊണ്ടു തന്നെ ദീർഘമായ ചർച്ചകൾ അത്യാവശ്യമാണ്." അമർത്യാ സെൻ പറഞ്ഞു.

ആവശ്യമായ ചർച്ചകൾ നടത്താതെ അധികാരത്തിന്റെ ബലത്തിൽ നടത്തുന്ന ഇത്തരം മാറ്റങ്ങൾ ഒരുതരത്തിലും സ്വാഗതം ചെയ്യാൻ സാധിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഹിന്ദുത്വത്തിനേറ്റ തിരിച്ചടിയാണെന്നും രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്ന തൊഴിലില്ലായ്മയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട കാരണം വിദ്യാഭ്യാസമേഖലയ്ക്കും ആരോഗ്യമേഖലയ്ക്കും സർക്കാർ പ്രാധാന്യം നൽകാത്തതാണെന്നും പറഞ്ഞ അമർത്യാ സെൻ പുതിയ വിദ്യാഭ്യാസനയത്തിൽ താൻ പ്രത്യേകതകളൊന്നും കാണുന്നില്ലെന്നും പറഞ്ഞു.

ഭാരതീയ ന്യായ സംഹിത ചർച്ച ചെയ്യാതെ നടപ്പിലാക്കിയത്; സ്വാഗതം ചെയ്യേണ്ട മാറ്റങ്ങളൊന്നുമില്ലെന്ന് അമർത്യാ സെൻ
'ന്യായസംഹിത നീതിന്യായ സംവിധാനം താളംതെറ്റിക്കും, നോട്ട് നിരോധനം പോലെ അതും ബിജെപി ഏറ്റെടുക്കില്ല'|മനു സെബാസ്റ്റ്യൻ അഭിമുഖം

പുതിയ ക്രിമിനൽ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സിക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം, എന്നിവ പ്രാബല്യത്തിൽ വന്നത് ജൂലൈ ഒന്നുമുതലാണ്. കഴിഞ്ഞ ഡിസംബറിൽ 148 എംപിമാർ സസ്പെൻഷനിലായ സമയത്താണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ ഈ നിയമം അവതരിപ്പിച്ച് പാസാക്കുന്നത്. പാർലമെന്റ് അതിക്രമണത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചതിനെ തുടർന്നാണ് എംപിമാരെ സസ്‌പെൻഡ് ചെയ്തത്. ഐപിസി, സിആർപിസി, ഇന്ത്യൻ എവിടെന്സ് ആക്ട് എന്നിവയ്ക്ക് പകരമാണ് പുതിയ ക്രിമിനൽ നിയം അവതരിപ്പിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in