കര്‍ഷക സമരം ബദല്‍ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജം പകരും: ഡോ. വിജൂ കൃഷ്ണന്‍

വരും ദിവസങ്ങളിൽ തൊഴിലാളി കർഷക ഐക്യത്തോടെ സമരം രാജ്യമൊട്ടാകെ കൂടുതൽ വ്യാപിപ്പിക്കും

സമീപകാല ചരിത്രത്തിൽ ലോകം തന്നെ കണ്ട ഏറ്റവും വലിയ സമരമായിരുന്നു കർഷക സമരമെന്ന് അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി ഡോ. വിജൂ കൃഷ്ണൻ. കേന്ദ്ര സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കപ്പെടാത്തതാണ് രണ്ടാം സമരത്തിന് കാരണമെന്ന് വ്യക്തമാക്കിയ അദ്ദേഹം വരും ദിവസങ്ങളിൽ തൊഴിലാളി കർഷക ഐക്യത്തോടെ സമരം രാജ്യമൊട്ടാകെ വ്യാപിപ്പിക്കുമെന്നും പറഞ്ഞു. സമരം രണ്ടാംഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ദ ഫോര്‍ത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ നവലിബറൽ ആശയങ്ങളുടെ പുറകെയായതാണ് കർഷകരെ വലിയ ദുരിതത്തിലേക്ക് നയിച്ചതെന്ന് വിജൂ കൃഷ്‌ണൻ നിരീക്ഷിക്കുന്നു. 1991ന് ശേഷം ഇന്ത്യ ഭരിച്ച കോൺഗ്രസ്, ബിജെപി സർക്കാരുകൾ ഈ നയങ്ങൾ നടപ്പിലാക്കാൻ മത്സരിക്കുകയായിരുന്നു. നവലിബറൽ നയങ്ങൾ നടപ്പിലാക്കിയശേഷം സർക്കാർ കണക്കുപ്രകാരം ഏകദേശം നാല് ലക്ഷത്തോളം കർഷകർക്ക് ആത്മഹത്യ ചെയ്യേണ്ടതായി വന്നു. ഇപ്പോള്‍ വിവിധ സംഘടനകൾ സര്‍ക്കാര്‍ നയങ്ങളുടെ ദൂഷ്യം മനസിലാക്കിയത് കക്ഷിരാഷ്ട്രീയ ഭേദമന്യേ കർഷക സംഘടനകളെ ഏകോപിക്കുന്നതിൽ സഹായകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കര്‍ഷക സമരം ബദല്‍ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജം പകരും: ഡോ. വിജൂ കൃഷ്ണന്‍
കർഷകരെ തെരുവിലിറക്കുന്നത് ആര്?

തൊഴിലില്ലായ്മ കൂടുന്നതിലും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിലും കേന്ദ്ര സർക്കാർ വൻ പരാജയമായിരുന്നെന്ന് കുറ്റപ്പെടുത്തിയ വിജൂ കൃഷ്‌ണൻ, രാഷ്ട്രീയമാറ്റത്തിന് സഹായകമാകുന്ന തരത്തിൽ ബദൽ മാർഗങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സമരം ശക്തിപ്പെടുത്തുമെന്നും പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലേക്കും സമരം വ്യാപിപ്പിക്കുന്നതോടെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ തിരിച്ചടി നേരിടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in