മോഷണം നടത്തിയത് വിഖ്യാത കവിയുടെ വീട്ടില്‍; കള്ളന് മാനസാന്തരം, സാധനങ്ങള്‍ തിരികെ നല്‍കി

മോഷണം നടത്തിയത് വിഖ്യാത കവിയുടെ വീട്ടില്‍; കള്ളന് മാനസാന്തരം, സാധനങ്ങള്‍ തിരികെ നല്‍കി

പ്രമുഖ മറാത്ത സാഹിത്യകാരന്‍ നാരായണ്‍ ഗംഗാറാം സുര്‍വേയുടെ വീട്ടില്‍ മോഷണം നടത്തിയ മോഷ്ടാവ് സാധനങ്ങള്‍ തിരികെ നല്‍കി
Updated on
1 min read

പ്രമുഖ മറാത്ത സാഹിത്യകാരന്‍ നാരായണ്‍ ഗംഗാറാം സുര്‍വേയുടെ വീട്ടില്‍ മോഷണം നടത്തിയ മോഷ്ടാവ് സാധനങ്ങള്‍ തിരികെ നല്‍കി. താന്‍ മോഷ്ടിച്ചത് എഴുത്തുകാരന്റെ വീട്ടില്‍ നിന്നാണെന്ന് അറിഞ്ഞ് മാനസാന്തരം വന്നാണ് മോഷ്ടാവ് സാധനങ്ങള്‍ തിരികെ നല്‍കിയത്.

മഹാരാഷ്ട്രയിലെ റായ്ഘട്ട് ജില്ലയിലെ നെരാലിലെ വീട്ടിലാണ് മോഷണം നടന്നത്. എല്‍ഇഡി ടിവി അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷണം പോയത്. 2010 ഓഗസ്റ്റ് 16-ന് തന്റെ 84-ാം വയസില്‍ സര്‍വേ അന്തരിച്ചു. നഗരത്തിലെ തൊഴിലാളി ജീവിതങ്ങളെ കുറിച്ച് നിരവധി കവിതകള്‍ എഴുതിയ അദ്ദേഹം ഒരു സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.

ഈ വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത് സുര്‍വേയുടെ മകള്‍ സുജാതയും ഭര്‍ത്താവ് ഗണേഷ് ഘാരേയുമാണ്. ഇവര്‍ പത്തു ദിവസമായി വീട്ടിലില്ലായിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. വീണ്ടും ഇതേ വീട്ടില്‍ മോഷണത്തിന് എത്തിയപ്പോള്‍ ഒരു മുറിയില്‍ സുര്‍വേയുടേ ഫോട്ടോയും സ്മരണികയും ഇരിക്കുന്നതു കണ്ടു. ശേഷം, വീട്ടില്‍ നിന്നെടുത്ത എല്ലാ വസ്തുക്കളും തിരികെ കൊണ്ടുവയ്ക്കുകയായിരുന്നു. ഇവിടെ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചതിന് മാപ്പു നല്‍കണമെന്ന കുറിപ്പും ഇയാള്‍ എഴുതിവെച്ചു.

മോഷണം നടത്തിയത് വിഖ്യാത കവിയുടെ വീട്ടില്‍; കള്ളന് മാനസാന്തരം, സാധനങ്ങള്‍ തിരികെ നല്‍കി
മണിപ്പൂരില്‍ നിന്ന് ആദ്യമായൊരു സുപ്രീംകോടതി ജഡ്ജി; ജ. കോടിശ്വര്‍ സിങ്ങിന്റെ നിയമനം ആയുധമാക്കാന്‍ ബിജെപി

ഞായറാഴ്ച വീട്ടില്‍ തിരിച്ചെത്തിയ സുജാതയും ഭര്‍ത്താവും മോഷണം നടന്നതായി മനസിലാക്കി. തുടര്‍ന്ന് നടന്ന തിരച്ചിലിലാണ് ഈ കുറിപ്പ് കണ്ടെത്തിയത്. വിരലടയാളങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

മറാത്ത സാഹിത്യത്തിന് വലിയ തോതില്‍ സംഭാവന നല്‍കിയ കവിയാണ് സര്‍വേ. കുട്ടിക്കാലത്തെ മാതാപിതാക്കളെ നഷ്ടമായ സുര്‍വേ ബോംബെ നഗരത്തിലെ തെരുവുകളിലാണ് വളര്‍ന്നത്. അതിജീവനത്തിന് വേണ്ടി ചെറിയ ജോലികള്‍ ചെയ്ത അദ്ദേഹം, സ്വന്തമായണ് എഴുത്തും വായനവും പഠിച്ചത്. 1962-ലാണ് ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ അദ്ദേഹം ബോംബേയിലെ തൊഴിലാളി യൂണിയനില്‍ സജീവമായിരുന്നു.

logo
The Fourth
www.thefourthnews.in