'ഇന്ത്യ' ഇനി മുംബൈയില്‍; ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തിയതികളില്‍ മൂന്നാം യോഗം

'ഇന്ത്യ' ഇനി മുംബൈയില്‍; ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തിയതികളില്‍ മൂന്നാം യോഗം

രാഹുല്‍ ഗാന്ധിയുടെ എംപി പദവി പുഃനസ്ഥാപിക്കുന്നതിന് സുപ്രീംകോടതി വഴിയൊരുക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം
Updated on
1 min read

വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' യുടെ അടുത്ത യോഗം മുംബൈയില്‍. ഓഗസ്റ്റ് 31 സെപ്റ്റംബര്‍ ഒന്ന് തിയതികളിലായിരിക്കും യോഗം ചേരുക. സഖ്യത്തിന്‍റെ മൂന്നാമത് യോഗമാണ് മുംബൈയില്‍ നടക്കാനിരിക്കുന്നത്. കോണ്‍ഗ്രസും ശിവസേനയുടെ ഉദ്ദവ് പക്ഷവും ചേര്‍ന്നാണ് തിയതി പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയുടെ എംപി പദവി പുഃനസ്ഥാപിക്കപ്പെടുന്നതിലേക്ക് വഴിതുറന്ന സുപ്രീംകോടതി ഇടപെടലിന് പിന്നാലെയാണ് പുതിയ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

മുംബൈയില്‍ നടക്കുന്ന പ്രതിപക്ഷ യോഗത്തില്‍ കുറഞ്ഞത് അഞ്ച് മുഖ്യമന്ത്രിമാരെങ്കിലും പങ്കെടുക്കുമെന്നാണ് വിലയിരുത്തല്‍. യോഗ ദിവസം പ്രഖ്യാപിക്കാന്‍ ഇന്ന് ചേര്‍ന്ന മഹാവികാസ് അഘാടി സഖ്യത്തിന്റെ യോഗത്തിന് ശേഷം ശിവസേന എം പി സഞ്ജയ് റാവത്താണ് ഇക്കാര്യം അറിയിച്ചത്. 'ഇന്ത്യ' യുടെ മൂന്നാം യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. ഓഗസ്റ്റ് 31 ന് യോഗം ആരംഭിക്കും. അന്ന് വൈകുന്നേരം അത്താഴ വിരുന്നും സംഘടിപ്പിക്കും ചടങ്ങിന് ഉദ്ധവ് താക്കറെ ആതിഥേയത്വം വഹിക്കും.

'ഇന്ത്യ' ഇനി മുംബൈയില്‍; ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തിയതികളില്‍ മൂന്നാം യോഗം
'നാശത്തില്‍നിന്ന്, കലാപത്തില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ 'ഇന്ത്യ' വരുന്നു; അടുത്ത യോഗം മുംബൈയില്‍

മുംബൈയില്‍ നടക്കുന്ന യോഗത്തില്‍ സഖ്യത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ തീരുമാനങ്ങളുണ്ടാകുമെന്ന് കോണ്‍ഗ്രസ് മഹാരാഷ്ട്രാ ചീഫ് നാനാ പട്ടോള പറഞ്ഞു. 'രാഹുല്‍ ഗാന്ധിയുടെ അപകീര്‍ത്തി കേസില്‍ സുപ്രീം കോടതി ഉത്തരവിട്ടു. സത്യം വിജയിച്ചു, അതിനാല്‍ യോഗത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടാകും,' അദ്ദേഹം പറഞ്ഞു.

ജൂണ്‍ 23ന് പാറ്റ്‌നയിലായിരുന്നു 16 പാര്‍ട്ടികളടങ്ങുന്ന വിശാല പ്രതിപക്ഷ സഖ്യത്തിന്റെ ആദ്യ യോഗം നടന്നത്. ജൂലൈ 17, 18 തീയതികളില്‍ രണ്ടാം യോഗം ബെംഗളൂരുവിലും ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പ്രതിപക്ഷ വിശാല സഖ്യത്തിന് 'ഇന്ത്യ' എന്ന പേര് നല്‍കാന്‍ തീരുമാനമായത്.

'ഇന്ത്യ' ഇനി മുംബൈയില്‍; ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തിയതികളില്‍ മൂന്നാം യോഗം
'ഇന്ത്യ'യിലും 'എൻഡിഎ'യിലും ചേരാത്ത 91 എംപിമാരുള്ള 11 പാർട്ടികൾ; ഗുണമാര്‍ക്ക് ?

വിശാല പ്രതിപക്ഷ സഖ്യത്തിനായി 11 അംഗ ഏകോപന സമിതി രൂപീകരിക്കുമെന്നും അടുത്ത യോഗത്തില്‍ കണ്‍വീനറെ നിയമിക്കുമെന്നും ബെംഗളൂരു യോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു. ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ സാന്നിധ്യത്തില്‍ ലാലുപ്രസാദ് യാദവുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയതായും 'ഇന്ത്യ' സഖ്യത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

logo
The Fourth
www.thefourthnews.in