'കേരളം, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിൽ നിന്നെത്തിയവർ ഹിന്ദുക്കളുടെ ജീവന് ഭീഷണി'; വിദ്വേഷ പരാമർശവുമായി ശോഭ കരന്തലജെ

'കേരളം, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിൽ നിന്നെത്തിയവർ ഹിന്ദുക്കളുടെ ജീവന് ഭീഷണി'; വിദ്വേഷ പരാമർശവുമായി ശോഭ കരന്തലജെ

അടുത്തിടെ, കര്‍ണാടകയില്‍ നടന്ന രണ്ട് സംഭവങ്ങള്‍ പരാമര്‍ശിച്ചായിരുന്നു ശോഭ കരന്തലജെയുടെ ആക്ഷേപം
Updated on
1 min read

കേരളത്തിനും തമിഴ്‌നാടിനും ഏതിരെ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ശോഭ കരന്തലജെ. ബെംഗളൂരുവിലെ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഉള്ളവരാണെന്ന തരത്തിലായിരുന്നു ബിജെപി നേതാവിന്റെ ആക്ഷേപങ്ങള്‍.

കേരളം, തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ ഹിന്ദുക്കളുടെ ജീവന് ഭീഷണി ആകുന്നുവെന്നാണ് ബിജെപി എംപിയുടെ പരാമര്‍ശത്തിന്റെ ഉള്ളടക്കം. കേരളത്തില്‍ നിന്നെത്തിയ ആള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്തു ആസിഡ് ഒഴിച്ചു, തമിഴ്നാട്ടില്‍ നിന്നെത്തിയ ഒരാള്‍ കഫെയില്‍ ബോംബ് വെച്ചു. ഡല്‍ഹിയില്‍ നിന്ന് എത്തിയ ആള്‍ വിധാന്‍ സൗധയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചു. ഹിന്ദു വിശ്വാസിയെ ഹനുമാന്‍ ചാലീസ വെച്ച് കേട്ടതിന് കുറേപേര്‍ മര്‍ദിച്ചു. ഹിന്ദുക്കള്‍ കൂടി വോട്ടു ചെയ്തല്ലേ സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലേറിയതെന്നും ശോഭ കരന്തലജെ ചോദിച്ചു.

അടുത്തിടെ, കര്‍ണാടകയില്‍ നടന്ന രണ്ട് സംഭവങ്ങള്‍ പരാമര്‍ശിച്ചായിരുന്നു ശോഭ കരന്തലജെയുടെ ആക്ഷേപം. രാമേശ്വരം കഫെ സ്‌ഫോടനം പരാമര്‍ശിച്ച കേന്ദ്ര മന്ത്രി ഇതിന് പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് എന്നാണ് ആരോപിച്ചത്. കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്ന എന്നും അവര്‍ ആരോപിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ കടബ സര്‍ക്കാര്‍ സ്‌കൂളിലെ രണ്ടാം വര്‍ഷ പിയു വിദ്യാര്‍ഥിനികള്‍ക്കുനേരെ അടുത്തിടെ ഉണ്ടായ ആക്രമണം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പരാമര്‍ശം.

'കേരളം, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിൽ നിന്നെത്തിയവർ ഹിന്ദുക്കളുടെ ജീവന് ഭീഷണി'; വിദ്വേഷ പരാമർശവുമായി ശോഭ കരന്തലജെ
പഴയ കൂട്ടാളികളെ ഒപ്പംകൂട്ടി ബിജെപി; തമിഴ്‌നാട്ടില്‍ പിഎംകെയുമായി സീറ്റ് ധാരണ, പഞ്ചാബില്‍ ശിരോമണി അകാലിദളുമായി ചര്‍ച്ച

നിയമസഭയില്‍ പാക്കിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു എന്നാരോപിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ക്കെതിരെയും ശോഭ കരന്തലജെ രംഗത്തെത്തി. രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സയിദ് നസീര്‍ ഹുസൈന്റെ അനുയായികള്‍ കര്‍ണാടക നിയമസഭയുടെ ഇടനാഴിയില്‍ പാക് മുദ്രാവാക്യം വിളിച്ചെ ആരോപണമാണ് കേന്ദ്ര മന്ത്രി വീണ്ടും ഉയര്‍ത്തിയത്.

അതേസമയം, കേന്ദ്ര മന്ത്രിയുടെ പരാമര്‍ശത്തിന് എതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്തെത്തി. ജനത്തെ വിഭജിക്കാനുള്ള നീക്കമാണ് ബി ജെ പി സ്ഥാനാര്‍ഥി നടത്തുന്നതെന്നും, ഇത്തരം നീക്കം അപലപനീയമാണെന്നും ഇത്തരം നടപടികളെ തമിഴ് -കന്നഡ ജനത തള്ളിക്കളയുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ആരോപിച്ചു. നിലവില്‍ ഉഡുപ്പി ചിക്ക മഗളൂരുവില്‍ നിന്നുള്ള എംപിയായ കരന്തലജെ ഇത്തവണ ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാണ്.

logo
The Fourth
www.thefourthnews.in