'ആദ്യം വിശാഖപട്ടണം പിന്നെ കപ്പൽ മാർഗേ ദക്ഷിണ കൊറിയ'; കുടുക്കപൊട്ടിച്ച പണവുമായി ബിടിഎസിനെ കാണാന്‍ പോയ പെൺകുട്ടികൾ പിടിയിൽ

'ആദ്യം വിശാഖപട്ടണം പിന്നെ കപ്പൽ മാർഗേ ദക്ഷിണ കൊറിയ'; കുടുക്കപൊട്ടിച്ച പണവുമായി ബിടിഎസിനെ കാണാന്‍ പോയ പെൺകുട്ടികൾ പിടിയിൽ

ജനുവരി നാലിനാണ് മൂവർ സംഘം ബി ടി എസിനെ കാണാൻ വീടുവിടുന്നത്
Updated on
1 min read

കൃത്യമായ പദ്ധതി, ലക്ഷ്യം വ്യക്തം പക്ഷെ നടപ്പിലാക്കിയത് മാത്രം പാളി. പറഞ്ഞുവരുന്നത് 13 വയസുള്ള മൂന്ന് പെൺകുട്ടികളുടെ സാഹസിക യാത്രാ ശ്രമത്തെ പറ്റിയാണ്. കയ്യിൽ ആകെയുള്ള സമ്പാദ്യമായിരുന്ന കുടുക്കയും പൊട്ടിച്ച് ഈ കൊച്ചുമിടുക്കികൾ യാത്ര തിരിച്ചത് മറ്റെങ്ങോട്ടേക്കുമല്ല. കെ പോപ്പിന്റെ ആസ്ഥാനമായ സിയോളിലേക്ക്. അവിടെ തങ്ങൾക്ക് പ്രിയപ്പെട്ട ബി ടി എസ് താരങ്ങൾക്ക് അടുത്തേക്ക്.

കുടുക്ക പൊട്ടിച്ചപ്പോൾ ലഭിച്ചത് 14000 രൂപയായിരുന്നു. ഈ പണവുമായി നേരെ ഈറോഡിൽനിന്ന് ചെന്നൈയിലേക്ക് ട്രെയിൻ പിടിക്കുന്നു. അവിടെനിന്ന് എങ്ങനെയെങ്കിലും വിശാഖപട്ടണം. പിന്നെ കപ്പലിൽ കയറി നേരെ ദക്ഷിണ കൊറിയ. ഇത്രയും 'ലളിത'മായിരുന്നു പദ്ധതി. ഓൺലൈനിലെ വിവരങ്ങൾ വച്ചുണ്ടാക്കിയ പ്ലാനുമായി സധൈര്യം ഇറങ്ങിതിരിച്ചെങ്കിലും കാര്യങ്ങൾ വേണ്ടത്ര വിജയിച്ചില്ല. വീട്ടിൽ നിന്നിറങ്ങി ചെന്നൈ എത്തുന്നതുവരെ കാര്യങ്ങൾ ഒരുവിധം സുഖകരമായിരുന്നു. എന്നാൽ പദ്ധതി പൊളിയുമെന്ന സ്ഥിതിയെത്തിയപ്പോൾ രണ്ടാം നാൾ തിരികെ വീട്ടിലേക്ക് കയറാൻ തീരുമാനിച്ചു. ഇതിനിടെയാണ് പോലീസ് പിടിക്കുന്നത്.

തമിഴ്നാട് കാരൂർ ജില്ലയിലെ മധ്യവർഗ കുടുംബത്തിൽനിന്നുള്ള മൂന്ന് സ്കൂൾ വിദ്യാർത്ഥിളുടെ കഥയാണ് ഇത്രനേരം പറഞ്ഞത്. അതിലൊരു പെൺകുട്ടിയുടെ 'അമ്മ ഗ്രാമത്തിലെ എൽ പി സ്കൂൾ അധ്യാപികയാണ്. മറ്റ് രണ്ടുപേരുടെ അമ്മമാർ കർഷക തൊഴിലാളികളാണ്. അയൽക്കാരനായ ഒരു പയ്യനാണ് പെൺകുട്ടികൾക്ക് ബി ടി എസിനെ ആദ്യമായി പരിചയപ്പെടുത്തിക്കൊടുക്കുന്നത്. പതിയെ ബി ടി എസിനെ ഇഷ്ടപ്പെട്ടു തുടങ്ങിയ പെൺകുട്ടികൾ ഗൂഗിൾ ട്രാൻസലേറ്റർ ഉപയോഗിച്ച് വരികളുടെ അർഥം മനസിലാക്കാൻ തുടങ്ങി. അങ്ങനെ കടുത്ത ആരാധകരായി മാറിയ ഇവർക്ക് ബി ടി എസിലെ ഓരോത്തരുടേയും പേരും, ഇഷ്ടവിനോദങ്ങളും, നിറവും ഭക്ഷണവുമുൾപ്പെടെ എല്ലാം കാണാപ്പാഠമാണ്.

'ആദ്യം വിശാഖപട്ടണം പിന്നെ കപ്പൽ മാർഗേ ദക്ഷിണ കൊറിയ'; കുടുക്കപൊട്ടിച്ച പണവുമായി ബിടിഎസിനെ കാണാന്‍ പോയ പെൺകുട്ടികൾ പിടിയിൽ
പൂരത്തേക്കാള്‍ തിരക്കേറിയ കലാനഗരി; നാലാം ദിനത്തിലും മുന്നേറ്റം തുടര്‍ന്ന് കണ്ണൂര്‍; വേദിയില്‍ ഇന്ന് ജനപ്രിയ ഇനങ്ങള്‍

ജനുവരി നാലിനാണ് മൂവർ സംഘം ബി ടി എസിനെ കാണാൻ വീടുവിടുന്നത്. ഈറോഡെത്തിയ കുട്ടിപ്പട ചെന്നൈയിലേക്ക് വണ്ടികയറി. മെട്രോപോളിറ്റൻ നഗരത്തിലെത്തിയ ശേഷം താമസിക്കാൻ ഒരു റൂം കണ്ടെത്താൻ കുറച്ച് ബുദ്ധിമുട്ടി. ഒടുവിൽ 1200 രൂപ വാടകയിൽ റൂം തരപ്പെടുത്തുകയായിരുന്നുവെന്ന് പെൺകുട്ടികളോട് സംസാരിച്ച വെല്ലൂർ ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ പി വേദനായകം പറഞ്ഞു. ചെന്നൈയിൽനിന്ന് തിരികെ വീട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ച കുട്ടികൾ മടക്കയാത്രയിൽ കട്പാഡി റെയിൽവേ സ്റ്റേഷനിൽ ഭക്ഷണം കഴിക്കാൻ ഇറങ്ങിപ്പോയി ട്രെയിൻ നഷ്ടമായി. അവിടെ വച്ചാണ് പോലീസ് ഇവരെ കണ്ടെത്തുന്നത്. അവരിപ്പോൾ വെല്ലൂരിലെ സർക്കാർ ശിശുപരിപാലന കേന്ദ്രത്തിൽ കൗൺസിലിങ്ങിലാണ്.

കുട്ടികളെ കാണാതായ അന്നുതന്നെ കാരൂർ പോലീസ് സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകളിലെല്ലാം വാർത്തകളും പ്രചരിപ്പിച്ചിരുന്നു. പക്ഷേ എങ്ങനെയൊക്കെയോ ചെന്നൈയിൽ എത്തുകയായിരുന്നു. രണ്ടുദിവസം നീണ്ട യാത്രയിൽ ആകെ ചെലവായത് 5941 രൂപയാണ്. ഇവരെ കൗൺസിലിങ്ങിന് ശേഷം വീട്ടുകാർക്ക് കൈമാറുമെന്നാണ് പോലീസ് അറിയിച്ചത്.

logo
The Fourth
www.thefourthnews.in