ഗിരീഷ് ചന്ദ്ര മുർമു
ഗിരീഷ് ചന്ദ്ര മുർമു

കേന്ദ്ര പദ്ധതികളിലെ അഴിമതി: സിഎജി ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കിയ മൂന്ന് പേർക്ക് സ്ഥലം മാറ്റം

ഇൻഫ്രാസ്ട്രക്ചർ ഓഡിറ്റ് പ്രിൻസിപ്പൽ ഡയറക്ടറായിരുന്നു അതൂവ സിൻഹയെ (പിഡിഎ, ഇൻഫ്രാസ്ട്രക്ചർ), ന്യൂ ഡൽഹിയിൽ നിന്ന് മാറ്റി തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറൽ (എ ആൻഡ് ഇ) ആയി നിയമിച്ചു
Updated on
2 min read

കേന്ദ്ര സർക്കാരിന്റെ പല പദ്ധതികളിലെയും അഴിമതിയെക്കുറിച്ചുള്ള സുപ്രധാന ഓഡിറ്റ് റിപ്പോർട്ടുകളിൽ ഉൾപ്പെട്ട മൂന്ന് പേരെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) സ്ഥലം മാറ്റി. പാർലമെന്റ് മൺസൂൺ സെഷനിൽ അവതരിപ്പിച്ച പന്ത്രണ്ട് സുപ്രധാന ഓഡിറ്റ് റിപ്പോർട്ടുകളിൽ പങ്കെടുത്തവരോ ചുമതല വഹിച്ചവരോ ആയ മൂന്ന് പേരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. പന്ത്രണ്ട് സിഎജി റിപ്പോർട്ടുകൾ കേന്ദ്രസർക്കാരിന്റെ പല മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പ്രവർത്തനത്തിലെ അഴിമതിയും ക്രമക്കേടുകളും വെളിപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ട് പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്ത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

ഈ റിപ്പോർട്ടുകൾ അവതരിപ്പിച്ച പാർലമെന്റിന്റെ വർഷകാല സമ്മേളനം ഓഗസ്റ്റ് 12-നാണ് അവസാനിച്ചത്. സെപ്റ്റംബർ 12-നാണ് സ്ഥലംമാറ്റ ഉത്തരവുകൾ പുറപ്പെടുവിച്ചത്. സ്ഥലംമാറ്റപ്പെട്ട ഇന്ത്യൻ ഓഡിറ്റ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IA&AS) ഓഫീസർമാരിൽ രണ്ട് പേർ ദ്വാരക എക്‌സ്‌പ്രസ് വേ പ്രോജക്ടിലെയും ആയുഷ്മാൻ ഭാരതിലെയും അഴിമതി തുറന്നുകാട്ടുന്ന ഓഡിറ്റ് റിപ്പോർട്ടുകളുടെ ചുമതലയുള്ളവരാണെന്ന് ദി വയർ റിപ്പോർട്ട് ചെയ്തു. ആയുഷ്മാൻ ഭാരത് റിപ്പോർട്ടിന്റെ ഓഡിറ്റ് ആരംഭിച്ച മൂന്നാമത്തെ ഉദ്യോഗസ്ഥനെയും സ്ഥലം മാറ്റിയിട്ടുണ്ട്.

ഇൻഫ്രാസ്ട്രക്ചർ ഓഡിറ്റ് പ്രിൻസിപ്പൽ ഡയറക്ടറായിരുന്ന അതൂവ സിൻഹയെ (പിഡിഎ, ഇൻഫ്രാസ്ട്രക്ചർ), ന്യൂ ഡൽഹിയിൽ നിന്ന് മാറ്റി തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറൽ (എ ആൻഡ് ഇ) ആയി നിയമിച്ചു. സുനിൽ രാജ് സോമരാജൻ എന്ന ഉദ്യോഗസ്ഥനു പകരമാണ് ചുമതല. ഈ വർഷം മാർച്ചിലാണ് സിൻഹയെ പിഡിഎ, ഇൻഫ്രാസ്ട്രക്ചർ തസ്തികയിൽ നിയമിച്ചത്.

ഗിരീഷ് ചന്ദ്ര മുർമു
മരിച്ചവരുടെ പേരിലും പെൻഷൻ വിതരണം; സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ വൻ ക്രമക്കേട് വ്യക്തമാക്കി സിഎജി റിപ്പോര്‍ട്ട്

ഭാരത്‌മാല പരിയോജന ഫേസ്-1 (ബിപിപി-1) പദ്ധതിക്ക് കീഴിലുള്ള ഹൈവേ പദ്ധതികളിൽ ക്രമക്കേടുകൾ കണ്ടെത്തിയ സിഎജി റിപ്പോർട്ടിന്റെ ചുമതല അതൂവ സിൻഹയ്ക്കായിരുന്നു. പിഡിഎ, ഇൻഫ്രാസ്ട്രക്ചർ എന്നീ തസ്തികകളുടെ അധിക ചുമതല രാജീവ് കുമാർ പാണ്ഡെയ്ക്കായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ഈ റിപ്പോർട്ടിൽ ദ്വാരക എക്‌സ്‌പ്രസ്‌വേ പദ്ധതിയിൽ വൻ തോതിലുള്ള അമിത ചെലവുകൾ ഉണ്ടായതായി കണ്ടെത്തിയിരുന്നു. ഹരിയാന ഭാഗത്ത് എലിവേറ്റഡ് കാരിയേജ് വേ തിരഞ്ഞെടുക്കാനുള്ള ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം കിലോമീറ്ററിന് ചെലവ് 250.77 കോടി രൂപയായി ഉയർത്തി. ഒരു കിലോമീറ്ററിന് 18.20 കോടി രൂപയാണ് സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി അംഗീകരിച്ചത്.

ഭാരത്‌മാല പരിയോജന ഫേസ്-1 (ബിപിപി-1) പദ്ധതിക്ക് കീഴിലുള്ള ഹൈവേ പദ്ധതികളിൽ ക്രമക്കേടുകൾ കണ്ടെത്തിയ സിഎജി റിപ്പോർട്ടിന്റെ ചുമതല അതൂവ സിൻഹയ്ക്കായിരുന്നു. പിഡിഎ, ഇൻഫ്രാസ്ട്രക്ചർ എന്നീ തസ്തികകളുടെ അധിക ചുമതല രാജീവ് കുമാർ പാണ്ഡെയ്ക്കായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

സിഎജി ഓഫീസിന്റെ ഉത്തരവ് പ്രകാരം ഡയറക്ടർ ജനറൽ ഓഫ് ഓഡിറ്റ്, സെൻട്രൽ എക്സ്പെൻഡിച്ചർ ദത്തപ്രസാദ് സൂര്യകാന്ത് ശിർസാത്തിനെ സിഎജി ഓഫീസിൽ തന്നെ ഡയറക്ടർ (ലീഗൽ) ആയി നിയമിച്ചിട്ടുണ്ട്. കേന്ദ്ര ഗവൺമെന്റ് (സിവിൽ) നാഷണൽ ഹെൽത്ത് അതോറിറ്റി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ മന്ത്രാലയത്തിന്റെ ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയുടെ പെർഫോമൻസ് ഓഡിറ്റിന്റെ ചുമതലയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

ഡയറക്ടർ ജനറലായിരുന്ന (നോർത്ത് സെൻട്രൽ റീജിയൻ) അശോക് സിൻഹയെ രാജ്ഭാഷാ ഡയറക്ടർ ജനറലായി മാറ്റിയതായും ഉത്തരവിൽ പറയുന്നു. കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ സിഎജി ഓഫീസിലെ ഡയറക്ടർ ജനറൽ (എക്സാം) തസ്തികയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും.

ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പെർഫോമൻസ് ഓഡിറ്റ് ആരംഭിച്ചത് സിൻഹയാണ്. ഇൻഷുറൻസ് സെറ്റിൽമെന്റ് ക്ലെയിമുകളിലെ അഴിമതിയാണ് ഓഡിറ്റ് റിപ്പോർട്ട് വെളിപ്പെടുത്തിയത്. ഇവരുൾപ്പടെ 37 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിട്ടുള്ളത്. 2020ൽ നിയമിതനായ ഗിരീഷ് ചന്ദ്ര മുർമു ആണ് നിലവിലെ സിഎജി.

logo
The Fourth
www.thefourthnews.in