അതിഖ് വധക്കേസ്; പ്രതികളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

അതിഖ് വധക്കേസ്; പ്രതികളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

റിമാന്‍ഡില്‍ കഴിയുന്ന വിവരം അറിഞ്ഞപ്പോള്‍ മുതല്‍ അതിഖിനെയും അഷ്റഫിനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു
Updated on
2 min read

ഗുണ്ടാത്തലവനും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ അതിഖ് അഹമ്മദിനെയും സഹോദരൻ ഖാലിദ് അസീമിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് പ്രയാഗ്‌രാജ് കോടതി.  അതിഖിന്റെ സുരക്ഷയ്ക്ക് വിന്യസിച്ചിരുന്ന 17 പോലീസുകാരെ സസ്പെൻഡ് ചെയ്തു. അതിഖ് അഹമ്മദും സഹോദരന്‍ അഷ്റഫ് അഹമ്മദും വെടിയേറ്റ് മരിച്ചത് മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിക്കും. ഹൈക്കോടതി ജഡ്ജി (റിട്ട.) അരവിന്ദ് കുമാർ ത്രിപാഠി, വിരമിച്ച ജഡ്ജി ബ്രിജേഷ് കുമാർ സോണി, മുൻ ഡിജിപി സുബീഷ് കുമാർ സിങ് എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. രണ്ട് മാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. അതിഖിന്റെയും സഹോദരന്റെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

അതിഖ് വധക്കേസ്; പ്രതികളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി
ഗുണ്ടാത്തലവൻ, സമാജ്‌വാദി പാർട്ടി മുൻ എംപി; തടവിലിരുന്നും മോദിക്കെതിരെ മത്സരിച്ച അതിഖ് അഹമ്മദ് ആരാണ്?

ശനിയാഴ്ച രാത്രിയാണ് അതിഖ് അഹമ്മദിനെയും സഹോദരനെയും മൂന്നംഗ സംഘം കൊലപ്പെടുത്തുന്നത്. വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെ, പോലീസ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മൂന്നം​ഗ സംഘം ഇരുവർക്കും നേരെ വെടിയുതിർത്തത്. ലവ്‌ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരാണ് വെടിവയ്പ് നടത്തിയത്. മൂന്നു പേരും മാധ്യമപ്രവർത്തകരെന്ന വ്യാജേനയാണ് കടന്നുകൂടിയത്. വ്യാജ ഐഡി കാർഡ് ധരിച്ചെത്തിയ ഇവരുടെ മൈക്കുകളിൽ എൻസിആർ ചാനൽ എന്ന് എഴുതിയിരുന്നു. സ്ഥലത്തുനിന്ന് ഡമ്മി ക്യാമറകൾ എഫ്എസ്എൽ സംഘം കണ്ടെടുത്തു. വെറും 22 സെക്കന്റുകള്‍ക്കുള്ളില്‍ ആണ് പ്രതികള്‍ ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തിയത്.

അതിഖ് വധക്കേസ്; പ്രതികളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി
ആസാദ് അഹമ്മദ്: അഭിഭാഷകനാകാൻ മോഹിച്ചു, ക്രിമിനലായി; ഒടുവിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

കുറ്റകൃത്യങ്ങള്‍ ചെയ്ത് ശ്രദ്ധ നേടാനും വലിയ ഗുണ്ടാസംഘങ്ങളാകാനുമാണ് അതിഖിനെയും സഹോദരനെയും കൊലപ്പെടുത്തിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. റിമാന്‍ഡില്‍ കഴിയുന്ന വിവരം അറിഞ്ഞപ്പോള്‍ മുതല്‍ അതിഖിനെയും അഷ്റഫിനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു. ശനിയാഴ്ചയാണ് അതിനുള്ള അവസരം ലഭിച്ചതെന്നും പ്രതികള്‍ പറഞ്ഞു. പ്രതികൾ രണ്ട് ദിവസമായി പ്രയാഗ്‌രാജിലെ ഒരു പ്രാദേശിക ഹോട്ടലിൽ താമസിച്ചുവരികയായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, മൂന്ന് പ്രതികൾക്കെതിരെയും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹാമിര്‍പൂര്‍ ജില്ലയില്‍ താമസിക്കുന്ന സണ്ണിക്കെതിരെ നിലവില്‍ 15 കേസുകളുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒളിവിലായിരുന്നു. പുഖ്ത ഗ്രാമത്തില്‍ താമസിക്കുന്ന അരുണ്‍ ജിആര്‍പി സ്‌റ്റേഷനില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിന് ശേഷം നാട് വിടുകയായിരുന്നു ലവ്‌ലേഷിനെതിരെ നാല് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതിഖ് വധക്കേസ്; പ്രതികളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി
അതിഖ് അഹമ്മദിന്റെ കൊലപാതകം: യുപിയിലുടനീളം നിരോധനാജ്ഞ

കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അതിഖ് വധക്കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. സംഭവത്തിന് ശേഷം മുഖ്യമന്ത്രി ലഖ്‌നൗവിൽ ഉന്നതതല യോഗം വിളിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കൊലപാതകം നടന്ന പ്രയാഗ്രാജ് ജില്ല അതീവജാഗ്രതയിലാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് (ആര്‍എഎഫ്) ഉള്‍പ്പെടെയുള്ള അധികസേനയെ സമീപ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ക്രമസമാധാന വകുപ്പ് സ്‌പെഷ്യൽ ഡി ജി പ്രശാന്ത് കുമാർ പറഞ്ഞു.

logo
The Fourth
www.thefourthnews.in