പ്രവീണ്‍ നെട്ടാരു
പ്രവീണ്‍ നെട്ടാരു

പ്രവീണ്‍ നെട്ടാരു കൊലപാതകം; മൂന്നുപേര്‍ കൂടി അറസ്റ്റില്‍

കേസില്‍ ഇതുവരെ അറസ്റ്റിലായത് പത്തുപേര്‍
Updated on
1 min read

ദക്ഷിണ കന്നഡ സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. ബെള്ളരെ സ്വദേശികളായ ബഷീർ, ഷിഹാബ്, റിയാസ് എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്. പിടിയിലായവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നാണ് പ്രാഥമിക വിവരം. കേരളത്തിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നും സൂചനയുണ്ട്. ഇതോടെ പ്രവീൺ കൊലപാതക കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി.

പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കർണാടകവും കേരളവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, ഗൂഢാലോചന എന്നിവയിൽ പങ്കാളികളായ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രവീണ്‍ നെട്ടാരു
ദക്ഷിണ കന്നഡയിലെ കൊലപാതകം; ആവശ്യമെങ്കില്‍ 'യോഗി മോഡല്‍' നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബൊമ്മെ, കേരളത്തിലും അതീവ ജാഗ്രത

ജൂലൈ 26ന് രാത്രി ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ ബെള്ളാരെയിൽ വെച്ചാണ് യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്സ‍‍‍ിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ സംഘമാണ് പ്രവീണിനെ കൊലപ്പെടുത്തിയത്. കേസ് അന്വേഷണം അന്ന് മുതലേ കേരളത്തിലേക്കും വ്യാപിപ്പിച്ചിരുന്നു.

പ്രവീണ്‍ നെട്ടാരു
ദക്ഷിണ കന്നഡയില്‍ കൊല്ലപ്പട്ട ബിജെപി പ്രവര്‍ത്തകന്റെ കുടുംബത്തിന് മാത്രം നഷ്ടപരിഹാരം; ഭരണഘടനാ ലംഘനമെന്ന് ആക്ഷേപം

ബിജെപി ഭരണത്തിനു കീഴില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് സംസ്ഥാന സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയിരുന്നു. പ്രവീണ്‍ നെട്ടാരുവിന്റെ കുടുംബത്തിന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ദുരിതാശ്വാസ നിധിയില്‍ നിന്ന് 25 ലക്ഷം രൂപ കൈമാറി. പ്രവീണിന് തൊട്ടുമുന്‍പ് കൊല്ലപ്പെട്ട മസൂദിന്റെ കുടുംബത്തേയോ, ശേഷം കൊല്ലപ്പെട്ട ഫാസിലിന്റെ കുടുംബത്തേയോ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതും ധനസഹായം നല്‍കാത്തതും വലിയ വിവാദമായിരുന്നു.

logo
The Fourth
www.thefourthnews.in