ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് മൂന്ന് മരണം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് മൂന്ന് മരണം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മേല്‍ക്കൂര തകരാനിടയായ കാരണം അവ്യക്തമാണ്. ഐപിഎല്‍ മത്സരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നതിനാല്‍ നിരവധി പേര്‍ കെട്ടിടത്തിലുണ്ടായിരുന്നു
Updated on
1 min read

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് മൂന്നു മരണം. ആല്‍വാര്‍പെട്ട് നഗരത്തിലെ തിരക്കേറിയ ചാമിയേര്‍ റോഡിലുള്ള സെഖ്മട് ബാറിന്റെ മേല്‍ക്കൂര തകര്‍ന്നാണ് അപകടമുണ്ടായത്. ഒന്നാം നിലയിലെ മേല്‍ക്കൂരയാണ് തകര്‍ന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഐപിഎല്‍ മത്സരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നതിനാല്‍ നിരവധി പേര്‍ കെട്ടിടത്തിലുണ്ടായിരുന്നു. പബ്ബ് അടച്ചതായി പോലീസ് അറിയിച്ചു.

ഡിന്‍ഡിഗല്‍ സ്വദേശി സൈക്ലോണ്‍ രാജ് (45), മണിപ്പൂര്‍ സ്വദേശികളായ കുടിയേറ്റ തൊഴിലാളികള്‍ മാക്‌സ്, ലോല്ലി എന്നിവരാണ് മരിച്ചത്. രാജ അണ്ണാമലൈ പുരത്തിലെ അഗ്നിശമന സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മരുതം കോപ്ലക്‌സിലെ കമാന്‍ഡോ സേനയിലെ അംഗങ്ങളും ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കിഴക്കന്‍ ചൈന്നയിലെ ജോയിന്റ് കമ്മീഷണര്‍ ഓഫ് പോലീസ് ജി ധര്‍മരാജന്‍ നയിക്കുന്ന അന്വേഷണ സംഘവും സംഭവ സ്ഥലം നിരീക്ഷിക്കുന്നുണ്ട്.

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് മൂന്ന് മരണം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
രാമേശ്വരം കഫെ സ്ഫോടനം: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

അതേസമയം മേല്‍ക്കൂര തകരാനുണ്ടായ കാരണത്തെക്കുറിച്ച് വിവിധ അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്. ബാറിന്റെ മറുവശത്ത് നടക്കുന്ന ബോട്ട് ക്ലബ് മെട്രോ സ്‌റ്റേഷൻ്റെ പണിയാണ് മേല്‍ക്കൂര തകരാൻ കാരണമെന്നാണ് ഒരു അഭിപ്രായം. അപകട സമയത്ത് മെട്രോ റെയില്‍ പണിയില്‍ കാര്യമായ സ്വാധീനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബാറിലെ നവീകരണ പ്രവര്‍ത്തനങ്ങളാണ് മേല്‍ക്കൂര തകരാന്‍ കാരണമെന്ന പ്രതികരണങ്ങളും വരുന്നുണ്ട്. എന്നാല്‍ മേല്‍ക്കൂര തകരാറിലായതിനെ സംബന്ധിച്ച് സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ല. ബാറിലെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

logo
The Fourth
www.thefourthnews.in