ജീവിച്ചിരുന്നെങ്കിൽ ജാതിരഹിത സമൂഹം സൃഷ്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്ന് ഗാന്ധിജി സമ്മതിക്കുമായിരുന്നു: തുഷാർ ഗാന്ധി

ജീവിച്ചിരുന്നെങ്കിൽ ജാതിരഹിത സമൂഹം സൃഷ്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്ന് ഗാന്ധിജി സമ്മതിക്കുമായിരുന്നു: തുഷാർ ഗാന്ധി

പുതിയ കാലത്ത് ഗാന്ധിയെ അദ്ദേഹം അംഗീകരിക്കാത്ത കാര്യങ്ങളിൽ വരെ രാഷ്ട്രീയ ഉപകരണമായി ദുരുപയോഗം ചെയ്യുകയാണെന്നും തുഷാർ ഗാന്ധി പറഞ്ഞു
Updated on
1 min read

ബി.ആർ. അംബേദ്കറും മഹാത്മാഗാന്ധിയും ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഇന്ത്യയിൽ ജാതി രഹിത സമൂഹം സൃഷ്ടിക്കാനുള്ള തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും പരാജയപ്പെട്ടതായി അവർ സമ്മതിക്കുമായിരുന്നുവെന്ന് മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി. അവരുടെ ജീവിത കാലം മുഴുവനുമുള്ള പ്രവർത്തനങ്ങളിൽ ഏറ്റവും വലിയ പരാജയം ആയിരിക്കും ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യക്കാരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ് കിടക്കുന്ന ജാതി ശ്രേണി എല്ലാ പരിഷ്കർത്താക്കളുടെയും മഹത്തായ ഉദ്ദേശങ്ങളെയും പരാജയപ്പെടുത്തിയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും ഈ പ്രശ്നത്തിന് നമുക്ക് ഫലം കാണാനായില്ല, അദ്ദേഹം പറഞ്ഞു.

പുതിയ കാലത്ത് ഗാന്ധിയെ അദ്ദേഹം അംഗീകരിക്കാത്ത കാര്യങ്ങളിൽ വരെ രാഷ്ട്രീയ ഉപകരണമായി ദുരുപയോഗം ചെയ്യുകയാണ്. " സ്വച്ഛത അഭിയാന് വേണ്ടി കണ്ണട വെച്ച് ഗാന്ധിയെ പ്രതീകപ്പെടുത്തുക എന്നതു പോലെ അദ്ദേഹം ഒരിക്കലും അംഗീകരിക്കാത്ത കാര്യങ്ങളെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് അദ്ദേഹത്തെ നിസ്സാരമാക്കലും ദുരുപയോഗം ചെയ്യലുമാണ്. അദ്ദേഹം സ്വച്ഛത എന്ന് അർത്ഥമാക്കിയിരുന്നത് ആദ്യം നിങ്ങളുടെ ആത്മാവിനെ ശുദ്ധീകരിക്കുക, പിന്നീട് നിങ്ങളുടെ ചുറ്റുപാടുകൾ വൃത്തിയാക്കുക എന്നതായിരുന്നു. കാരണം നിങ്ങളുടെ ആത്മാവ് ശുദ്ധീകരിക്കപ്പെട്ടില്ലെങ്കിൽ, ബാഹ്യമായ ശുചീകരണം ഒരു വെള്ളപൂശൽ മാത്രമാണ്. നിങ്ങൾ പ്രത്യയശാസ്ത്രപരമായ മാലിന്യങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കും. അദ്ദേഹത്തെ ഒരു രാഷ്ട്രീയ ഉപകരണമായി ചൂഷണം ചെയ്യുകയാണ്. യഥാർത്ഥ പ്രതിബദ്ധതകളോ വിശ്വാസങ്ങളോ അല്ല, " തുഷാർ ഗാന്ധി വ്യക്തമാക്കി.

ജീവിച്ചിരുന്നെങ്കിൽ ജാതിരഹിത സമൂഹം സൃഷ്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്ന് ഗാന്ധിജി സമ്മതിക്കുമായിരുന്നു: തുഷാർ ഗാന്ധി
ഫിന്‍ലന്‍ഡ് ആദ്യം, മറ്റു രാജ്യങ്ങളും ഒരുങ്ങുന്നു; ഇനി പാസ്‌പോര്‍ട്ട് കൈയില്‍ കരുതേണ്ട, വരുന്നു ഡിജിറ്റല്‍ പാസ്‌പോര്‍ട്ട്

ജനാധിപത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയം 'ഏറ്റവും ദരിദ്രരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ദുർബലരിൽ ദുർബലരുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിനുമുള്ള ജനാധിപത്യം' എന്നതായിരുന്നു.

ജീവിച്ചിരുന്നെങ്കിൽ ജാതിരഹിത സമൂഹം സൃഷ്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്ന് ഗാന്ധിജി സമ്മതിക്കുമായിരുന്നു: തുഷാർ ഗാന്ധി
സഹൂർ മിസ്ത്രി മുതൽ നിജ്ജർ വരെ; വിദേശത്ത് അജ്ഞാതരാൽ കൊല്ലപ്പെടുന്നവരെല്ലാം ഇന്ത്യയുടെ 'കണ്ണിലെ കരടുകൾ'

സമൂഹത്തെയും രാഷ്ട്രീയത്തെയും നിയന്ത്രിക്കുന്ന 'ആൾക്കൂട്ടത്തെ' തൃപ്തിപ്പെടുത്താനാണ് എല്ലാം ചെയ്യുന്നത്.വെറുപ്പിന്റെ വിഷം വളരെ ആഴത്തിൽ പടർന്നിരിക്കുന്നു. അതിനാൽ നമുക്ക് കൂട്ടായ നേതൃത്വം ആവശ്യമാണ്; രാഹുൽ (ഗാന്ധി) തന്റെ ഭാരത് ജോഡോ യാത്രയുടെ തുടക്കം വളരെ മികച്ചതായിരുന്നു, പക്ഷേ അത് പോരാ, അത് ഒരു തുടർച്ചയായ പ്രക്രിയയായിരിക്കണം, ഒരു വ്യക്തിയുടെ ഉത്തരവാദിത്തമല്ല. അത് രാഷ്ട്രീയവും സാമൂഹികവുമായ കൂട്ടുത്തരവാദിത്തമായിരിക്കണം, " അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in