പ്രദ്യോത് ദേബ് ബര്‍മ
പ്രദ്യോത് ദേബ് ബര്‍മ

''രാജകുടുംബാംഗമെന്ന നിലയില്‍ രാഷ്ട്രീയത്തില്‍ തുടരില്ല, എന്നും ജനങ്ങള്‍ക്കൊപ്പമുണ്ടാകും'' - പ്രദ്യോത് ദേബ് ബര്‍മ

തിരഞ്ഞെടുപ്പില്‍ രാജ കുടുംബാംഗമെന്ന പദവി ഉപയോഗപ്പെടുത്തി വോട്ട് ചോദിക്കില്ലെന്ന് പ്രദ്യോത് ദേബ് ബര്‍മ
Published on

ത്രിപുര തിരഞ്ഞെടുപ്പിന് ശേഷം രാജകുടുംബാംഗമെന്ന നിലയില്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടരില്ലെന്ന് തിപ്രമോത നേതാവ് പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ് ബര്‍മ. തിരഞ്ഞെടുപ്പില്‍ രാജ കുടുംബാംഗമെന്ന പദവി ഉപയോഗപ്പെടുത്തി വോട്ട് ചോദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് മുന്നോടിയായി ജനകീയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു തിപ്രമോത നേതാവ്.

പ്രദ്യോത് ദേബ് ബര്‍മ
ത്രിപുര ഭരണസഖ്യത്തില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; ഒരു ബിജെപി എംഎല്‍എ കൂടി രാജിവെച്ചു

'' പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഒപ്പം നില്‍ക്കണമെന്ന എന്റെ ലക്ഷ്യത്തെ പലരും മനസിലാക്കിയില്ല. പാവപ്പെട്ട ജനതയ്ക്ക് ഭക്ഷണവും താമസവും വിദ്യാഭ്യാസവും ഉറപ്പാക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ, ഇത് മനസിലാക്കാതെ പല നേതാക്കളും എന്നെ ഒറ്റപ്പെടുത്തി. തീര്‍ത്തും രാഷ്ട്രീയമായൊരു വേദിയില്‍ ഇതെന്‌റെ അവസാന അഭിസംബോധനയാണ്. പലതും എന്നെ വേദനിപ്പിച്ചു. പക്ഷെ, നിങ്ങള്‍ക്കുവേണ്ടിയുള്ള യുദ്ധത്തില്‍ ഞാന്‍ പോരാട്ടം തുടരും '' - പ്രദ്യോത് ദേബ് ബര്‍മ പറഞ്ഞു.

'' മാര്‍ച്ച് രണ്ടിന് ശേഷം രാജകുടുംബാംഗം രാഷ്ട്രീയത്തിലുണ്ടാകില്ല. പക്ഷെ ഞാന്‍ ജനങ്ങള്‍ക്കൊപ്പം തുടരും. പാവപ്പെട്ടവര്‍ക്ക് ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം , സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയെല്ലാം ഉറപ്പാക്കി കൂടെയുണ്ടാകും.'' - പ്രദ്യോത് വിശദീകരിച്ചു.

പ്രദ്യോത് ദേബ് ബര്‍മ
ആദ്യം ബംഗാള്‍, പിന്നെ ത്രിപുര; മുഖ്യശത്രുവില്‍ നിന്ന് ആപത്തുകാലത്തെ സഹായി: സിപിഎം കോണ്‍ഗ്രസ് ബന്ധത്തിലെ പരിണാമങ്ങള്‍!

രാജകുടുംബാംഗവും നിലവില്‍ ഉപമുഖ്യമന്ത്രിയുമായ ജിഷ്ണു ദേബ് ബര്‍മയെയും പ്രദ്യോത് പേരെടുത്ത് വിമര്‍ശിച്ചു. ഇത്തവണത്തെ പോരാട്ടത്തില്‍ അണുവിടപോലും വിട്ടുനല്‍കില്ലെന്നാണ് തിപ്രമോത നേതാവിന്‌റെ നിലപാട്. ''ഇത് രാജകുടുംബാംഗങ്ങള്‍ തമ്മിലുള്ള പോരാട്ടമല്ല, മറിച്ച് പാവപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായുള്ള പേരാട്ടമാണ്.'' - പ്രദ്യോത് വ്യക്തമാക്കി.

പ്രദ്യോത് ദേബ് ബര്‍മ
ഗോത്ര രാഷ്ട്രീയം നിര്‍ണായകം; ത്രിപുരയില്‍ ആരുടെ തന്ത്രം ഫലിക്കും?

വ്യാഴാഴ്ചയാണ് ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്. 60 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 42 സീറ്റുകളിലാണ് തിപ്രമോത മത്സരിക്കുന്നത്. ഇത്തവണ ഗോത്ര വര്‍ഗങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ സ്വാധീനമാകുന്നത് തിപ്രമോതയാകുമെന്നാണ് വിലയിരുത്തല്‍. ബിജെപി - ഐപിഎഫ്ടി സഖ്യത്തിന് വലിയ വെല്ലുവിളിയാണ് പാര്‍ട്ടി ഉയര്‍ത്തുന്നത്. തിരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായാല്‍ സിപിഎം - കോണ്‍ഗ്രസ് സഖ്യവുമായി തിപ്രമോത സഹകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ച്ച് രണ്ടിനാണ് തിരഞ്ഞെടുപ്പ് ഫലം.

logo
The Fourth
www.thefourthnews.in