ആദ്യം അയക്കുന്നത് 2000 രൂപയ്ക്ക് മുകളിലെങ്കിൽ അല്‍പ്പം വൈകും; ഓൺലൈൻ തട്ടിപ്പ് തടയാൻ യുപിഐയിൽ പുതിയ നിയന്ത്രണം

ആദ്യം അയക്കുന്നത് 2000 രൂപയ്ക്ക് മുകളിലെങ്കിൽ അല്‍പ്പം വൈകും; ഓൺലൈൻ തട്ടിപ്പ് തടയാൻ യുപിഐയിൽ പുതിയ നിയന്ത്രണം

തീരുമാനം പ്രാബല്യത്തിലായാൽ, ആദ്യമായി ഒരാൾക്ക് പണമയയ്ക്കുന്നത് 2000 രൂപയിൽ കൂടുതലാണെങ്കിൽ ആ പണം അയാൾക്ക് ലഭിക്കാൻ നാല് മണിക്കൂർ സമയമെടുക്കും
Updated on
1 min read

രാജ്യത്ത് വർധിച്ചുവരുന്ന ഓൺലൈൻ പേയ്മെന്റ് തട്ടിപ്പുകൾക്ക് തടയിടാൻ പുതിയ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. രണ്ടു വ്യക്തികൾക്ക് ഇടയിൽ ആദ്യമായി നടക്കുന്ന ഓൺലൈൻ പേയ്‌മെന്റ് നിശ്ചിത തുകയ്ക്ക് മുകളിലാണെങ്കിൽ പണം ട്രാൻസ്ഫർ ആകുന്നതിന് സമയപരിധി നിശ്ചയിക്കാനാണ് സർക്കാർ പദ്ധതിയിരുന്നത്. 2000 രൂപയ്ക്ക് മുകളിൽ നടക്കുന്ന ഇടപാടുകൾക്ക് നാല് മണിക്കൂർ എന്ന പരിധി നിശ്ചയിക്കാനാണ് ആദ്യ ഘട്ടത്തിൽ തീരുമാനിച്ചിരിക്കുന്നതെന്ന് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

തീരുമാനം പ്രാബല്യത്തിലായാൽ, ആദ്യമായി ഒരാൾക്ക് പണമയയ്ക്കുന്നത് 2000 രൂപയിൽ കൂടുതലാണെങ്കിൽ ആ പണം അയാൾക്ക് ലഭിക്കാൻ നാല് മണിക്കൂർ സമയമെടുക്കും. അതിനിടയിൽ പേയ്‌മെന്റ് പിൻവലിക്കാനോ മാറ്റങ്ങൾ വരുത്താനോ പണമയയ്ക്കുന്ന ആൾക്ക് സാധിക്കും.

മൊത്തം 13,530 കേസുകളിലായി 30252 കോടി രൂപയുടെ തട്ടിപ്പാണ് 2023 സാമ്പത്തിക വർഷം റിപ്പോർട്ട് ചെയ്തത്. ഇതിൽ 49 ശതമാനം കേസുകളും ഡിജിറ്റൽ പേയ്മെന്റ് (കാർഡ്/ഇന്റർനെറ്റ്) വിഭാഗത്തിലാണ് നടന്നിരിക്കുന്നത്

ഡിജിറ്റൽ പേയ്‌മെന്റുകളെ മോശമായി ബാധിക്കുമെങ്കിലും സൈബർ സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ നിയന്ത്രണം ഏർപ്പെടുത്തുക മാത്രമാണ് വഴിയെന്നാണ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നത്. ഐഎംപിഎസ്, ആർടിജിഎസ്, യുപിഐ എന്നിങ്ങനെയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾക്കാകും നിയന്ത്രണം ബാധകമാകുക.

ഡിജിറ്റൽ പേയ്‌മെന്റ് തട്ടിപ്പുകൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ നേരിടാൻ ആവശ്യമായ സൈബർ സുരക്ഷാ നടപടികൾ കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, വിവിധ പൊതു-സ്വകാര്യ മേഖലാ ബാങ്കുകൾ, ഗൂഗിൾ, റേസർപേ എന്നിവരുമായി ചൊവ്വാഴ്ച ചർച്ച നടത്തും. ഈ യോഗത്തിലാകും അന്തിമ തീരുമാനമുണ്ടാകുക.

ആദ്യം അയക്കുന്നത് 2000 രൂപയ്ക്ക് മുകളിലെങ്കിൽ അല്‍പ്പം വൈകും; ഓൺലൈൻ തട്ടിപ്പ് തടയാൻ യുപിഐയിൽ പുതിയ നിയന്ത്രണം
ബാങ്ക് അക്കൗണ്ട് കാലിയാകുന്നത് നിങ്ങളറിയില്ല; തട്ടിപ്പുകാർക്ക് വഴി തുറക്കുന്ന ആധാർ

നിലവിൽ, ഒരു ഉപയോക്താവ് പുതിയ യുപിഐ അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ, അവർക്ക് ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ പരമാവധി 5,000 രൂപ വരെയാണ് അയയ്ക്കാൻ സാധിക്കുക. നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറിന്റെ (നെഫ്റ്റ്) വഴിയാണെങ്കിൽ 50,000 രൂപ വരെ ആദ്യ 24 മണിക്കൂറിൽ കൈമാറാൻ കഴിയും. ഇത് പലവിധ തട്ടിപ്പുകൾക്കും കാരണമാകുന്നുവെന്ന കണ്ടെത്തലിലാണ് പുതുവഴികൾ സർക്കാർ തേടുന്നത്.

ആദ്യം അയക്കുന്നത് 2000 രൂപയ്ക്ക് മുകളിലെങ്കിൽ അല്‍പ്പം വൈകും; ഓൺലൈൻ തട്ടിപ്പ് തടയാൻ യുപിഐയിൽ പുതിയ നിയന്ത്രണം
ഡീപ് ഫേക്ക്: സൈബറിടങ്ങളിലെ സ്ത്രീ സുരക്ഷയ്ക്ക് വന്‍ വെല്ലുവിളി

ആർബിഐയുടെ 2022-23ലെ വാർഷിക റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷം തട്ടിപ്പുകളുടെ ഭൂരിഭാഗവും നടന്നത് ഡിജിറ്റൽ പേയ്‌മെന്റ് വഴിയാണ്. ആകെമൊത്തം 13530 കേസുകളിലായി 30252 കോടി രൂപയുടെ തട്ടിപ്പാണ് 2023 സാമ്പത്തിക വർഷം റിപ്പോർട്ട് ചെയ്തത്. ഇതിൽ 49 ശതമാനം കേസുകളും ഡിജിറ്റൽ പേയ്മെന്റ് (കാർഡ്/ഇന്റർനെറ്റ്) വിഭാഗത്തിലാണ് നടന്നിരിക്കുന്നത്.

logo
The Fourth
www.thefourthnews.in