'തമിഴ്നാട്ടിലേത് രാഷ്ട്രീയ, പ്രത്യയശാസ്ത്ര സംഘര്‍ഷം'; ഗവര്‍ണറെ ഉപദേശിക്കണം: രാഷ്ട്രപതിക്ക് സ്റ്റാലിന്റെ കത്ത്

'തമിഴ്നാട്ടിലേത് രാഷ്ട്രീയ, പ്രത്യയശാസ്ത്ര സംഘര്‍ഷം'; ഗവര്‍ണറെ ഉപദേശിക്കണം: രാഷ്ട്രപതിക്ക് സ്റ്റാലിന്റെ കത്ത്

ഗവര്‍ണര്‍ പദവിയിലുള്ളയാള്‍ രാഷ്ട്രീയത്തിന് അതീതനായാണ് പ്രവര്‍ത്തിക്കേണ്ടത്. കാബിനറ്റ് നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടണം.
Updated on
1 min read

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി സര്‍ക്കാരുമായി രാഷ്ട്രീയ, പ്രത്യയശാസ്ത്ര സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും പ്രശ്‌ന പരിഹാരത്തിന് ഇടപെടണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രാഷ്ട്രപതിക്ക് കത്തെഴുതി. സര്‍ക്കാരുമായി ഗവര്‍ണര്‍ തുടരുന്ന വാക്‌പോര് അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാണ് സ്റ്റാലിന്‍ ദ്രൗപദി മുര്‍മുവിനോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. വിവിധ വിഷയങ്ങളിലെ കാബിനറ്റ് തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ ഗവര്‍ണറോട് ഉപദേശിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. നിയമമന്ത്രി എസ് രഘുപതിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തിയാണ് രാഷ്ട്രപതിക്ക് കത്ത് കൈമാറിയത്.

ഫെഡറലിസം ഉയര്‍ത്തിപ്പിടിക്കാനും ഭരണഘടനയുടെ ധാര്‍മികത സംരക്ഷിക്കാനും രാഷ്ട്രപതിയുടെ ഇടപെടല്‍ വേണമെന്ന് സ്റ്റാലിന്‍ അഭ്യര്‍ഥിച്ചു.

ഗവര്‍ണര്‍ പദവിയിലുള്ളയാള്‍ രാഷ്ട്രീയത്തിന് അതീതനായാണ് പ്രവര്‍ത്തിക്കേണ്ടത്. കാബിനറ്റ് നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടണം. ഫെഡറലിസം ഉയര്‍ത്തിപ്പിടിക്കാനും ഭരണഘടനയുടെ ധാര്‍മികത സംരക്ഷിക്കാനും രാഷ്ട്രപതിയുടെ ഇടപെടല്‍ വേണമെന്ന് സ്റ്റാലിന്‍ അഭ്യര്‍ഥിച്ചു. ഭരണഘടനയുടെ 163ാം ആര്‍ട്ടിക്കിള്‍ പ്രകാരം ഗവര്‍ണര്‍ മന്ത്രിസഭയുടെ ശുപാര്‍ശകള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണ്. സര്‍ക്കാര്‍ നല്‍കിയ പ്രസംഗ ഭാഗങ്ങള്‍ ഒഴിവാക്കാന്‍ തനിക്കും അവകാശമില്ല. ചെറിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് നിയമസസഭയില്‍ പാസാക്കിയ പല ബില്ലുകളും ഗവര്‍ണര്‍ തടഞ്ഞത്. പെരിയാര്‍, കരുണാനിധി തുടങ്ങിയ നേതാക്കളെ പ്രസംഗത്തില്‍ സര്‍ക്കാര്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി ഈ ഭാഗങ്ങളെല്ലാം ഒഴിവാക്കി. ഭരണഘടനാ പദവിയിലുള്ള ഒരു ഒരു വ്യക്തി ഇത്തരത്തില്‍ അനാദരവ് കാണിക്കുന്നത് ഖേദകരമാണെന്ന് കത്തില്‍ പറയുന്നു.

'തമിഴ്നാട്ടിലേത് രാഷ്ട്രീയ, പ്രത്യയശാസ്ത്ര സംഘര്‍ഷം'; ഗവര്‍ണറെ ഉപദേശിക്കണം: രാഷ്ട്രപതിക്ക് സ്റ്റാലിന്റെ കത്ത്
ഗവർണറുടെ പൊങ്കൽ ക്ഷണക്കത്തിൽ തമിഴ്നാട് സർക്കാർ ചിഹ്നമില്ല; പ്രകോപനമായി 'തമിഴക' പരാമർശവും; ആർഎസ്എസ് അജണ്ടയെന്ന് ഡിഎംകെ

നാനാത്വത്തില്‍ ഏകത്വം എന്ന കാഴ്ചപ്പാട് കൃത്യമായി പാലിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. എന്നാല്‍ ഗവര്‍ണറായ രവി ഇതിനെല്ലാം എതിരാണെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തുന്നു. സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ സഭയില്‍ പൂര്‍ണമായും വായിച്ചില്ല. ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണെന്നുമാണ് തമിഴ്നാട് സര്‍ക്കാരിന്റെ വാദം. ഇത് സഭയുടെ പാരമ്പര്യത്തിന് വിരുദ്ധമാണെന്നും സര്‍ക്കാര്‍ കത്തിലൂടെ വ്യക്തമാക്കി. ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ഭരണഘടന അനുശാസിക്കുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും സ്റ്റാലിന്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്. രാജ്യത്ത് എല്ലായിടത്തും നടപ്പാക്കുന്ന കാര്യങ്ങളില്‍ തമിഴ്നാട് എപ്പോഴും എതിര് പറയുമെന്നും അത് ഒരു ശീലമായിരിക്കുന്നു എന്നുമായിരുന്നു വിമര്‍ശനം. സത്യം പുറത്തുകൊണ്ടുവരണം. തമിഴകമെന്നത് തന്നെയാണ് സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യമായ പേരെന്നുമായിരുന്നു ഗവര്‍ണറിന്റെ വാക്കുകള്‍. ഇത് വലിയ കോലോഹലങ്ങള്‍ക്കാണ് ഇടയാക്കിയത്.

logo
The Fourth
www.thefourthnews.in