തക്കാളി ഈ നാടിന്റെ ഐശ്വര്യം

കെന്തെട്ടി ഗ്രാമത്തിലെ രാജേന്ദ്രൻ എന്ന കർഷകൻ ഏഴ് കോടി രൂപയാണ് ഈ സീസണിൽ ഇതുവരെ തക്കാളി കൊണ്ട് സമ്പാദിച്ചത്

വില കിട്ടാത്തതിനാൽ തക്കാളി ഒന്നാകെ നിരത്തിൽ ഉപേക്ഷിച്ചു പോകുന്ന കർഷകർ നിത്യ കാഴ്ചയായിരുന്നു കർണാടകയിലെ കോലാറിൽ. എന്നാൽ ഇത്തവണത്തെ സീസൺ ശരിക്കും ലോട്ടറി ആയിരിക്കുകയാണ് കർഷകർക്ക്. തക്കാളി വില 200 രൂപ തൊട്ടതോടെ ചില കർഷകരെങ്കിലും കോടീശ്വരൻമാരായി മാറിയിരിക്കുകയാണ്.

വൈറസ് ബാധയെ അതിജീവിക്കാൻ കഴിഞ്ഞ കർഷകരാണ് കോലാറിൽ നേട്ടം കൊയ്തത്. കൃഷി പാടത്തും കമ്പോളങ്ങളിലും തക്കാളി മോഷണം വ്യാപകമാകുന്നതാണ് ഇപ്പോൾ കർഷകരെ അലട്ടുന്നത്.

രാത്രി കാവൽ മാടങ്ങളിൽ ഉറക്കമിളച്ചിരുന്നും നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചും മോഷ്ടാക്കളിൽ നിന്ന് തക്കാളിക്ക് സംരക്ഷണം ഉറപ്പാക്കുകയാണ് കോലാറിലെ കർഷകർ. ഇവിടുത്തെ കെന്തെട്ടി ഗ്രാമത്തിലെ രാജേന്ദ്രൻ എന്ന കർഷകൻ ഏഴ് കോടി രൂപയാണ് ഈ സീസണിൽ ഇതുവരെ തക്കാളി കൃഷി കൊണ്ട് സമ്പാദിച്ചത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in