ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍; 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍; 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

തലയ്ക്ക് 25 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നോവ് ശങ്കര്‍ റാവുവും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് പോലീസ്
Updated on
1 min read

ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. 29 മാവോയിസ്റ്റുകളെ സേന വധിച്ചു. കൊല്ലപ്പെട്ടവരില്‍ പ്രമുഖ മാവോയിസ്റ്റ് നേതാവും ഉണ്ടന്നാണ് സൂചന. കാന്‍കെര്‍ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

തലയ്ക്ക് 25 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവ് ശങ്കര്‍ റാവുവും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് പോലീസ് അവകാശപ്പെട്ടു. ബിഎസ്എഫിന്റേയും ജില്ലാ റിസര്‍വ് ഗാര്‍ഡിന്റേയും സംയുക്ത ഓപ്പറേഷനാണ് നടന്നത്.

ഏറ്റുമുട്ടലില്‍ മൂന്നു സേനാംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏഴ് എകെ 47 തോക്കുകള്‍ ഉള്‍പ്പെടെ വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു എന്നും പോലീസ് അറിയിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയാന്‍ സാധ്യതയുണ്ട്.

ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍; 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
'ഒരാഴ്ചയ്ക്കുള്ളിൽ പരസ്യമാപ്പ് വേണം'; നിങ്ങൾ അത്ര നിഷ്‌കളങ്കനല്ലെന്നും പതഞ്ജലി കേസിൽ ബാബ രാംദേവിനോട് സുപ്രീംകോടതി

ബീന്‍ഗുണ്ട, കോറോനാര്‍ ഗ്രാമങ്ങള്‍ക്കിടയില്‍ ഹപ്‌തോള വനത്തില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. മേഖലയില്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടയാണ് ഇത്. മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കളായ ശങ്കര്‍, ലളിത, രാജു തുടങ്ങിയവര്‍ പ്രദേശത്തുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്നും പോലീസ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in