'സർക്കാർ സ്‌പോൺസേഡ് കൊലപാതകം'; ചെന്നൈ എയർ ഷോ ദുരന്തത്തില്‍ ഡിഎംകെ സർക്കാരിനെ ലക്ഷ്യമിട്ട് ബിജെപി

'സർക്കാർ സ്‌പോൺസേഡ് കൊലപാതകം'; ചെന്നൈ എയർ ഷോ ദുരന്തത്തില്‍ ഡിഎംകെ സർക്കാരിനെ ലക്ഷ്യമിട്ട് ബിജെപി

വീഴ്ചയില്ലെന്നും പരിപാടി സംഘടിപ്പിക്കാൻ എല്ലാവിധ സഹകരണവും ഡിഎംകെ സർക്കാർ ചെയ്തിട്ടുണ്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം.
Updated on
2 min read

ചെന്നൈ മറീന ബീച്ചില്‍ വ്യോമസേനാ അഭ്യാസ പ്രകടനം വീക്ഷിക്കാനെത്തിയവർ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ രാഷ്ട്രീയപ്പോര്. അഞ്ച് പേരുടെ മരണത്തിന് കാരണം ഡിഎംകെ സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ ആരോപിച്ചു. എന്നാൽ വീഴ്ചയില്ലെന്നും പരിപാടി സംഘടിപ്പിക്കാൻ എല്ലാവിധ സഹകരണവും ഡിഎംകെ സർക്കാർ ചെയ്തിട്ടുണ്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം.

ഞായറാഴ്ച നടന്ന വ്യോമസേനയുടെ 92-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ ഏകദേശം 13 ലക്ഷം പേരാണ് മറീന ബീച്ചിലെത്തിയത്. തിരക്കിനിടയിൽ അഞ്ചുപേർ മരിക്കുകയും ഇരുനൂറോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തിരക്കും നിർജലനീകരണവും സൂര്യാഘാതവുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിന് പിന്നാലെ തമിഴ്‌നാട്ടിലെ പ്രധാന ബിജെപി നേതാക്കളും എ ഐ എ ഡി എംകെയും ഡി എം കെ സർക്കാരിനെ വിമർശിച്ച് രംഗത്തെത്തുകയായിരുന്നു.

'സർക്കാർ സ്‌പോൺസേഡ് കൊലപാതകം'; ചെന്നൈ എയർ ഷോ ദുരന്തത്തില്‍ ഡിഎംകെ സർക്കാരിനെ ലക്ഷ്യമിട്ട് ബിജെപി
'ആശങ്കപ്പെടാൻ ഒന്നുമില്ല', ആരോഗ്യസ്ഥിതിയെക്കുറിച്ച് രത്തന്‍ ടാറ്റ; മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ

പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തിയതോടെ ഡിഎംകെയും തിരിച്ചടിച്ചു. വിഷയം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു. പരിപാടി നടത്തിയത് കേന്ദ്രസർക്കാർ അവരുടെ പങ്കിനെയും അദ്ദേഹം ചോദ്യം ചെയ്തു. ബീച്ച് റോഡ് ഉൾപ്പെടെയുള്ള വഴികൾ തടഞ്ഞതിനാൽ ഒരു മണിക്കൂറോളം ആളുകൾക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ലെന്നും വേണ്ടത്ര ഗതാഗത ക്രമീകരണങ്ങൾ നടത്തിയില്ല എന്നതുമാണ് പരിപാടിയെകുറിച്ചുള്ള വിമർശനമെന്നും ഡിഎംകെ വക്താവ് ആരോപിച്ചു. കൂടാതെ, തിരക്കിന് അനുസൃതമായി ട്രെയിൻ സംവിധാനങ്ങൾ ഒരുക്കിയില്ലെന്ന് ദക്ഷിണ റെയിൽവേയെയും കുറ്റപ്പെടുത്തി.

അഞ്ച് പേരുടെ മരണത്തിന് കാരണം കുതിച്ചുയർന്ന താപനിലയാണെന്ന് ഡിഎംകെ എം പി കനിമൊഴിയും കുറിച്ചു. നിയന്ത്രിക്കാനാവാത്ത അത്തരം ഒത്തുചേരലുകളും ഒഴിവാക്കണമെന്നും അവർ പറഞ്ഞു. അതേസമയം, മറീന ബീച്ചിൽ വൻതോതിൽ ആളുകളാണ് തടിച്ചുകൂടിയതെന്ന്. ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ പ്രതികരിച്ചു. പല ക്ഷേത്രോത്സവങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതിപക്ഷം എന്തുകാരണം കിട്ടിയാലും കുറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in