ബെംഗളൂരുവില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീയും പുകയും; റെയില്‍വേ അന്വേഷണം ആരംഭിച്ചു

ബെംഗളൂരുവില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീയും പുകയും; റെയില്‍വേ അന്വേഷണം ആരംഭിച്ചു

ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ഉദ്യാന്‍ എക്‌സ്പ്രസ്സിലാണ് സംഭവം
Updated on
1 min read

ബെംഗളൂരു കെ എസ് ആര്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ഉദ്യാന്‍ എക്‌സ്പ്രസില്‍ തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച പുലര്‍ച്ചെ 5:45 ഓടെ മുംബൈ-ബെംഗളൂരു യാത്ര അവസാനിപ്പിച്ച് മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ട ട്രെയിനിലാണ് സംഭവം.

ബെംഗളൂരുവില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീയും പുകയും; റെയില്‍വേ അന്വേഷണം ആരംഭിച്ചു
മാപ്പ് മതിയാകില്ല, സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ പോസ്റ്റിടുന്നവര്‍ പ്രത്യാഘാതങ്ങള്‍ നേരിടണം: സുപ്രീംകോടതി

ഒരു മണിക്കൂറോളമെടുത്താണ് തീയും പുകയും നിയന്ത്രണ വിധേയമാക്കിയത്

ഏഴു മണിയോടെ ട്രെയിനിന്റെ രണ്ടു കോച്ചുകളില്‍ നിന്ന് പുക ഉയരുകയായിരുന്നു.എ സി കോച്ചുകളായ ബി 1, ബി 2 എന്നീ കോച്ചുകളില്‍ നിന്നായിരുന്നു ഒരേ സമയം പുക ഉയരുന്നത് റയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. സ്റ്റേഷന്‍ മാസ്റ്റര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്‌നിശമന സേനയെത്തി. അപ്പോഴേക്കും സ്റ്റേഷന്‍ പരിസരമാകെ പുക വ്യാപിച്ചിരുന്നു. ഒരു മണിക്കൂറോളമെടുത്താണ് തീയും പുകയും നിയന്ത്രണ വിധേയമാക്കിയത്.

ബെംഗളൂരുവില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീയും പുകയും; റെയില്‍വേ അന്വേഷണം ആരംഭിച്ചു
ജീവനെടുക്കുന്ന റാഗിങ്; അഞ്ച് വർഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്തത് 25 വിദ്യാർഥികളെന്ന് യുജിസി

യാത്ര അവസാനിപ്പിച്ച് നിര്‍ത്തിയിട്ട ട്രെയിന്‍ ആയതിനാല്‍ സംഭവ സമയത്ത് യാത്രക്കാര്‍ ആരും തന്നെ അകത്തുണ്ടായിരുന്നില്ല

അഗ്നിബാധയുടെ കാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് റെയില്‍വേ അന്വേഷണം ആരംഭിച്ചു. അഗ്നിബാധ കണ്ടെത്തിയ ബി 1, ബി 2 കോച്ചുകള്‍ സീല്‍ ചെയ്തു. യാത്ര അവസാനിപ്പിച്ച് നിര്‍ത്തിയിട്ട ട്രെയിന്‍ ആയതിനാല്‍ സംഭവ സമയത്ത് യാത്രക്കാര്‍ ആരും തന്നെ അകത്തുണ്ടായിരുന്നില്ല. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനാണ് കെ എസ് ആര്‍ ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷന്‍.

logo
The Fourth
www.thefourthnews.in