ഏഴ് ട്രെയിനുകളുടെ സമയക്രമം പരിഷ്കരിച്ചു; മാറ്റം മെയ് 28 മുതല്‍

ഏഴ് ട്രെയിനുകളുടെ സമയക്രമം പരിഷ്കരിച്ചു; മാറ്റം മെയ് 28 മുതല്‍

മെയ് 28 മുതലാണ് സമയക്രമത്തിലെ മാറ്റം പ്രാബല്യത്തില്‍ വരിക
Updated on
1 min read

ട്രെയിന്‍ സമയക്രമം പരിഷ്കരിച്ച് റെയില്‍വേ. ട്രെയിനുകൾ എത്തിച്ചേരുന്ന സമയത്തിൽ സ്ഥിരമായാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. മെയ് 28 മുതലാണ് സമയക്രമത്തിലെ മാറ്റം പ്രാബല്യത്തില്‍ വരിക.

1. തിരുവനന്തപുരം സെന്‍ട്രല്‍ - കാസര്‍ഗോഡ് വന്ദേ ഭാരത് എക്‌സ്പ്രസ്

ട്രെയിന്‍ നമ്പര്‍-20634 തിരുവനന്തപുരം സെന്‍ട്രല്‍ - കാസര്‍ഗോഡ് വന്ദേ ഭാരത് എക്സ്പ്രസ് ഇനി മുതല്‍ ഉച്ചയ്ക്ക് 1.20ന് കാസര്‍ഗോഡ് എത്തിച്ചേരും. നിലവില്‍ 1.30 നാണ് ട്രെയിനെത്തുന്നത്.

2. കൊച്ചുവേളി- മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ ദ്വൈവാര എക്‌സ്പ്രസ്

ട്രെയിന്‍ നമ്പര്‍ -16355 കൊച്ചുവേളി-മംഗളൂരു അന്ത്യോദയ ദ്വൈവാര എക്സ്പ്രസ് രാവിലെ 9.15-ന് മംഗലാപുരം ജംഗ്ഷനില്‍ എത്തിച്ചേരും.നിലവില്‍ രാവിലെ 9 നാണ് എത്തുന്നത്.

3. തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ്

ട്രെയിന്‍ നമ്പര്‍-16629 തിരുവനന്തപുരം സെന്‍ട്രല്‍ - മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ് ഇനി മുതല്‍ രാവിലെ 10.25 ന് മംഗളൂരു സെന്‍ട്രലില്‍ എത്തിച്ചേരും. നിലവില്‍ 10.30 നാണ് ട്രെയിന്‍ എത്തുന്ന സമയം.

4. നാഗര്‍കോവില്‍ ജംഗ്ഷന്‍ - മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസ്

ട്രെയിന്‍ നമ്പര്‍ -16606 നാഗര്‍കോവില്‍ ജംഗ്ഷന്‍ - മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസ് വൈകിട്ട് 5.50 ന് മംഗളൂരു സെന്‍ട്രലില്‍ എത്തിച്ചേരും. നിലവില്‍ വൈകീട്ട് ആറ് മണിക്കാണ് എത്തുന്നത്.

5. തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ്

ട്രെയിന്‍ നമ്പര്‍-16347 തിരുവനന്തപുരം സെന്‍ട്രല്‍ - മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് രാവിലെ 11.20ന് മംഗളൂരു സെന്‍ട്രലില്‍ എത്തിച്ചേരും. രാവിലെ 11.30 നാണ് ഈ ട്രെയിന്‍ നിലവില്‍ എത്തുന്നത്.

logo
The Fourth
www.thefourthnews.in