ഇന്ത്യയില്‍ നിന്ന് ഭാരത്; മാറ്റം വിചിത്രവും വെല്ലുവിളി നിറഞ്ഞതുമെന്ന് ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ്

ഇന്ത്യയില്‍ നിന്ന് ഭാരത്; മാറ്റം വിചിത്രവും വെല്ലുവിളി നിറഞ്ഞതുമെന്ന് ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ്

മത്സരങ്ങള്‍ക്കിടയിലും അല്ലാത്ത അവസരങ്ങളിലും ഭാരത് മാതാ കീ ജയ്് എന്നു വിളിക്കുന്നതിനാല്‍ ഭാരതം എന്ന വാക്ക് വേറിട്ടു നില്‍ക്കുന്ന ഒന്നായി തോന്നിയിട്ടില്ല
Updated on
1 min read

ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രത്തലവന്‍മാരെ അത്താഴവിരുന്നിന് ക്ഷണിച്ച് രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയത് പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷ്.

ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്കുള്ള മാറ്റം ശരിക്കും വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് ശ്രീജേഷ് പ്രതികരിച്ചു. ഇന്ത്യ എന്നതിനു പകരം ഭാരത് എന്ന് വിളിക്കുന്നത് വിചിത്രത്തിന് അപ്പുറം അല്‍പം വെല്ലുവിളി കൂടി നിറഞ്ഞതാകും. മത്സരങ്ങള്‍ക്കിടയിലും അല്ലാത്ത അവസരങ്ങളിലും ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നതിനാല്‍ ഭാരതം എന്ന വാക്ക് വേറിട്ടു നില്‍ക്കുന്ന ഒന്നായി തോന്നിയിട്ടില്ല. എന്നാല്‍, ഇപ്പോള്‍ ഔദ്യോഗികമായി പലയിടത്തും ഇന്ത്യ എന്നതിനു പകരം ഭാരത് എന്ന് എഴുതേണ്ടിയോ വിളിക്കേണ്ടിയോ വരും.

പുതിയ തലമുറക്കാര്‍ക്ക് ഒരു പക്ഷേ ഇത് അത്ര വെല്ലുവിളി നിറഞ്ഞതായിരിക്കില്ല. അവര്‍ക്ക് ഇത് ഒരു പുതിയ അനുഭവമായിരിക്കും. അവര്‍ അതിനോട്ു വളരെ വേഗം പൊരുത്തപ്പെട്ട് പോകുമെന്നാണ് കരുതുന്നത്. എന്നാല്‍, നമ്മളെ പോലെയുള്ളവര്‍ക്ക് ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്കുള്ള മാറ്റം ശരിക്കും വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും ശ്രീജേഷ് പറഞ്ഞു.

logo
The Fourth
www.thefourthnews.in