ത്രിപുര, നാഗാലാൻഡ്, മേഘാലയ: വന്‍ മുന്നേറ്റം പ്രതീക്ഷിച്ച് ബിജെപി; ജനവിധി ഇന്നറിയാം

ത്രിപുര, നാഗാലാൻഡ്, മേഘാലയ: വന്‍ മുന്നേറ്റം പ്രതീക്ഷിച്ച് ബിജെപി; ജനവിധി ഇന്നറിയാം

ത്രിപുരയില്‍ 87 ശതമാനവും നാഗാലാന്‍ഡില്‍ 86 ശതമാനവും മേഘാലയയില്‍ 78 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്
Updated on
2 min read

ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നീ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. അറുപത് നിയമസഭാ മണ്ഡലങ്ങൾ വീതമാണ് മൂന്ന് സംസ്ഥാനങ്ങളിലുമുള്ളത്. ത്രിപുരയിൽ മുഴുവൻ സീറ്റിലും വോട്ടെടുപ്പ് നടന്നപ്പോൾ നാഗാലാൻഡിലും മേഘാലയയിലും 59 ഇടങ്ങളിൽ മാത്രമാണ് വോട്ടെടുപ്പ് നടന്നത്. നാഗാലാൻഡിലെ ഒരു മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിഎതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മേഘാലയയിലെ സൊഹിയോങ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരത്തില്‍ നിന്ന് പിന്മാറിയതോടെ നാഗാലാന്‍ഡിലെ അകുലുട്ടോ മണ്ഡലത്തില്‍ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ത്രിപുരയില്‍ ഫെബ്രുവരി 16 നും നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ് നടന്നത്. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക.

ത്രിപുര, നാഗാലാൻഡ്, മേഘാലയ: വന്‍ മുന്നേറ്റം പ്രതീക്ഷിച്ച് ബിജെപി; ജനവിധി ഇന്നറിയാം
ത്രിപുര പോളിങ് ബൂത്തിൽ; നിലനില്‍ക്കാന്‍ ബിജെപി, പ്രതാപം തിരിച്ച് പിടിക്കാന്‍ ഇടതുസഖ്യം

ത്രിപുരയില്‍ ഭരണകക്ഷിയായ ബിജെപി-ഐപിഎഫ്ടി സഖ്യത്തിനും ഇടത്-കോൺഗ്രസ് സഖ്യത്തിനും പുറമെ, പ്രദ്യോത് മാണിക്യ ദേബ്ബർമയുടെ നേതൃത്വത്തിൽ രൂപീകരിച്ച തിപ്രമോതയും തൃണമൂല്‍ കോണ്‍ഗ്രസും വെവ്വേറെ മത്സരരംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ അടക്കമുളള ദേശീയ നേതാക്കളാണ് ബിജെപിക്കായി ത്രിപുരയിൽ പ്രചാരണത്തിനിറങ്ങിയത്. 2018ലെ തിരഞ്ഞെടുപ്പിൽ, 25 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് ബിജെപി അധികാരം പിടിക്കുകയായിരുന്നു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിർന്ന നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മുൻ മുഖ്യമന്ത്രി മണിക് സർക്കാർ അടക്കമുളളവർ സിപിഎമ്മിനായി പ്രചാരണ രംഗത്ത് സജീവമായിരുന്നു. അധികാരത്തിൽ തിരിച്ചെത്താൻ സിപിഎമ്മിന് സാധിക്കില്ലെന്ന് എക്സിറ്റ്പോൾ സർവെകൾ വ്യക്തമാക്കുമ്പോൾ, അത് തള്ളുകയാണ് സിപിഎം. സിപിഎം- ബിജെപി നേർ പോരും, കോൺഗ്രസുമായുള്ള സിപിഎമ്മിന്റെ കൈകോർക്കലും തന്നെയാണ് ത്രിപുര ഫലം ശ്രദ്ധേയമാക്കുന്നത്.

ത്രിപുര, നാഗാലാൻഡ്, മേഘാലയ: വന്‍ മുന്നേറ്റം പ്രതീക്ഷിച്ച് ബിജെപി; ജനവിധി ഇന്നറിയാം
എക്സിറ്റ് പോൾ: ത്രിപുരയിൽ ബിജെപി; നാഗാലാൻഡിൽ ബിജെപി സഖ്യം; മേഘാലയയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല

മേഘാലയയിൽ ഭരണകക്ഷ പാർട്ടികളായ ബിജെപിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും (എന്‍പിപി) തനിച്ച് മത്സരിക്കുകയാണ്. നാലു വർഷത്തിനുള്ളിൽ 21 എംഎൽഎമാരെ നഷ്ടപ്പെട്ട് കാലുറപ്പിക്കാൻ കഷ്ടപ്പെടുന്ന കോൺഗ്രസിന് തിരിച്ചുവരവിന് അവസരമില്ലെന്നാണ് സർവെ പ്രവചനം. മുൻ മുഖ്യമന്ത്രി മുകുൾ എം സാങ്മയുടെ നേതൃത്വത്തില്‍ 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമായിരുന്നു. ഇതോടെ ടിഎംസി സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായി മാറി. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും എൻപിപി വലിയ ഒറ്റകക്ഷിയാകുമെന്നും എക്സിറ്റ്പോൾ പ്രവചിക്കുന്നു. സർവെ ശരിയായാൽ എന്ത് സമവാക്യമാകും മേഘാലയയെ നയിക്കുക എന്നാണ് കാണേണ്ടത്.

ത്രിപുര, നാഗാലാൻഡ്, മേഘാലയ: വന്‍ മുന്നേറ്റം പ്രതീക്ഷിച്ച് ബിജെപി; ജനവിധി ഇന്നറിയാം
ഗോത്ര രാഷ്ട്രീയം നിര്‍ണായകം; ത്രിപുരയില്‍ ആരുടെ തന്ത്രം ഫലിക്കും?

നാഗാലാൻഡിലെ ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും (എൻഡിപിപി) ബിജെപിയും 40:20 എന്ന നിലയിലാണ് സീറ്റ് പങ്കിടുന്നത്. 2003 വരെ സംസ്ഥാനം ഭരിച്ച കോൺഗ്രസിന് 23 സ്ഥാനാർഥികൾ മാത്രമാണുള്ളത്. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) യും സഖ്യകക്ഷിയായ ബിജെപിയും അനായാസം ഭരണം പിടിക്കുമെന്നാണ് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്.

മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വെ ഫലങ്ങള്‍ പുറത്തു വന്നിരുന്നു. ത്രിപുരയില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്നും സിപിഎമ്മിന് തിരിച്ചടിയെന്നുമാണ് ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ സര്‍വെകളും പ്രവചിക്കുന്നത്. നാഗാലാന്‍ഡില്‍ ബിജെപി സഖ്യം വിജയിക്കുമെന്നും മേഘാലയയില്‍ എന്‍പിപി നേട്ടമുണ്ടാക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു.

logo
The Fourth
www.thefourthnews.in