റിമാൽ ഇന്ന് ഉച്ചയോടെ ദുര്‍ബലമാകും; ചുഴലിക്കാറ്റില്‍ വ്യാപക നാശ നഷ്ടം, ഏഴ് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

റിമാൽ ഇന്ന് ഉച്ചയോടെ ദുര്‍ബലമാകും; ചുഴലിക്കാറ്റില്‍ വ്യാപക നാശ നഷ്ടം, ഏഴ് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ എട്ട് ലക്ഷത്തോളം പേരെയാണ് തീരദേശത്തിന് നിന്ന് മാറ്റി താമസിപ്പിച്ചത്.
Updated on
1 min read

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റിമാൽ ചുഴലിക്കാറ്റ് തീരം തൊട്ടതിന് പിന്നാലെ ബംഗാളിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശ നഷ്ടം. മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. പശ്ചിമ ബംഗാളിലെ സാഗർ ദ്വീപുകൾ, നാംഖാന, ഭാഖലി എന്നിവിടങ്ങളിലാണ് കാറ്റ് കൂടുതല്‍ നാശനഷ്ടം വിതച്ചത്.

ഇന്ന് ഉച്ചയോടെ റിമാൽ ചുഴലിക്കാറ്റിന്റെ തീവ്രത കുറയുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്.

ഞായറാഴ്ച രാത്രി 8.30 ഓടെയാണ് റിമാൽ കൊടുങ്കാറ്റ് തീരത്തേക്ക് അടുത്ത് തുടങ്ങിയത്. അയൽരാജ്യമായ ബംഗാളിലും നാശനഷ്ടങ്ങൾ വിതച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ എട്ട് ലക്ഷത്തോളം പേരെയാണ് തീരദേശത്തിന് നിന്ന് മാറ്റി താമസിപ്പിച്ചത്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ വ്യോമയാന മന്ത്രാലയം നേരത്തെ നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് ഞായറാഴ്ച ഉച്ചയോടെ വിമാനത്താവളം അടച്ചിട്ടു. ഇതിനിടെ സമീപ പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ടിക്കറ്റ് ചാർജ് കുത്തനെ ഉയർന്നു.

റിമാൽ ഇന്ന് ഉച്ചയോടെ ദുര്‍ബലമാകും; ചുഴലിക്കാറ്റില്‍ വ്യാപക നാശ നഷ്ടം, ഏഴ് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്
റഫയിലെ അഭയാര്‍ഥി ക്യാംപിന് നേരെ വീണ്ടും ഇസ്രയേല്‍ ആക്രമണം, 35 പേര്‍ കൊല്ലപ്പെട്ടു

ശനിയാഴ്ച വൈകിട്ടോടെയാണ് റിമാൽ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയത്. അറബി ഭാഷയിൽ 'മണൽ' എന്നാണ് റിമാലിന്റെ അർഥം. ഒമാനാണ് ചുഴലിക്ക് ഈ പേരിട്ടത്.

റിമാലിന്റെ പശ്ചാത്തലത്തിൽ ബംഗാൾ, മേഘാലയ, അസം, ത്രിപുര, മിസോറം, നാഗാലാൻഡ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സിക്കിം, അരുണാചൽപ്രദേശ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടുമുണ്ട്.

logo
The Fourth
www.thefourthnews.in